25 വര്‍ഷങ്ങള്‍ക്കുശേഷം സന്ദേശത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍..!!

399

ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന ആക്ഷേപ ഹാസ്യ രാഷ്ട്രീയ ചിത്രം 1991 ലെ ജനശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ആ ചിത്രത്തിന് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ട്രെയിലര്‍ വന്നിരിക്കുന്നു. സമീപകാലത്ത് മണിചിത്രത്താഴിന് ട്രെയിലര്‍ ഒരുക്കിയ ദി ലോസ്റ്റ് എന്റര്‍ട്ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനല്‍ തന്നെയാണ് ഇതിന്റെയും അണിയറപ്രവര്‍ത്തകര്‍.