ബൈക്ക് ഓടിക്കാന്‍ ഒരു കൈയ്യും കാലും തന്നെ ധാരാളം !

117

അലന്‍ കെംപ്സ്റ്റര്‍ എന്നാ പേര് നിങ്ങള്‍ കേട്ടിട്ടുണ്ടോ? തന്റെ ബൈക്കിനു മുന്നില്‍ എഴുതിയിരിക്കുന്ന ‘1/2’ എന്ന അടയാളവുമായി അലന്‍ വരുമ്പോള്‍ ആരും ഒന്ന് അത്ഭുതപ്പെടും.

വലതു കാലും കയ്യുമില്ലാത്ത ഒരാള്‍, അതാണ്‌ അലന്‍. ബൈക്ക് റേസിംഗില്‍ ഒരു ഹരമാക്കി മാറ്റിയ അലന്റെ വൈകല്യം ഇതാണ്. വലതു കാലും കയ്യുമില്ലാത്ത ഒരാളാണോ വേഗങ്ങള്‍ കീഴടക്കുന്ന റേസിംഗ് ബൈക്കിനെ അനായാസം നിയന്ത്രിക്കുന്നത്.

1990ലുണ്ടായ ഒരു അപകടം  അലന്റെ ശരീരം തകര്‍ത്തു. എങ്കിലും നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഈ വൈകല്യങ്ങള്‍ വഴിമാറുകയായിരുന്നു.

തന്റെ 400 സിസി ഹോണ്ട പുതുക്കി പണിത് വലതു കൈകൊണ്ട് നിയന്ത്രിക്കേണ്ട ആക്‌സിലറേറ്ററും മറ്റും ഇടതു ഭാഗത്തേക്ക് മാറ്റി. ഇവ ഇടതു കയ്യും കാലും ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. പരിശീലനത്തിന്റെ കടുത്ത കാലഘട്ടം കൂടി കഴിഞ്ഞതോടെ അലന്‍ വീണ്ടും ട്രാക്കില്‍ തിരിച്ചെത്തി.

അലന്റെ ഈ ഒട്ടകയ്യന്‍ പ്രകടനം ഒന്ന് കണ്ടു നോക്കു…