പാല്‍കച്ചവടക്കാരന്റെ മകന്‍ ലോക ജൂനിയര്‍ ഗോള്‍ഫ് ചാമ്പ്യന്‍

108

GOLF

ഹരിയാനയിലെ പാല്‍കച്ചവടക്കാരന്റെ മകന്‍ ശുഭം ജഗ്‌ളന്‍ എന്ന പത്തുവയസുകാരന്‍ ലോക ജൂനിയര്‍ ഗോള്‍ഫ് ചാമ്പ്യന്‍പട്ടം നേടി ചരിത്രം കുറിച്ചു.

കാലിഫോര്‍ണിയയിലെ വെല്‍ക് റിസോര്‍ട്ട് ഫൗണ്ടന്‍ കോഴ്‌സില്‍ നടന്ന മത്സരത്തില്‍ 15പേരെ പിന്തളിയാണ് ജഗ്ലാന്‍ വിജയകിരീടം ചൂടിയത്.  അഞ്ച് പേര്‍ പങ്കെടുത്ത ഫൈനലില്‍ അതുവരെയുള്ള തന്റെ മികച്ച പ്രകടനം തന്നെയാണ് ഈ കൊച്ചു ബാലന്‍ പുറത്ത് എടുത്തത്.

എല്ലാ അംഗീകാരങ്ങളും കുടുംബത്തിനും, തന്നെ കളിക്കാനും പരിശീലനത്തിനും അവസരം ഒരുക്കിത്തന്ന ഡല്‍ഹി ഗോള്‍ഫ് ക്ലബിനും അര്‍ഹതപ്പെട്ടതാണ്, ശുഭം പറഞ്ഞു. ഗോള്‍ഫ് ക്ലബ് വേണ്ട സഹായങ്ങളെല്ലാം നല്‍കിയെന്നും വിജയത്തിലേക്ക് തന്നെ നയിച്ച കോച്ച് നോനിത ലാല്‍ ഖുറേഷിക്കും അമിത് ലുദ്രയ്ക്കും കൂട്ടുകാര്‍ക്കും പ്രത്യേകം നന്ദി പറയുന്നതായും ശുഭം പറഞ്ഞു.

തനിക്ക് എല്ലാവിധ പിന്തുണയും തന്ന് സദാ കൂടെനിന്ന അച്ഛനും ഇത് ഏറെ വിലപ്പെട്ടതാണ്. തന്നേക്കാള്‍ അധികം അച്ഛനാണ് കഠിനാധ്വാനം ചെയ്യുന്നതെന്നും ശുഭം പറയുന്നു.