o-EXERCISE-BROWN-FAT-facebook

ആരോഗ്യം എല്ലാ കാലത്തും നല്ലപോലെ കൊണ്ടു നടക്കാന്‍ നമ്മുടെ ശരീരവും പരിസരവും കഴിക്കുന്ന ഭക്ഷണവും ആരോഗ്യദായകമായിരിക്കണം. അതിനു വേണ്ടി നാം കൃത്യമായി പാലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്…

1. വ്യായാമം

ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം നിര്‍ബന്ധമാണ്. കൊളസ്‌ട്രോള്‍ തടയാനും ദഹനം സുഗമമാക്കാനും വ്യായാമം സഹായിക്കുന്നു. ഒരേപോലെ ഹൃദയത്തിനും ശരീരത്തിനും വ്യായാമം നല്‍കണം. ആഴ്ചയില്‍ നാലു ദിവസമെങ്കിലും വ്യായാമത്തിനായി നീക്കിവെക്കണം.

2. ആഹരം

ഭക്ഷണനിയന്ത്രണം നമ്മുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ്. എപ്പോഴും നല്ല ഭക്ഷണം കഴിക്കുക. ഭക്ഷണത്തില്‍ നിന്നും 50% കാര്‍ബോഹൈഡ്രേറ്റും 30% മാംസ്യവും 20% കൊഴുപ്പും നമുക്ക് ലഭിക്കണം. പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമാണ് നമുക്ക് കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് ലഭിക്കുന്നത്. സമീകൃതാഹാരം അമിതഭാരം കുറച്ച് പേശീബലമുള്ള നല്ല ശരീരഘടന ഉണ്ടാവാന്‍ സഹായിക്കുന്നു.

3. വെള്ളം

വെള്ളം ധാരാളം കുടിക്കുക. ജലം നമ്മുടെ ശരീരത്തിലെ ജൈവിക വിഷം കഴുകിക്കളയുന്നു. പുരുഷന്‍മാര്‍ ദിവസവും മൂന്നു ലിറ്ററോളം വെള്ളം കുടിക്കണം. സ്ത്രീകള്‍ രണ്ടു ലിറ്ററോളവും വെള്ളം കുടിക്കണം.ണ്.

4. ഉറക്കം

ദിവസവും ഏഴു മുതല്‍ എട്ടു മണിക്കൂര്‍ ഉറങ്ങുക. ഒരു ദിവസത്തെ ക്ഷീണത്തില്‍നിന്നും മോചനം നേടി ഉന്‍മേഷവാനാവാന്‍ ഉറക്കം സഹായിക്കുന്നു. പകലുറക്കം ഒഴിവാക്കുക.

5. മാനസിക സമ്മര്‍ദ്ദം

ശാരീരികമായും മാനസികമായും ഒരുപാടു രോഗങ്ങളുടെ കാരണമാണ് മാനസിക സമ്മര്‍ദ്ദം. പൊണ്ണത്തടിക്ക് പ്രധാനപ്പെട്ട ഒരു കാരണമാണ് മാനസികാസ്വാസ്ഥ്യം

6. നല്ല സൗഹൃദം

ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് നല്ല സുഹൃത്തുക്കളും ഒരു ഘടകമാണ്. നമ്മുടെ സന്തോഷവും സങ്കടവും പങ്കുവെക്കുമ്പോള്‍ നമുക്ക് മാനസികമായ സ്വാസ്ഥ്യം ലഭിക്കുന്നു.

7. പുകവലി

നിശബ്ദ കൊലയാളി എന്നാണ് പുകവലിയെ വിളിക്കുന്നത്. പുകവലി നമ്മുടെ ശരീരത്തിന് അങ്ങേയറ്റം ഹാനികരമാണ്. പുകവലി കാരണം ദിവസവും നിരവധി പേര്‍ ശ്വാസകോശ കാന്‍സര്‍ ബാധിച്ച് മരണപ്പെടുന്നു. നമ്മുടെ സ്റ്റാമിനയും വിശപ്പും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ചുറ്റുപാടുള്ളവരുടെ ആരോഗ്യത്തെയും ഇത് ബാധിക്കുന്നു.

8. വൈദ്യപരിശോധന

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ വരാതെ നോക്കുന്നതാണ് ബുദ്ധി. ഏതൊരു രോഗവും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു എന്നതാണ് വൈദ്യപരിശോധനയുടെ ഏറ്റവും വലിയ ഗുണം.

 

You May Also Like

ഒരുപാട് ആളുകളുടെ ആഗ്രഹമാണ് അയാളുടെ ഈ ജീവിതം

ഏകാന്തപഥികനായ റാം – ’96’ മൂവി Theju P Thankachan ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നവരെ ആളുകൾ…

മൈക്രോസോഫ്റ്റ് സ്‌നാപ്ഡീലില്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുന്നു

ഇന്ത്യയിലെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ആമസോണിന് ശേഷം സ്‌നാപ്ഡീലുമായും കൂട്ടുകൂടി മൈക്രോസോഫ്റ്റ്.

“ബസിൽ പാതി പെറ്റുപോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല”, KSRTC കണ്ടക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

KSRTC കണ്ടക്ടർ Jojy Joseph ന്റെ കുറിപ്പ് . കൺസഷൻ ചോദിച്ചുവന്ന വിദ്യാർത്ഥിനികളുടെ മുന്നിലിട്ട് അവരുടെ…

കാലുകള്‍ നഷ്ടപ്പെട്ട ഭീമന്‍ ആമയ്ക്ക് കൃത്രിമക്കാലുകള്‍ കിട്ടിയപ്പോള്‍ [വീഡിയോ]

സ്രാവിന്റെ ആക്രമണത്താല്‍ മുന്‍ കാലുകള്‍ നഷ്ടപ്പെട്ട ഭീമന്‍ ആമയ്ക്ക് കൃത്രിമക്കാലുകള്‍ പിടിപ്പിച്ചു. ജപ്പാനിലാണ് സംഭവം. 2008 ലാണ് ‘യു’ എന്ന ഭീമന്‍ ആമയെ മീന്‍പിടുത്തക്കാര്‍ക്ക് കിട്ടുന്നത്. മുന്‍ കാല്‍ നഷ്ടപ്പെട്ട നിലയില്‍ ആമ അവരുടെ വലയില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് സുമ അക്ക്വാലൈഫ് പാര്‍ക്കിലേക്ക് അയക്കപ്പെട്ട ആമ, സാധാരണ നീന്തുന്ന വേഗതയുടെ 60% മാത്രം വേഗത്തില്‍ നീന്തിയിരുന്നതു ശ്രദ്ധിച്ച പാര്‍ക്കിലെ ജീവനക്കാര്‍ അവള്‍ക്ക് കൃത്രിമക്കാല്‍ വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. 27 ജോടികളോളം ഇതുവരെ പരീക്ഷിച്ചിരുന്നെങ്കിലും അവയെല്ലാം ആമയ്ക്ക് അസ്വസ്ഥകള്‍ ഉണ്ടാക്കിയിരുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു. പിന്നീട് പ്രത്യേക തരത്തിലുള്ള റബ്ബര്‍ കൊണ്ടുള്ള ഫ്ലിപ്പര്‍ നിര്‍മ്മിക്കുകയായിരുന്നു.