24 പുസ്തകങ്ങള്‍ എഴുതി പ്രസാധനം ചെയ്ത ചായക്കടക്കാരന്‍

0
490

lakshmanrao_boolokam
എന്താണ് ജോലി എന്ന് ചോദിച്ചാല്‍ ലക്ഷ്മണ്‍ റാവു പറയും, വഴിയരുകില്‍ ഒരു ചായക്കട നടത്തുന്നുവെന്ന്. സത്യമാണ്, ഡല്‍ഹിയില്‍ ഐ.ടി.ഒ. മേഖലയില്‍ വഴിയരുകില്‍ ഒരു ചെറിയ ചായക്കട ഉണ്ട് പുള്ളിക്ക്. പക്ഷെ, ചെറുപ്പം മുതല്‍ ഒരു എഴുത്തുകാരന്‍ ആകണം എന്ന് ആഗ്രഹിച്ചിരുന്ന ഇദ്ദേഹം 24 പുസ്തകങ്ങള്‍ ആണ് ഇതുവരെ പുറത്തിറക്കിയത്. ആദ്യ പുസ്തകവുമായി ഒട്ടേറെ പ്രമുഖ പ്രസാധകരുടെ പിന്നാലെ നടന്നെങ്കിലും ആരും അത് പുറത്തിറക്കാന്‍ തയ്യാറായില്ല. പക്ഷെ, തളരാന്‍ ഒരുക്കമല്ലായിരുന്നു ലക്ഷ്മണ്‍ റാവു.

‘ഭാരതീയ സാഹിത്യ കലാ പ്രകാഷന്‍’ എന്ന പേരില്‍ ഒരു പ്രസാധക കമ്പനി തന്നെ തുടങ്ങിക്കളഞ്ഞു ആശാന്‍. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, തിരിഞ്ഞു നോക്കിയിട്ടില്ല. 24 പുസ്തകങ്ങള്‍. ഒരു വരുമാന മാര്‍ഗം എന്ന നില്യക്കാന് ചായക്കട തുടങ്ങിയത്. അത് നിര്‍ത്തി മുഴുവന്‍ സമയം എഴുത്തിലേയ്ക്കു തിരിയണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ, പുസ്തക പ്രസാധനത്തിലൂടെ കിട്ടുന്ന വരുമാനം മതിയാവില്ല ജീവിക്കാന്‍ എന്നതാണ് ഇപ്പോഴും ആ തൊഴില്‍ വിടാതെ നിര്‍ത്താന്‍ ലക്ഷ്മണിനെ പ്രേരിപ്പിക്കുന്നത്. എഴുതുവാന്‍ കഴിവുണ്ടായിട്ടും മടി കാരണമോ ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടോ ആ കഴിവിനെ നശിപ്പിച്ചു കളയുന്ന എല്ലാവര്‍ക്കും ഒരു അനുകരണീയമായ മാതൃകയാണ് ലക്ഷ്മണ്‍ റാവു നല്‍കുന്നത്.