ദുരന്ത നായിക

0
308

ഗിരീഷ് വർമ്മ ബാലുശ്ശേരി

ദുരന്ത നായിക

മലയാള സിനിമയിൽ അറുപത് എഴുപത് കാലഘട്ടത്തിൽ ഒരു ഗ്ലാമർ താരമായി വിലസിയ നടിയായിരുന്നു സാധന .ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിനിയായ ഇവർ ഒരു പാവപ്പെട്ട മുസ്ലീം കുടുംബത്തിൽ ആയിരുന്നു ജനിച്ചത് . റാം എന്ന് പേരായ ഒരാളെ വിവാഹം ചെയത് തമിഴ്നാട്ടിൽ താമസമാക്കി . ഉത്തരാ സ്വയംവരം കഥകളി കാണുവാൻ എന്ന ഗാനരംഗത്തിൽ പ്രേം നസീറിനൊപ്പം അഭിനയിച്ചിട്ടുണ്ട് .ക്യാബറ നർത്തകിയായും മാദക സ്പർശമുള്ള കഥാപാത്രങ്ങളായും നൂറിലേറെ സിനിമകളിൽ വേഷമിട്ടിരുന്നു .

നായികമാരുടെ തള്ളിക്കയറ്റത്തിനിടയിൽ പിന്തള്ളപ്പെട്ട് സിനിമാ ജീവിതത്തിൽ നിന്ന് അകറ്റപ്പെട്ട് നഗരത്തിലെ ഒരു കൊച്ചു വീട്ടിൽ ഒതുങ്ങിപ്പോയി .ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലും ഭർത്താവിൻ്റെ നിരന്തര മർദ്ദനങ്ങളും അനുഭവിക്കേണ്ടി വന്നത്രെ. ആരാലുമറിയപ്പെടാതെ ഏതൊരു കോണിൽ … എപ്പോഴെങ്കിലും അവരുടെ മനസ്സിൽ നിറംപിടിപ്പിച്ച ആ കാലങ്ങൾ ഓടി മറഞ്ഞു പോയിട്ടുണ്ടാവില്ലേ .. ഇപ്പോൾ ജീവിച്ചിരിക്കുന്നുവോ എന്നു പോലും അറിയില്ല എന്ന് .ഭർത്താവിൻ്റെ നിരന്തര പീഢനത്തിൽ കൊല്ലപ്പെട്ടെന്നും ,മറ്റെവിടെക്കോ ഓടിപ്പോയെന്നുമൊക്കെ വായിക്കുന്നു …

വെള്ളിത്തിരയിൽ നിന്ന് നിഷ്കാസിതരായി ദാരിദ്ര്യത്തിൻ്റെ പിടിയിൽപെട്ട് ഏതോക്കെയൊ അഴുക്കുചാലുകളിൽ ഒതുങ്ങിപ്പോയവരും , ദുരിതപർവ്വങ്ങളിൽ ജീവിച്ച് മരിക്കുന്നവരും ,മരിച്ച് ജീവിക്കുന്നവരും എത്രയോ പേരുണ്ട് .ഒരു കാലത്ത് ലാസ്യഭാവങ്ങൾ പകർന്നാടിയ ഭൂതകാലം അവർക്കെന്നുമൊരോർമ്മയായിരിക്കില്ലേ .. ഓർമ്മത്തെറ്റും .. അന്ന് നിങ്ങൾ ചിരിച്ചുല്ലസിച്ച് തകർത്താടിയതൊക്കെ ഇന്നും ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾക്ക് ലഹരി പകർന്നു തരുന്നുണ്ട് പ്രിയരേ … ജീവിതത്തിൻ്റെ കയ്പുനീരുകൾ കുടിച്ച് കല്ലിച്ച ഹൃദയങ്ങൾക്ക് സാഷ്ടാംഗനമ:സ്കാരം. നിങ്ങളുമിവിടെ കലാകാരന്മാരായിരുന്നു .