സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ നിലവാരം ഇപ്പോഴാണ് ബോളീവുഡിന് മനസിലാകുന്നത്. ഒന്നിനുപിറകെ ഒന്നായി ഏതാണ്ട് ഇരുപത്തി ആറോളം ചിത്രങ്ങളാണ് ഹിന്ദിയിലേക്ക് റീമേക് ചെയ്യപ്പെടുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷയിലെ ചിത്രങ്ങളാണ് അവർ റീമേക് ചെയുന്നത്. അതിൽ കൂടുതലും തമിൾ ചിത്രങ്ങളാണ്.
തമിഴില്‍ നിന്ന് പതിമൂന്നു ചിത്രങ്ങളാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. അവ ഇതാണ് – സൂരറൈ പോട്ര്, വിക്രം വേദ, അന്ന്യന്‍, കൈദി, മാസ്റ്റര്‍, കൊമാലി, മാനഗരം, രാക്ഷസന്‍, ധ്രുവങ്ങള്‍ 16, തടം, അരുവി, കൊലമാവ് കോകില .
മലയാളത്തിൽ നിന്നും ഹിന്ദിയിലേക്ക് പോകുന്നത് ഏഴു ചിത്രങ്ങളാണ് – ഡ്രൈവിംഗ് ലൈസന്‍സ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഹെലന്‍, ദൃശ്യം 2, ഫോറന്‍സിക്, അയ്യപ്പനും കോശിയും, ഹൃദയം .
തെലുങ്കിൽ നിന്നും ഹിന്ദിയിലെത്തുന്നത് – അല വൈകുണ്ഠപുരമുലു, ഹിറ്റ് ദി ഫസ്റ്റ് കേസ്, നാന്ദി, ചത്രപതി, എഫ്2; ഫണ്‍ ആന്‍ഡ് ഫ്രസ്ട്രേഷന്‍ എന്നീ ചിത്രങ്ങളാണ് . യൂടേണ്‍ എന്ന ചിത്രമാണ് കന്നഡയില്‍ നിന്നും ബോളിവുഡ് എടുത്തിരിക്കുന്നത്.