കുഞ്ചാക്കോ ബോബനെ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട നടനാക്കിയ അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് ഇന്നേക്ക് 25 വര്ഷം തികയുകയാണ്. അതുവരെ പറയാത്ത രീതിയിൽ ഒരു ലവ് സ്റ്റോറി, അത്യുഗ്രൻ ക്ളൈമാക്സ് . ഇതൊക്കെയായിരുന്നു സിനിമയുടെ വിജയഘടകങ്ങൾ. കളക്ഷൻ റിക്കോർഡുകൾ തിരുത്തിക്കുറിച്ച ഈ ചിത്രം മലയാളത്തിന് തന്നത് കുഞ്ചാക്കോ ബോബൻ എന്ന നടനെ തന്നെയാണ്. അതുവരെ ബാലതാരമായി മാത്രം കണ്ടിരുന്ന ബേബി ശാലിനിയുടെ ഒരു നായികയിലേക്കുള്ള വളർച്ചയുമായിരുന്നു അനിയത്തിപ്രാവ്.
‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ചാക്കോച്ചൻ ഇപ്പോൾ കാസർകോട് ആണ്. അവിടെയാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചത്. തന്റെ ഗുരുനാഥനായ ഫാസിലിനെ രാവിലെ വിളിച്ചു ഓർമ്മകൾ പുതുക്കിയെന്നു ചാക്കോച്ചൻ പറയുന്നു. അനിയത്തിപ്രാവിന്റെ ടീമിനെയും അദ്ദേഹം സ്മരിച്ചു. ഒരു ഇടവേളയ്ക്കു ശേഷം കരിയറിലേക്ക് തിരിച്ചുവരാൻ കാരണം ഭാര്യ പ്രിയ ആണെന്നും ചാക്കോച്ചൻ പറഞ്ഞു. ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ സെറ്റിൽ കേക്ക് മുറിച്ചു പ്രിയക്ക് നൽകിക്കൊണ്ടാണ് അദ്ദേഹം ആഘോഷങ്ങൾക്ക് തുടക്കമിട്ടത് .