Weird News
ലക്ഷങ്ങള്‍ വിലവരുന്ന 24 കാരറ്റ് സ്വര്‍ണ്ണം, ബീച്ചില്‍ കുഴിച്ചിട്ട് ഒരു ഗെയിം !!!
പൊതുജങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും തങ്ങള്‍ കണ്ടെത്തുന്ന സ്വര്‍ണ്ണം സ്വന്തമാക്കാവുന്നതാണ് .ഒരു സ്വര്‍ണ്ണ കട്ടിക്ക് 300 പൗണ്ടിലതികം വിലവരും.
209 total views

ഇംഗ്ലണ്ടിലെ ഫോള്ക്സ്ടോന് ബീച്ചില്‍ 30 സ്വര്‍ണ്ണ കട്ടികളാണ് കുഴിച്ചിട്ടിരിക്കുന്നത് . ഏകദേശം 10000 പൗണ്ടിനു മുകളില്‍ വിലവരുന്ന സ്വര്‍ണ്ണം ഒരു ” ട്രെഷര്‍ ഹണ്ട് ” നു വേണ്ടിയാണു കുഴിച്ചിട്ടിരിക്കുന്നത് .
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് സ്വര്‍ണ്ണ വേട്ടയില്‍ ഭാഗ്യ പരീക്ഷണം നടത്താന്‍ വേണ്ടിയാണ് ജര്‍മന്‍കാരനായ കലാകാരന് ഇത് കഴിച്ചിട്ടത്, അതും കടലോരത്തില്‍ . ഈ നിധി വേട്ട എല്ലാ മത്സരാര്‍ത്ഥികളേയും ആകര്ഷിക്കുമെന്നതില് സംശയമില്ല . എന്നാല്‍ പങ്കെടുക്കുന്നവരെ കബളിപ്പിക്കാനായി അനേകം ലോഹ വാഷറുകളും ഇത് പോലെ ഒളിപ്പിച്ചിട്ടുണ്ട്.
പൊതുജങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും തങ്ങള്‍ കണ്ടെത്തുന്ന സ്വര്‍ണ്ണം സ്വന്തമാക്കാവുന്നതാണ്. ഒരു സ്വര്‍ണ്ണ കട്ടിക്ക് 300 പൗണ്ടിലധികം വിലവരും. എന്തായാലും വളരെയേറെ ആവേശത്തോടെയാണ് നിധി വേട്ടയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ .
ഫെസ്റ്റിവല്‍ സംഘാടകനായ ലെവിസ് ബിഗ്സ് പറയുന്നത് “30 സ്വര്‍ണ്ണ കട്ടികളോടൊപ്പം ഒത്തിരി വാഷറുകളും കുഴിച്ചിട്ടിട്ടുണ്ട് അതിനാല്‍ സ്വര്‍ണ്ണം കിട്ടണമെങ്കില്‍ ആദ്യം ഒരുപാട് വാഷറുകള്‍ സ്വന്തമാക്കേണ്ടിവരും “.
സ്വര്‍ണ്ണം കിട്ടുമോ ഇല്ലയോ എന്നറിയില്ല എന്നാലും ആവേശത്തോടെ മത്സരത്തില്‍ പങ്കെടുക്കുമെന്ന് മത്സരാര്‍ത്ഥിയായ ജോണ്‍ കോക്കര്‍ പറയുന്നു.
210 total views, 1 views today