256ജിബി സ്റ്റോറേജ് സ്‌പേസുമായി കോര്‍സയര്‍ പെന്‍ഡ്രൈവ്

222

Untitled-1

കേട്ടിട്ട് വിശ്വാസം തോന്നുന്നില്ലേ? സംഗതി സത്യമാണ്. 250 ജി.ബി സ്റ്റോറേജ് ഉള്ള പെന്‍ഡ്രൈവ് കോര്‍സയര്‍ പുറത്തിറക്കി. ഇനി ഒരു കമ്പ്യുട്ടറിനേക്കാള്‍ ഏറെ സ്റ്റോറേജ് പെന്‍ഡ്രൈവിനുണ്ടാകും. നൂറു കണ്‍ക്കിനു സിനിമകളും ലക്ഷം പാട്ടുകളും ഒരു പെന്‍ഡ്രൈവില്‍ സൂക്ഷിക്കാന്‍ ഇനിയാകും

സിനിമയും ഫോട്ടോകളും അടക്കമുള്ള വലിപ്പമേറിയ ഫയലുകള്‍ പെന്‍ഡ്രൈവില്‍ കൊണ്ടുനടക്കാന്‍ ഇനി പ്രയാസമില്ല. ഫ്‌ലാഷ് വോയേജര്‍ എന്ന 256 ജിബി പെന്‍ഡ്രൈവ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കോര്‍സയര്‍.

ജിടിഎക്‌സ് 3.0 എന്ന ഈ പെന്‍ഡ്രൈവിന്റെ സ്പീഡ് 450 എംബി/സെക്കന്റ് ആണ്. യുഎസ്ബി 3.0, യുഎസ്ബി 2.0 എന്നി മോഡലുകളുമായി കോമ്പാറ്റിബിളായ ഫ്‌ലാഷ് വോയേജര്‍ 128 ജിബി കപ്പാസിറ്റിയുള്ളതും ലഭ്യമാണ്. വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നിവയില്‍ പ്രവര്‍ത്തിക്കും.

അഞ്ച് വര്‍ഷം വാറന്റിയുള്ള ഫ്‌ലാഷ് വോയേജര്‍ 256 ജിബിക്ക് 21500 രൂപയും 128 ജിബിക്ക് 10500 രൂപയുമാണ് വില.