Ragesh

നായികമാർ ആടിപ്പാടി ഉല്ലസിച്ചുള്ള 250+ ഗാനങ്ങളുടെ ലിസ്റ്റ് ആണ് ചുവടെ ചേർക്കുന്നത്. ആരാണ് ഗാനരംഗത്ത് പാടി അഭിനയിച്ചിരിക്കുന്നത് എന്ന് ആദ്യം തന്നെ കൊടുത്തിട്ടുണ്ട്. പ്രണയ പരവശയായോ, അല്ലെങ്കിൽ കൂട്ടുകാരികളോടൊപ്പം പാടിയുല്ലസിക്കുന്നതായോ സ്റ്റേജിൽ പാടുന്ന/ആടുന്നതായോ അങ്ങനെ വിവിധ അവസരങ്ങളിൽ നായികമാർ പാടി അഭിനയിച്ച പാട്ടുകളാണ്. ഒരു പത്തുകൊല്ലം മുമ്പ് വരെ ട്രെൻഡിങ് ആയിരുന്ന ഇത്തരം ഗാനങ്ങൾ ഇപ്പോൾ മലയാള സിനിമയിൽ അന്യം നിന്നുകൊണ്ട് ഇരിക്കുകയാണ്. സിനിമ കൂടുതൽ റിയലിസ്റ്റിക് ആവുകയാണല്ലോ, അപ്പോൾ കട്ട സിനിമാറ്റിക്കായ ഇത്തരം നായിക പാട്ടിന് എവിടെ പ്രാധാന്യം?സത്യൻ അന്തിക്കാടിന്റെ ഒരുവിധം മിക്ക ചിത്രങ്ങളിലും ഇങ്ങനെ ഒരു ഗാനം പതിവായിരുന്നു.അപ്പോൾ പിന്നെ പോസ്റ്റ് ആക്കി ഇടാം എന്ന് കരുതി.അക്കാഡമിക് പർപ്പസിനുവേണ്ടി വരുന്നവർക്ക് ഉപകാരവും ആകുമല്ലോ. വിട്ടുപോയ ഗാനങ്ങൾ പൂരിപ്പിക്കുമല്ലോ..

????ശോഭന
01. ഇല്ലിയിളം കിളി ചില്ലിമുളംകിളി കണ്ടെത്തി..(കാണാമറയത്ത്)
02. കസ്തൂരിമാൻ കുരുന്നേ..(കാണാമറയത്ത്)
03. ചെല്ലച്ചെറു വീടു തരാം പൊന്നൂഞ്ഞാലിട്ടു തരാം.. (ന്യായവിധി)
04.ആകാശഗംഗാ തീരത്തിനപ്പുറം.. (കുഞ്ഞാറ്റക്കിളികൾ)
05. ഈ പൊന്നു പൂത്ത കാടുകളിൽ.. (കുഞ്ഞാറ്റക്കിളികൾ)
06.പുടമുറി കല്യാണം (ചിലമ്പ്)
07.പൂത്താലം വലം കയ്യിലേന്തി വാസന്തം.. (കളിക്കളം)
08. മഞ്ഞുപെയ്യും രാവിൽ..(പപ്പയുടെ സ്വന്തം അപ്പൂസ്)
09.വരുവാനില്ലാരുമീ.. (മണിച്ചിത്രത്താഴ് )
10.വർണ്ണ വൃന്ദാവനം എന്നുമുണ്ടാകുമോ..
(കളിയൂഞ്ഞാൽ)
11. അക്കുത്തിക്കുത്താടാൻ വായോ.. (കളിയൂഞ്ഞാൽ)
12. കിതച്ചെത്തും കാറ്റേ.. (ഹിറ്റ്ലർ)
13. മാരിവിൽ പൂങ്കുയിലേ.. (ഹിറ്റ്ലർ)

????ഉർവശി
14. നിമിഷം..സുവർണ്ണ നിമിഷം..(എൻറെ അമ്മു നിൻറെ തുളസി അവരുടെ ചക്കി)
15. നിശാഗന്ധി പൂത്തു ചിരിച്ചു ഇന്നെൻറെ മുറ്റത്ത്.. (നന്ദി വീണ്ടും വരിക)
16.ഞാറ്റുവേല കിളിയെ.. (മിഥുനം)
17. തങ്കത്തോണി തേൻ മലയോരം കണ്ടേ.. (മഴവിൽക്കാവടി)
18. മായപ്പൻ മാനെ നിന്നെ കണ്ടു.. (തലയണ മന്ത്രം)
19. പരുമല ചെരുവിലെ… (സ്ഫടികം)
20. പാതിരാ കൊട്ടാരങ്ങളിൽ.. (ഇഞ്ചക്കാടൻ മത്തായി & സൺസ്)
21.ഈ പാൽത്തൂവലും.. (സിംഹവാലൻ മേനോൻ)

????സുഹാസിനി
22.പൊന്നുരുകും പൂക്കാലം.. (കൂടെവിടെ)
23. ആടി വാ കാറ്റേ.. (കൂടെവിടെ)
24.സുന്ദരി പൂവിനു മൗനം.. (എൻറെ ഉപാസന)
25. കാനന ഛായകൾ നീളെ.. (ഒരു സായാഹ്നത്തിന്റെ സ്വപ്നം)
26. ഓടക്കൊമ്പിൽ കാറ്റു കിണുങ്ങിപ്പോയി.. (സമൂഹം)

????രേവതി
27. വാർതിങ്കൾ പാൽക്കുടമേന്തും രാധികയല്ലോ..(ഞങ്ങളുടെ കൊച്ചു ഡോക്ടർ)
28. ശ്രീപാദം രാഗാർദ്രമാം.. (ദേവാസുരം)

????സരിത
29. കാതോട് കാതോരം..(കാതോട് കാതോരം)

???? ഗീത
30.ഹേയ് കുറുമ്പേ..തേൻ കുഴമ്പേ.. (ഗീതം)
31. കളരി വിളക്കു തെളിഞ്ഞതാണോ (ഒരു വടക്കൻ വീരഗാഥ)
32. ആത്മസുഗന്ധം ഒളിപ്പിച്ചു വയ്ക്കുവാൻ.. (ഭദ്രചിറ്റ)
33.ചലനം ജ്വലനം ഋതുവിൻ നടനം.. (അയ്യർ ദി ഗ്രേറ്റ്)
34. ഗോപുര മേടയിൽ നർത്തനം ആടാൻ (ജനം)

????സീമ
35.പ്രഭാതം പൂമരക്കൊമ്പിൽ.. (മനസാ വാചാ കർമണ)
36.നവമി ചന്ദ്രികയിൽ..(അനുപല്ലവി)
37.തത്തപ്പെണ്ണേ തഞ്ചത്തിൽ വാ.. (പപ്പു)
38.പൂ പൂ ഊതാപ്പൂ കായം പൂ.. (പപ്പു)
39. അല്ലിമലർ കണ്ണിൽ..(ആൾക്കൂട്ടത്തിൽ തനിയെ)
40.കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ്… (ആരൂഢം)

????പാർവതി
41. ശ്യാമമേഘമേ നീ യദുകുല… (അധിപൻ)
42. മഞ്ഞും മധുമാരിയും… (പുതിയ കരുക്കൾ)
43.നിറ സന്ധ്യയേകിയൊരു പൂവാട്.. (സംഘം) (പടത്തിലില്ല)
44.ഏഴു നിറങ്ങളുള്ള കുപ്പിവള വിൽക്കും.. (രാധാമാധവം)

????അംബിക
45.ചിലങ്കേ ചിരിക്കൂ .ചിലങ്കെ പൊട്ടിച്ചിരിക്കൂ.. (ഒരു സുമംഗലിയുടെ കഥ)
46.ഓണനാളിൽ താഴെക്കാവിൽ..( വഴിയോരക്കാഴ്ചകൾ)
47.പാടാം ഞാൻ ആ ഗാനം.. (രാജാവിൻറെ മകൻ)

????മേനക
48. ആലിപ്പഴം..ഇന്നൊന്നൊന്നായെൻ മുറ്റത്തെന്നും.. (നാളെ ഞങ്ങളുടെ വിവാഹം)
49. മുത്തണിഞ്ഞ തേരിറങ്ങി തെക്കൻ കാറ്റും പാടി വന്നു.. (ആനക്കൊരുമ്മ)
50. കിന്നാരം തരിവളയുടെ ചിരിയായി.. (അപ്പുണ്ണി)

????നദിയ
51.കിളിയേ കിളിയേ നറു തേൻ മൊഴിയെ.. (നോക്കത്താ ദൂരത്ത് കണ്ണുനട്ട്)
52.ഒരു പെണ്ണും കൂടെ.. (വന്നു കണ്ടു കീഴടക്കി) (*രാജലക്ഷ്മി)
53. മാറിക്കോ മാറിക്കോ മാറിക്കോ ദൂരെ..(ഒന്നെങ്കിൽ വന്നെങ്കിൽ)
(*ലിസി)
54. ചെമ്പരത്തിപൂവേ ചൊല്ല് ദേവനെ നീ കണ്ടോ.. (ശ്യാമ)

????രാജലക്ഷ്മി
55. മൈനാകം കടലിൽനിന്ന്.. (തൃഷ്ണ)

????ശ്രീവിദ്യ
56. കിഴക്കൊന്ന് തുടുത്താൽ ചിരിക്കാൻ തുടങ്ങും.. (പുഴ)
57. ശൃംഗാരകൃഷ്ണാ വരൂ.. (ഇങ്ങനെ ഒരു നിലാ പക്ഷി)

????മാധവി
58. മൗനം പൊന്നിൻ തമ്പുരു മീട്ടി.. (ഓർമ്മയ്ക്കായി)
59. അക്കുത്തിക്കുത്താനവരമ്പത്ത് അപ്പം ചുട്ടു കളിക്കും നേരത്ത്.. (അദ്ധ്യായം ഒന്നു മുതൽ)
60. കാട്ടിലെ മൈനയെ പാട്ട് …(ആകാശദൂത്)

????കാർത്തിക
61. മാമരക്കാടേ പൂമരക്കൂടേ..(അടിവേരുകൾ)
62.കുങ്കുമക്കൽ പടവ് തോറും.. (നീയെത്ര ധന്യ)

????ഷീല
63.ഗോപുലമുകളിൽ വാസന്ത ചന്ദ്രൻ.. (അസുരവിത്ത്)
64.പൂന്തേനരുവി പൊന്മുടി പുഴയുടെ.. (ഒരു പെണ്ണിൻറെ കഥ)

????ശാരദ
65. പാമരം പളുങ്ക് കൊണ്ട്.. (ത്രിവേണി )
66.തപ്പുകൊട്ടാമ്പുറം തകിലുകൊട്ടാമ്പുറം.. (നദി)
67.മഞ്ഞിൻ തേരേറി.. (റൗഡി രാമു) (+ജയഭാരതി)
68. കണ്ണിൽ പൂവ് ചുണ്ടിൽ പാല് തേന്.. (വിഷുക്കണി) (+ വിധുബാല)
69.ചെത്തിമന്ദാരം തുളസി .. (അടിമകൾ)
70.വധൂവരന്മാരെ.. (ജ്വാല)

????കെ ആർ വിജയ
71. കാറ്റിൽ ഇളംകാറ്റിൽ.. (ഓടയിൽ നിന്ന്)
72. വീണേ വീണേ വീണ കുഞ്ഞേ.. (ആലോലം)

???? രാഗിണി
73.ശൃംഗാര രൂപിണി.. (പഞ്ചവൻ കാട് )

????അംബിക (Old)
74.ഉണരുണരൂ.. (അമ്മയെ കാണാൻ)
75.കൊന്നപൂവേ.. (അമ്മയെ കാണാൻ)

????ജ്യോതിലക്ഷ്മി
76.കടവത്തു തോണിയടുത്തപ്പോൾ.. (മുറപ്പെണ്ണ്)
77.കളിത്തോഴിമാരെന്നെ കളിയാക്കി.. (മുറപ്പെണ്ണ്)
78.അജന്താ ശിൽപങ്ങളിൽ.. (മനുഷ്യ മൃഗം)

????ലക്ഷ്മി
79. അമ്പാടി പൂങ്കുയിലെ പാടുമഞ്ജന പൂങ്കുയിലെ.. (രാഗം)
80.നാടൻ പാട്ടിലെ മൈന.. (രാഗം)
81.തേടി തേടി ഞാനലഞ്ഞു.. (സിന്ധു)

????സുമിത്ര
82. കിലുകിലും കിലുകിലും കിലുകിളി മരത്തോണി.. (നീല പൊന്മാൻ)

????ജയഭാരതി
83. പുലരാറായപ്പോൾ പൂങ്കോഴി കൂകിയപ്പോൾ… (മൂലധനം)
84. കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തോരു.. (അച്ഛനും ബാപ്പയും)
85. തൃക്കാക്കര പൂ പോരാഞ്ഞ്..(ലൈൻ ബസ്)
86.എല്ലാരും പാടത്ത്…(നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി)
87. പൂന്തുറയിൽ അരയൻറെ പൊന്നരയത്തി… (ചീനവല)
88. കണ്ണുപൊത്തല്ലേ കുഞ്ഞു മുല്ല പൂക്കളെ.. (ആദർശം)
88.എന്തോ ഏതോ എങ്ങിനെയോ.. (ഇതാ ഇവിടെ വരെ)
89.പച്ച മല പനം കുരുവി..(അരക്കള്ളൻ മുക്കാക്കള്ളൻ)
90.കദളീ കൺകദളി.. (നെല്ല്)
91. ഇന്നെനിക്ക് പൊട്ടുകുത്താൻ.. (ഗുരുവായൂർ കേശവൻ)
92.മാരിമുകിലിൻ.. (ഗുരുവായൂർ കേശവൻ)

????കനകദുർഗ
93. കല്യാണ പ്രായത്തിൽ പെണ്ണുങ്ങൾ.. (നെല്ല്)

????ഉഷാ കുമാരി
94. സുന്ദരസ്വപ്നമേ നീയെനിക്കേകിയ.. (ഗുരുവായൂർ കേശവൻ)
95.നാദാപുരം പള്ളിയില്… (തച്ചോളി അമ്പു)
96.ധൂം ധൂം തന.. ധൂംതനനന നന ധൂംന ധൂംന ചിലങ്കേ..( തോമാശ്ലീഹാ)

????നന്ദിതാ ബോസ്
97.അണിയം മണിയം… (പണിതീരാത്ത വീട്)
98.സമയമാം നദി പിറകോട്ട് ഒഴുകി..(അച്ചാണി)
99.ശാരികെ എൻ ശാരികെ.. (സ്വപ്നം)
100.മഴവിൽക്കൊടി കാവടി… (സ്വപ്നം )
101.നിന്നെ ഞാൻ എന്തു വിളിക്കും.. (സ്വപ്നം)

????സുമലത
102.തേനും വയമ്പും നാവിൽ..(തേനും വയമ്പും)
103. തളിർമുന്തിരിവള്ളി കുടിലിൽ.. (ഇസബെല്ല)
104.പൂമാനമേ… (നിറക്കൂട്ട്)

????സറീന വഹാബ്
105. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ.. (ചാമരം)
106. ഈ മലർകന്യകകൾ മാരനു നേദിക്കും.. (മദനോത്സവം)
107. മനസ്സിലെ മോഹം മലരായി പൂത്തു.. (ഫുട്ബോൾ)

????പൂർണിമ ജയറാം
108. മഞ്ഞണിക്കൊമ്പിൽ..(മഞ്ഞിൽ വിരിഞ്ഞ പൂക്കൾ)
109. രാവിൽ രാഗ നിലാവിൽ എന്നാത്മനാഥൻ.. (മഴ നിലാവ്)
110. താഴംപൂ താളിൽ നിൻ പ്രേമലേഖനം കണ്ടു ഞാൻ.. (ഊമക്കുയിൽ)

????നീലിമ
111. പട്ടണത്തിൽ എന്നും പത്തുനേരം.. (കളിയിൽ അല്പം കാര്യം)

????രോഹിണി
112. കിളിയേ കിളിയേ.. (ആ രാത്രി) (+പൂർണിമ ജയറാം)
113.പാടിപ്പോകാം സമയതീരം.. (സമാഗമം)

????ഡിസ്കോ ശാന്തി
114.ലില്ലിപ്പൂ പോലെ.. (ലാൽ അമേരിക്കയിൽ)

???? ശാന്തി കൃഷ്ണ
115. പ്രിയതരമാകും ഒരു നാദം മണിനൂപൂരനാദം… (കിലുകിലുക്കം)
116.വെണ്ണിലാവോ ചന്ദനമോ.. (പിൻഗാമി)

????ഗൗതമി
117. പൂങ്കുയിലെ പൂങ്കരളിൽ..(ഡാഡി)
118. മുങ്ങി മുങ്ങി മുത്തു പൊങ്ങി മുത്തണി കുടം പൊങ്ങി (ജാക്ക്പോട്ട്)
119. പൂവരമ്പിൻ താഴെ പൂക്കളം തീർത്തു… (വിദ്യാരംഭം)

????സിൽക്ക് സ്മിത
120. ഓളങ്ങളെ ഓടങ്ങളെ.. (തുമ്പോളി കടപ്പുറം
121.പുഴയോരത്തിൽ പൂന്തോണി എത്തിയില്ല.. (അഥർവ്വം)
122. ഈ രാത്രി ലഹരി പൂണ്ടതാർക്ക് വേണ്ടി.. (പള്ളിവാതുക്കൽ തൊമ്മിച്ചൻ)

????മോനിഷ
123. മഞ്ഞൾ പ്രസാദവും.. (നഖക്ഷതങ്ങൾ)

????ശാരി
123. കുന്നിമണിച്ചെപ്പു തുറന്ന്.. (പൊൻ മുട്ടയിടുന്ന താറാവ്)

????സിതാര
124. അരളിയും കദളിയും പൂവിടും കാടിൻറെ.. (ജാതകം)
125. രാജ ഹംസമേ…(ചമയം)

????സോണിയ
126.രാപ്പാടി തൻ പാട്ടിൻ കല്ലൊലിനി.. (ഡെയ്‌സി )

????അമല
127.രാപ്പാടീ പക്ഷിക്കൂട്ടം.. (എന്റെ സൂര്യപുത്രിക്ക്)
128. രാക്കോലം വന്നതാണെ… (എന്റെ സൂര്യപുത്രിക്ക്)

????നീത പുരി
129.എന്നുമൊരു പൗർണ്ണമിയെ പൊൻ കണിയായ്..(മഹാ നഗരം )

????സുനിത
130. തങ്കനിലാ പട്ടുടുത്തു.. (സ്നേഹസാഗരം)
131.ഒന്നുരിയാടാൻ കൊതിയായി… (സൗഭാഗ്യം)

????മാതു
132. കാണാമറയത്ത് കൈതപൂ.. (പ്രദക്ഷിണം)
133. മൗനസരോവരം.. (സവിധം)
134.ദേവീപാദം.. (കുട്ടേട്ടൻ )
135.മഴവില്ലാടും മലയുടെ.. (തുടർക്കഥ)
136.കണ്ണാടിയാറ്റിൽ ഇവൾ കനകനിലാവ്.. (വാചാലം )

????സീന ദാദി
137. കാക്ക പൂച്ച കൊക്കര.. (പപ്പയുടെ സ്വന്തം അപ്പൂസ്)

????ചാർമിള
138.ചീരപ്പൂവുകൾക്കുമ്മ.. (ധനം)
139.തെന്നൽ വന്നതും.. (കാബൂളിവാല)
140.ചേലുള്ള പച്ച തത്ത പെണ്ണേ.. (രാജധാനി)
141.ഓ ചാന്ദിനി സജ്നി.. (അറേബ്യ)
142. കാണുവാൻ മോഹം.. (കടൽ)

????ബീന ആൻറണി
143.പഞ്ചാര പാട്ടും പാടി ഈ വഴിയേ..
(തറവാട്)
144.മധുവനങ്ങൾ പൂവണിഞ്ഞു.. (ഭാഗ്യവാൻ)

????കനക
145. മണി മേഘം ചിന്നി ചിന്നി.. (ഏഴരപ്പൊന്നാന)
146.പാതിരാവായി നേരം… (വിയറ്റ്നാം കോളനി)
147. പൊന്നമ്പിളി കാത്തുനിൽക്കും.. (ഗോളാന്തര വാർത്ത)
148.വീണ പാടുമീണമായി..(വാർദ്ധക്യപുരാണം)
149. അക്കുത്തിക്കുത്താന കൊമ്പിൽ.. (മംഗല്യസൂത്രം)

????മധുബാല
150.തുമ്പീ നിൻ മോഹം.. (നീലഗിരി )
151.കറുക നാമ്പൂ.. (നീലഗിരി )
152.ഹേയ് നിലാക്കിളി നേരമായി..(എന്നോട് ഇഷ്ടം കൂടാമോ)

????രേഖ
153. കണ്ണാടി കൈയിൽ.. (പാവം പാവം രാജകുമാരൻ)

????സുകന്യ
154..പുല്ലാം കുഴൽ നാദം പുൽകും തീരം.. (അപാരത)
155.ഇന്നലെ മയങ്ങുന്ന..(ചന്ദ്രലേഖ)

????ആനി
156.മുകിൽ തുടി കൊട്ടി.. (കിരീടമില്ലാത്ത രാജാക്കന്മാര്)
157.ചിച്ചാ ചിച്ചാ.. (മഴയെത്തും മുൻപേ)

????വിന്ദുജാ മേനോൻ
158.കണ്ണിൽ പേടമാനിന്റെ… (പവിത്രം) (+രുദ്ര)
159.നീല കണ്ണാ നിന്നെ കണ്ടു.. (വേണ്ടർ ഡാനിയേൽ)

????ചിപ്പി
160. പൊൻമേഘമേ ശലഭങ്ങളേ (സോപാനം)
161.കാറ്റേ നീ വീശരുതിപ്പോൾ..(കാറ്റു വന്നു വിളിച്ചപ്പോൾ)

???? പൂജ ബത്ര
162. അമ്മൂമ്മ കിളി വായാടി.. (ചന്ദ്രലേഖ)

????ശ്രുതി
163. മംഗല പാലപ്പൂമണം.. (ഒരാൾ മാത്രം)

????പ്രേമ
164.ചോലക്കിളികൾ മൂളിപ്പാടും.. (ദ് പ്രിൻസ്)
165. നന്ദ നന്ദനാ കൃഷ്ണാ.. (ദ് പ്രിൻസ്)

????ശ്രീദേവി
166.ശശികല ചാർത്തിയ.. (ദേവരാഗം)

????ജയസുധ
167. മൂവന്തി പെണ്ണിന് മുത്തണി.. (സരോവരം)
168.ചഞ്ചല ദ്രുതപദ താളം.. (ഇഷ്ടം)

????ഭാനുപ്രിയ
169.അറിവിൻ നിലാവേ.. (രാജശില്പി)
170.ഒരു തരി കസ്തൂരി..(ഹൈവേ)
171.കുഞ്ഞിക്കുറുമ്പൂയലാടി വാ.. (ഹൈവേ)
172. എന്തമ്മേ ചുണ്ടത്ത്.. (കുലം)
173. പ്രണയമണി തൂവൽ.. (അഴകിയ രാവണൻ)

????മോഹിനി
174. കിന്നാര കാക്കാത്തി കിളിയെ.. (ഉല്ലാസപ്പൂങ്കാറ്റ്)

????ഖുശ്ബു
175.പൊൽത്താലം തുളുമ്പിയോ… (യാദവം)

????അപർണ റാവു
176. ഏഴേഴ് സാഗരങ്ങൾ.. (മാസ്മരം)

????കാവേരി
177. കുരുന്നു താമരക്കുരുവി നമുക്കൊരേ കിനാവിന്റെ ചിറക്.. (ഉദ്യാനപാലകൻ)
178. കണ്ണാന്തുമ്പി പോരാമോ (കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ) (with മന്ത്ര)
179.അല്ലിയാമ്പൽ പൂവേ ചൊല്ല് ചൊല്ല് പൂവേ.. ( ദാദാ സാഹിബ്‌ ) (+ആതിര)

????ഹീര
180.കണിക്കൊന്നകൾ പൂക്കുമ്പോൾ (ഒരു അഭിഭാഷകന്റെ കേസ് ഡയറി)

???? ശ്രീലക്ഷ്മി
181.ഓലക്കം പീലിക്കായി ചാഞ്ചക്കം ചായുമ്പോൾ.. (പൊരുത്തം)
182.മിന്നാരം മാനത്ത്.. (ഗുരു)

???? പ്രിയാ രാമൻ
183.പോരു നീ വാരിളം ചന്ദ്രലേഖേ ..(കാശ്മീരം)
184.മിന്നും മിന്നാമിന്നി.. (നമ്പർവൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്)
185.തളയോട് തള…(കല്യാണ പിറ്റേന്ന്)
186. ഇന്ദുമതിപ്പൂ വിരിഞ്ഞത്.. (സ്പർശം)

????വാണി വിശ്വനാഥ്
187.അനുരാഗം ഇഴ പാകും… (തക്ഷശില)
188.നീലാഞ്ജനം നിൻ മിഴിയിതളിൽ… (അനുഭൂതി)
189.നന്ദലാലാ ഹേ നന്ദലാല.. (ഇൻഡിപ്പെൻഡൻസ്) (+ഇന്ദജ)

????ജോമോൾ
190. അഞ്ചുകണ്ണനല്ല…( മയില്പീലിക്കാവ് )

????രഹ്ന
191.തിരുവാണിക്കാവും താണ്ടി..(കുടുംബ വാർത്തകൾ)

????മീന
192. ദൂരെ മാമരക്കൊമ്പിൽ.. (വർണ്ണപ്പകിട്ട്)
193.ശിവമല്ലി പൂവേ (ഫ്രണ്ട്സ് )

???? രമ്യാ കൃഷ്‍ണൻ
194.ഏകാന്തതേ നീയും…(അനുരാഗി)
195.മേഘരാഗം നെറുകിൽ…( കാക്കക്കുയിൽ)

????ശാലിനി
196.അനിയത്തിപ്രാവിന്..
197. കാവേരീതീരത്തെ കളമെഴുതും..(കൈക്കുടന്ന നിലാവ് )
198.കല്യാണ പല്ലക്കിൽ വേളി പയ്യൻ.. (കളിയൂഞ്ഞാൽ)
199. മതി മൗനം വീണേ.. (പ്രേം പൂജാരി)

????ദിവ്യാ ഉണ്ണി
200.കുക്കൂ കുക്കൂ കുയിലെ.. (നക്ഷത്രങ്ങൾ പറയാതിരുന്നത്)
201.പുന്നാര പൂവിലും കൊത്തി.. (ഫ്രണ്ട്സ്)
202.ചില്ലല മാലകൾ പൂത്താലി (ആയിരം മേനി)
203.കല്യാണസൗഗന്ധികം മുടിയിൽ അണിയുന്ന..(കല്യാണ സൗഗന്ധികം) (+ചിപ്പി)
204.പൂങ്കനവിൻ നാണയങ്ങൾ..(ചുരം)
205.ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ.. (പ്രണയവർണ്ണങ്ങൾ)

????രഞ്ജിത
206.പൊന്നാര്യൻ പാടം.. (രക്തസാക്ഷികൾ സിന്ദാബാദ് ) (+സുകന്യ)

????മഞ്ജു വാര്യർ
207.ആടീ തൊടിയിലേതോ (ആറാം തമ്പുരാൻ)
208.പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ.. (സല്ലാപം)
209.കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ (ഈ പുഴയും കടന്ന് )
210.ചൂളമടിച്ചു കറങ്ങി…(സമ്മർ ഇൻ ബത്‌ലഹേം)

????സംയുക്ത വർമ്മ
211. ആരാദ്യം പറയും.. (മഴ)
212. മണിമുകിലെ നീ.. (കുബേരൻ)
213.എന്റെ തെങ്കാശി തമിഴ്.. (തെങ്കാശിപ്പട്ടണം)

????നമ്രത ശിരോദ്കർ
214.മേലെ വിണ്ണിൻ മുറ്റത്താരി.. (എഴുപുന്ന തരകൻ)

????രസിക
215. സ്നേഹത്തിൻ പൂ നുള്ളി.. (ദീപസ്തംഭം മഹാശ്ചര്യം)

????ഹരിപ്രിയ
216.ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി.. (വർണ്ണക്കാഴ്ചകൾ)

???? പ്രിയാ ഗിൽ
217.തുമ്പയും തുളസിയും.. (മേഘം)
????രംഭ
218. മാമഴയിലെ പൂവെയിലിലെ (മയിലാട്ടം)
219.കണ്ണിൽ നിലാവ്.. (ക്രോണിക് ബാച്ചിലർ)
220.ശിലയിൽ നിന്നും ഉണരൂ നീ.. (ക്രോണിക് ബാച്ച്ലർ)
????അസിൻ
221.വസന്തം വർണ്ണപ്പൂക്കുട ചൂടി.. (നരേന്ദ്രൻ മകൻ ജയകാന്തൻ വക)
????ജ്യോതിക + ശർബാനി മുഖർജി
222.ശാരികേ നിന്നെ കാണാൻ.. (രാക്കിളിപ്പാട്ട്)
223.ഓമനത്തിങ്കൾ തെല്ലേ.. (രാക്കിളിപ്പാട്ട്)
????കാവ്യ മാധവൻ
224.മഞ്ഞുപെയ്യണ് മരം കുളിരണ്.. (ചന്ദ്രനുദിക്കുന്ന ദിക്കിൽ)
225.തത്തും തത്തകൾ.. (കഥ)
226.എന്തിനായ് നിൻ.. (മിഴി രണ്ടിലും)
????ഗീതു മോഹൻദാസ്
227. മായംചൊല്ലും മൈനേ.. (പകൽ പൂരം)
????നവ്യ നായർ
228.മൗലിയിൽ മയിൽപീലി.. (നന്ദനം)
229.കുടമുല്ല കടവിൽ ഈ പുഴയരികിൽ.. (വെള്ളിത്തിര)
230.മഴ മീട്ടും ശ്രുതി കേട്ടും..(ചതിക്കാത്ത ചന്തു)
????മീരാ ജാസ്മിൻ
231.പേരറിയാം മകയിരം..(സൂത്രധാരൻ)
232. കാർക്കുഴലീ തേൻ കുരുവി.. (കസ്തൂരിമാൻ)
233. താമരക്കുരുവിക്ക് തട്ടമിട്.. (അച്ചുവിന്റെ അമ്മ)
234. ആറ്റിൻ കരയോരത്തു.. (രസതന്ത്ര )
235. കയ്യെത്താ കൊമ്പത്ത് കണ്ണെത്തണം.. (വിനോദയാത്ര)
????ഗോപിക
236. ഓഹോ മിന്നലെ മിന്നലെ താഴെ വരൂ.. (വേഷം)
????പത്മപ്രിയ
237. ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം.. (അമൃതം)
????മാഹി ഗിൽ
238.കുയിൽ പാട്ടിലൂഞ്ഞാലാടാൻ..(അപരിചിതൻ)
????ശ്രീരഞ്ജിനി
239.തെക്കു തെക്കെന്നൊരു.. (സസ്നേഹം സുമിത്ര)
????മാന്യ
240.പാടാനും പറയാനും..( പറഞ്ഞു തീർത്ത വിശേഷങ്ങൾ)
????കനിഹ
241. കുന്നത്തെ കൊന്നയ്ക്കും.. (പഴശ്ശിരാജ)
242. അഞ്ചി കൊഞ്ചാതെടി.. (ദ്രോണ)
????വിമലാ രാമൻ
243. ഈറൻ മേഘമേ.. (നസ്രാണി)
????പാർവതി മിൽട്ടൺ
243.ചെല്ല താമരേ ചെറു ചിരി.. (ഹലോ)
????ലക്ഷ്മി റായ്
244.ഓ മാമാ മാമ ചന്ദാമാമ ..(റോക്ക് ആൻഡ് റോൾ)
245.ചെങ്കദളി കുമ്പിളിലെ.. (ചട്ടമ്പിനാട്)
????മുക്ത
246.അത്തി മരക്കിളി.. (കാഞ്ചി പുരത്തെ കല്യാണം)
????മേഘന രാജ്
247.പൊന്മാനെ ഇന്നെന്നെ.. (യക്ഷിയും ഞാനും)

???? മമ്ത മോഹൻദാസ്
248.ഈ പുഴയും ..( മയൂഖം)
249. കിഴക്ക് പൂക്കും മുരിക്കിനെന്തൊരു.. (അൻവർ)

????നിത്യാമേനോൻ
250.കൊത്തി കൊത്തി.. (വെള്ളത്തൂവൽ )
251.കാറ്റോരം ഒരു ചാറ്റൽ മഴ പൂവ് .. (വെള്ളത്തൂവൽ )
252.പൊന്നോടു പൂവായി.. (തത്സമയം ഒരു പെൺകുട്ടി)
253.ചിന്നി ചിമ്മി മിന്നിത്തിളങ്ങണ ..(ഉറുമി)

Leave a Reply
You May Also Like

ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സാമന്ത ഇപ്പോൾ ആത്മീയതയുടെ പാതയിലാണ്

സാമന്ത ഭാഗ്യത്തിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു. ഒരുപാട് വർഷങ്ങളിൽ അവർ തുടർച്ചയായി നായികയായിരുന്നു. വിജയകരമായ കരിയർ…

മഞ്ജുവാര്യർ അജിത്തിന്റെ നായികയായി ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രത്തിൽ

തലയുടെ നായികയായി മഞ്ജുവാര്യർ വീണ്ടും തമിഴിലെത്തുകയാണ്. ധനുഷിനൊപ്പം അഭിനയിച്ച അസുരന് ശേഷം മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ…

വിവാഹമോചനത്തിന് ശേഷം ധനുഷും ഐശ്വര്യയും ഒരേ നായകന്റെ ചിത്രങ്ങൾ മത്സരിച്ച് സംവിധാനം ചെയ്യും..!

വിവാഹമോചനത്തിന് ശേഷം… ധനുഷ് – ഐശ്വര്യ അതേ നായകനുമായി മത്സരിച്ച് ചിത്രം സംവിധാനം ചെയ്യും..! വിവാഹമോചനത്തിന്…

എന്റെ മകൻ ജീവനോടെ ഇരിക്കാൻ കാരണം സുരേഷ്‌ഗോപി

സുരേഷ് ഗോപി ചെയ്ത മഹത്തായൊരു കാര്യത്തെ കുറിച്ച് നന്ദിയോടെ വാചാലനാകുകയാണ് മണിയൻപിള്ള രാജു. ഒരുപാട് പേരെ…