28 Yeaes of Andaz Apna Apna
Kannan Abi Mfc
ഏറ്റവും മികച്ച ഹിന്ദി കോമഡി സിനിമ. ഒരു സെന്റി സീൻ പോലുമില്ല.ഫുൾ കോമഡി എന്റർടൈൻമെന്റ്.സൽമാൻ ഖാനും ആമിർ ഖാനും ആദ്യമായും അവസാനമായും ഒന്നിച്ച movie. കരിഷ്മ കപൂറും,രവീണ ടണ്ടനും അവരുടെ അതേ പേരുകളിൽ തന്നെയാണ് ഇതിൽ അഭിനയിച്ചത്. ഗോവിന്ദയും ജൂഹി ചൗളയും അതിഥി താരങ്ങളായി ഉണ്ടായിരുന്നു.ആമീർ-ഗോവിന്ദ കോംബിനേഷനും നമുക്ക് കാണൻ കഴിഞ്ഞു.സിനിമ താരങ്ങൾ ആയിതന്നെയാണ് ഗോവിന്ദയും ജൂഹി ചൗളയും ഇതിൽ അഭിനയിച്ചത്.
1994 നവംബർ 4 ന് റിലീസ് ചെയ്ത സിനിമക്ക് പക്ഷേ ബോക്സ് ഓഫിസിൽ വലിയ കളക്ഷൻ നേടാൻ കഴിഞ്ഞില്ല.ആ വർഷം ഒരുപാട് ഹിറ്റ് സിനിമകളോട് മത്സരിക്കേണ്ടി വന്നതും പബ്ലിസിറ്റിയുടെ അഭാവവും ഒരു പുതിയ വിതരണക്കാരൻ കാരണം ചിത്രം പുറത്തിറങ്ങാതെയും വിതരണം ചെയ്യാതെ പോയതും ചിത്രത്തിന്റെ വരുമാന കുറവിന്റെ കാരണമായി സംവിധായകൻ രാജ്കുമാർ സന്തോഷി പറയുന്നു.എങ്കിലും പിന്നീട് ഇത് ഒരു കാൾട്ട് ചിത്രമായി വിശേഷിപ്പിക്ക പ്പെട്ടു.ഏറ്റവും മികച്ച ഹാസ്യ സിനിമകളിൽ ഒന്നായി വിലയിരുത്തപ്പെടുകയും ചെയ്തു
ഡിപ്രഷൻ ആയി ഇരിക്കുമ്പോൾ ഇതുപോലുളള സിനിമകൾ കാണുമ്പോൾ മനസ്സിനൊരു സന്തോഷമാണ്.സിനിമയിൽ ഉപയോഗിക്കാതെ പോയ രണ്ട് പാട്ടുകളും ഇതിന്റെ സൗണ്ട് ട്രാക്കിൽ ഉണ്ട്.ഫിലിം ഫെയരിന്റെ 100 ഡേസ് സീരീസിൽ ഇൗ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.₹8.18 Cr സമാഹരിച്ച സിനിമ 1994 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 17 ആമത്തെ ചിത്രമായി.40 ആമത് ഫിലിം ഫെയർ അവാർഡിൽ മികച്ച ചിത്രം,മികച്ച നടൻ( ആമിർഖാൻ),മികച്ച ഹാസ്യനടൻ( ശക്തികപൂർ),മികച്ച സംവിധായകൻ( രാജ്കുമാർ സന്തോഷി)എന്നിങ്ങനെ നിർദ്ദേശങ്ങൾ