ഇന്ത്യന്‍ ലൈസന്‍സ് മതി ഈ രാജ്യങ്ങളില്‍ കാറുമായി ചെത്താന്‍…

  251

  A7MTFG-final-image

  നമ്മുടെ രാജ്യത്ത് ഏറ്റവും എളുപ്പത്തില്‍ കിട്ടാവുന്ന ഒരു സര്‍ക്കാര്‍ രേഖയാണ് ഡ്രൈവിംഗ് ലൈസന്‍സ് എന്ന് ചിലര്‍ കളിയാക്കിയെങ്കിലും പറയാറുണ്ട്. അല്‍പ്പം പണം വാരിയെരിഞ്ഞാല്‍ വണ്ടി കണ്ടിട്ടില്ലതവര്‍ക്ക് പോലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വണ്ടി ഓടിക്കാനുള്ള ലൈസന്‍സ് കിട്ടും എന്ന് പറയപ്പെടുന്നു. പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ ലൈസന്‍സ് അംഗീകരിച്ച ചില ലോക രാജ്യങ്ങള്‍ ഉണ്ട്. അവയെ നമുക്ക് ഇവിടെ പരിചയപ്പെടാം.

  നമ്മുടെ ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ ലോകത്തിലെ 10 സൂപ്പര്‍ രാജ്യങ്ങളില്‍ നിങ്ങള്‍ക്ക് വണ്ടിയോടിക്കാന്‍ കഴിയും.

  ജര്‍മ്മനി, ഫ്രാന്‍സ്, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടിയോടിക്കാന്‍ കഴിയുന്നത്.

  അമേരിക്ക

  വലതു വശത്ത് കൂടി വേണം ഇവിടെ വാഹനം ഓടിക്കുവാന്‍. ഇംഗ്ലീഷ് ഭാഷയില്‍ ഉള്ള ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് ഇവിടെ ദഡ്രൈവ് ചെയ്യാം. നിങ്ങള്‍ അമേരിക്കയില്‍ എന്ന് മുതലാണ്‌ വണ്ടി ഓടിച്ചു തുടങ്ങിയത് എന്നാ രേഖ എപ്പോഴും കൈ വശം വയ്ക്കേണ്ടതാണ്.

  ഇംഗ്ലണ്ട്

  ഇവിടെ ഇടതു വശത്ത് കൂടിയാണ് ഡ്രൈവിംഗ്. നിങ്ങളുടെ ലൈസന്‍സ് പെര്‍മ്മിട്ടിലുള്ള വണ്ടി ഒരു വര്‍ഷം കാലയളവില്‍ നിങ്ങള്‍ക്ക് ഇവിടെ ഓടിക്കുവാന്‍ സാധിക്കും.

  ഓസ്ട്രേലിയ

  ഇവിടെയും ഡ്രൈവിംഗ് ഇടത് വശത്ത് കൂടിയാണ്. സൌത്ത് ഓസ്ട്രേലിയയില്‍ ഒരു വര്‍ഷമാണ്‌ ഇന്ത്യന്‍ ലൈസന്‍സിന്റെ കാലാവധി എങ്കില്‍ നോര്‍ത്താന്‍ ഓസ്ട്രേലിയയില്‍ ഇത് വെറും 3 മാസമാണ്.

  ജര്‍മ്മനി

  ജര്‍മനിയില്‍ വലത് വശത്ത് കൂടിയാണ് ഡ്രൈവിംഗ്. നിങ്ങളുടെ ഇന്ത്യന്‍ ലൈസന്‍സ് പ്രാദേശിക ഭാഷയില്‍ ആണെങ്കിലും അതുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് പേപ്പറുകള്‍ ഒപ്പം ഉണ്ടെകില്‍ നിങ്ങള്‍ക്ക് ഇവിടെ വണ്ടി ഓടിക്കുവാന്‍ സാധിക്കും.

  ഫ്രാന്‍സ്

  ഇന്ത്യന്‍ ലൈസന്‍സിന്റെ ഒപ്പം അതിന്റെ ഒരു ഫ്രഞ്ച് കോപ്പി കൂടി നിങ്ങളുടെ ഒപ്പം ഉള്ളിടത്തോളം കാലം നിങ്ങള്‍ക്ക് ഫ്രാന്‍സില്‍ സുഖമായി വണ്ടി ഓടിക്കാം.

  ന്യൂസിലാന്ഡ്

  ഇടതു വശത്ത് കൂടി ഡ്രൈവ്.വണ്ടി ഓടിക്കാന്‍ 21 വയസ് തികയണം, പ്രാദേശിക ഭാഷയില്‍ ആണ് ഇന്ത്യന്‍ ലൈസന്‍സ് എങ്കില്‍ ന്യൂസിലാന്‍ഡ്‌ സര്‍ക്കാര്‍ അംഗീകരിച്ച ഒരു രേഖ കൈയ്യില്‍ വേണം. പിന്നെ കാലാവധി ഒരു വര്‍ഷം.

  സ്വിസ്സ്ലാന്‍ഡ്‌ ആന്‍ഡ്‌ സൌത്ത് ആഫ്രിക്ക

  ഒരു വര്‍ഷം. ഇംഗ്ലീഷ് ഭാഷയില്‍ ഉള്ള ഇന്ത്യന്‍ ലൈസന്‍സ്.

  നോര്‍വേ

  രാജ്യത്ത് പ്രവേശിച്ചു കഴിഞ്ഞാല്‍ ആദ്യ മൂന്ന് മാസത്തേക്ക് നിങ്ങള്‍ക്ക് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടി ഓടിക്കാം.