ഒരു പന്തില്‍ 286 റണ്‍സ് നേടിയ ടീമിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ…?

52

Madhu Chittoor

ക്രിക്കറ്റ് മാച്ചില്‍ ഒരു ബോളില്‍ പരമാവധി എത്ര റണ്‍ നേടാന്‍ സാധിക്കും…? ഇതുവരെ കണ്ടുവന്ന കളികളില്‍ നിന്ന് ഏറിവന്നാല്‍ ഒരു നാല്, അല്ലെങ്കില്‍ ആറ്. ലീഗല്‍ ആയ ഒരു ഡെലിവറിയില്‍ നിന്ന് നേടാന്‍ കഴിയുന്ന മാക്സിമം റണ്‍സിന്‍റെ കാര്യമാണ് പറഞ്ഞത്. നോ ബോള്‍, വൈഡ്, ബൈ റണ്‍സ് അങ്ങിനെയുള്ള എക്സ്ട്രാ ബോളും എക്സ്ട്രാ റണ്‍സും ഒഴിച്ച് ഒരു ഫൈന്‍ ഡെലിവറിയില്‍ നിന്ന് ബാറ്റ്സ്മാന് നേടാന്‍ കഴിയുന്ന മാക്സിമം റണ്‍സിന്‍റെ കാര്യമാണ് ഇവിടെ പറയുന്നത്. ഒരു സിക്സര്‍ നേടിയാല്‍ മാക്സിമം ആറ് റണ്‍സ് ലഭിക്കും. അതിനുമപ്പുറം ഒരു ബോളില്‍ സ്കോര്‍ ചെയ്യണമെങ്കില്‍ ഫീല്‍ഡിലെ ഗ്യാപ്പിലേക്ക് പന്ത് അടിച്ച് ഓടി റണ്‍സ് കണ്ടെത്തണം. അങ്ങനെ റണ്‍സ് കണ്ടെത്താനാണെങ്കില്‍ തന്നെ ബൌളറടക്കം 11 പേരുള്ല ഫീല്‍ഡിങ് സൈഡിനെ മറികടന്ന് ബോള്‍ ഡെഡ് ആകുന്നതിന് മുമ്പ് മാക്സിമം മൂന്നോ നാലോ റണ്‍സ് ആയിരിക്കും കണ്ടെത്താന്‍ സാധിക്കുക.

എന്നാല്‍ ഒരു പന്തില്‍ 286 റണ്‍സ് നേടിയ ടീമിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ…? അതെ, അങ്ങനെയൊരു ചരിത്രമുണ്ട്. മറ്റൊരു ടീമിന് എത്തിപ്പിടിക്കാന്‍ വിദൂര സാധ്യത പോലുമില്ലാത്ത ഈ അപൂര്‍വ റെക്കോര്‍ഡിന്‍റെ ഉടമകള്‍ ടീം വിക്ടോറിയയാണ്.
ഒരു പന്തില്‍ നേടിയത് 286 റണ്‍സ്; ക്രിക്കറ്റ് ചരിത്രത്തിലെ ആ അത്യപൂര്‍വ റെക്കോര്‍ഡ്

വെസ്റ്റേണ്‍ ആസ്ട്രേലിയക്കെതിരെയായിരുന്നു വിക്ടോറിയന്‍ ടീമിന്‍റെ അത്ഭുത നേട്ടം… സംഭവം ഇങ്ങനെയാണ്.
വര്‍ഷം 1894, ആസ്ട്രേലിയ-വിക്ടോറിയ മത്സരം. കളിക്കിടയില്‍ വിക്ടോറിയന്‍ ബാറ്റ്സ്മാന്‍ പന്ത് ഉയര്‍ത്തി അടിച്ചു. ഗ്രൌണ്ടിന് മധ്യഭാഗത്തായി നിന്നിരുന്ന ഒരു മരത്തില്‍ പന്ത് ചെന്ന് ഉടക്കുന്നു. പന്ത് നിലത്ത് വീഴാതായതോടെ ബാറ്റ്സ്മാന്‍മാര്‍ രണ്ടും പേരും റണ്‍സ് നേടാനായി പിച്ചിന് കുറുകെ തലങ്ങും വിലങ്ങും ഓടിത്തുടങ്ങി. അങ്ങനെ ഓടിത്തുടങ്ങിയ ബാറ്റ്സ്മാന്‍മാര്‍ ഓട്ടം നിര്‍ത്തിയത് സ്കോര്‍ബോര്‍ഡില്‍ 286 റണ്‍സ് എത്തിയിട്ടാണ്.

മരത്തിലാണെങ്കിലും ഗ്രൌണ്ടില്‍ നിന്ന് നോക്കിയാല്‍ പന്ത് കാണാന്‍ സാധിക്കുന്നത് കൊണ്ട് അമ്പയര്‍ ഡെഡ്ബോള്‍ വിളിച്ചതുമില്ല. ഇതോടെ ടീമംഗങ്ങളും ആരാധകരും മരം മുറിക്കാന്‍ വാളും മഴുവുമൊക്കെ ആയി എത്തിയെങ്കിലും പരാജയപ്പെട്ടു. അവസാനം കുറേ ശ്രമങ്ങള്‍ക്ക് ശേഷം തോക്കുകൊണ്ട് വെടിയുതിര്‍ത്താണ് പന്ത് നിലത്തു വീഴ്ത്തിയത്. പന്ത് നിലത്ത് വീണപ്പോഴേക്കും 286 റണ്‍സ് നേടിയ വിക്ടോറിയന്‍ ടീം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. അങ്ങനെയാണ് ക്രിക്കറ്റ് ലോകത്തെ അത്യപൂര്‍വമായ റെക്കോര്‍ഡ് ടീം വിക്ടോറിയക്ക് സ്വന്തമായത്