29 Years Of Quentin Tarantino’s PulpFiction 
Riγαs Ρυliκκαl

1994 ഒക്ടോബർ പതിനാലിലെ ഒരു പ്രഭാതം. ലോസ് എയ്ഞ്ചൽസിലെ ഒരു മൂവി തിയറ്ററിൽ ഒരു പുതിയ ഹോളിവുഡ് സിനിമയുടെ ആദ്യത്തെ ഷോ തുടങ്ങുകയാണ്. “ദി ഗ്രേറ്റസ്റ്റ് ഇൻഡിപെൻഡൻഡ് ഫിലിം ഓഫ് ഓൾടൈം” എന്ന് ആദ്യ സിനിമയെ നിരൂപകർ വിശേഷിപ്പിച്ച പ്രമുഖ സംവിധായകന്റെ രണ്ടാമത്തെ സിനിമ. കൂടാതെ ജോൺ ട്രവോൾട്ട, സാമുവൽ എൽ ജാക്സൺ, ഉമ തുർമാൻ, ബ്രൂസ് വില്ലിസ് തുടങ്ങി കിടിലൻ കാസ്റ്റിന്റെ സാനിധ്യം. ഇവയൊക്കെ കണ്ട് തിയറ്ററിലേക്ക് പ്രേക്ഷകർ ഇറച്ചുകയറി. പ്രീ ടൈറ്റിൽ രംഗത്തിലൂടെ ഒരു ഹൈസ്റ്റ് കോമഡി പടമെന്ന സൂചന തന്ന ചിത്രം, തുടങ്ങിയതോടെ ആ ധാരണകൾ തെറ്റിക്കാൻ തുടങ്ങി. സംവിധായകന്റെ സ്വതസിദ്ധമായ ശൈലിയിൽ പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയോടെ ഒരു അൾട്രാ വയലന്റ് ഗ്യാങ്സ്റ്റർ സിനിമയുടെ സകല മനോഹാരിതയും കൂടിയുള്ള ട്രാക്കിലേക്ക് സിനിമ ഗതി മാറുന്നതോടെ പ്രേക്ഷകർ സ്വന്തം സീറ്റിലെ ഇരുത്തം ഒന്നുകൂടി ഉറപ്പുവരുത്തി. ഒരു തട്ടുപൊളിപ്പൻ ഗ്യാങ്സ്റ്റർ ആക്ഷൻ പടം പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് അത്രയും നേരം നായകൻ എന്ന് കരുതിയിരുന്നവൻ ഒറ്റ വെടിക്ക് പടമായി ഭിത്തിയിൽ കയറി. അതുകണ്ട് അത്രയും നേരം ആകാംക്ഷയോടെ തിരശീലയിലേക്ക് നോക്കിക്കൊണ്ടിരുന്ന പ്രേക്ഷകർ ഒന്നടങ്കം “വോട്ട് ദി ഫ **” പറഞ്ഞു മൂക്കത്ത് വിരൽവെച്ചു.

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയെന്ന് സമാധാനിച്ച് വെടി വെച്ചവനെ നായകനായി സങ്കല്പിച്ചു രണ്ടാം പകുതിക്ക് ഇരുന്ന പ്രേക്ഷകൻ “സോറി ഫ്ലാറ്റ് മാറിപ്പോയി, ഞങ്ങൾ കാണാനിരുന്ന സിനിമ മറ്റേ പ്ലക്സിലായിരിക്കും” എന്ന ആത്മഗതത്തിൽ പുറത്തിറങ്ങി നോക്കാൻ എണീറ്റപ്പോൾ സെക്യൂരിറ്റി ചിരിച്ചുകൊണ്ട് പറഞ്ഞു: “പ്ലക്സൊന്നും മാറിയിട്ടില്ല, സിനിമ ഇതുതന്നെയാ!” നായകനെന്ന് കരുതിയവൻ വില്ലന്റെ ഇടിയും മേടിച്ചു പരക്കം പായുന്നത് കണ്ട് ഇവനൊന്നുമല്ലെടെ നായകൻ, വേറെ ഏതോ ഒരുത്തൻ വരാനുണ്ട് എന്ന് പ്രേക്ഷകൻ ആശ്വസിച്ചിരിക്കുമ്പോഴുണ്ട് പടമായി ഭിത്തിയിൽ കയറിയെന്ന് കരുതിയ നായകൻ കാപ്പി കുടിക്കാൻ പിന്നേം ‘ബാർബർഷോപ്പിലേക്ക്’ കയറി വരുന്നു. ശെടാ, ഇതല്ലേ ഞങ്ങൾ ആദ്യം കണ്ടത്, റീൽ മാറിപ്പോയെന്ന്’ പ്രൊജെക്ടർ ഓപ്പറേറ്ററോട് പറയാൻ കഴുത്ത് വെട്ടിക്കാൻ ആഞ്ഞതേയുള്ളൂ, ആ നിമിഷം വെള്ളിത്തിരയിൽ സംവിധായകന്റെ പേര് തെളിഞ്ഞുവരുന്നത് കണ്ട് പ്രേക്ഷകർ മുഖത്തോട് മുഖം നോക്കി “ഏതവനാടാ ഇതിന്റെ എഡിറ്റർ? അവനെ ഞങ്ങടെ കൈയ്യിൽ കിട്ടും!” എന്ന് പലരുടെയും ശബ്ദം പൊങ്ങാൻ തുടങ്ങി. അപ്പോൾ ബുജിയെന്ന് തോന്നിക്കുന്ന ഒരുത്തൻ കൂട്ടത്തിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു: “ബെല്ലടിക്കുന്നതിന് മുൻപേ ക്ലാസ്സിൽ കയറില്ലെങ്കിൽ ഇങ്ങനിരിക്കും!”

അയാൾ പറഞ്ഞത് സത്യമായിരുന്നു. “പൾപ് എന്നാൽ മൃദുലവും ഈർപ്പമുള്ളതും രൂപമില്ലാത്തതുമായ ഒരു വസ്തുവാണ്. അല്ലെങ്കിൽ ഭയാനകമായ ഒരു വിഷയം നൈസർഗ്ഗികമായോ അപൂർണ്ണമായോ അച്ചടിക്കപ്പെട്ട ഒരു മാസികയോ പുസ്തകമോ ആണ്‌ പൾപ്.!” എന്ന് അമേരിക്കൻ ഹെറിറ്റേജ് ഡിക്ഷ്ണറിയിലെ നിർവചനത്തോടെ വെളുത്ത വെണ്ടയ്ക്കാ അക്ഷരത്തിൽ ദി വെരി ഫസ്റ്റ് സെക്കന്റുകളിൽ കാണിച്ചുകൊണ്ടായിരുന്നു സിനിമയുടെ തുടക്കം. അതായത്, ഈ സിനിമ എന്താണെന്നും എങ്ങനെയുള്ളതാണെന്നുമുള്ള കൃത്യമായ നിർവചനം നൽകിക്കൊണ്ട് തന്നെയായിരുന്നു സൃഷ്ടാക്കൾ അത് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചത്. ഫിലിം മെയ്ക്കിങ്ങിന്റെ അന്നേവരെയുള്ള സകല കൺവെൻഷനൽ കോൺസപ്റ്റുകളും തകർത്തുകൊണ്ട് പിറന്ന “പൾപ് ഫിക്ഷൻ” അങ്ങനെ ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു. പിൽക്കാലത്ത് നോൺലീനിയർ ഫിലിം മെയ്ക്കിങ്ങിന്റെ പാഠപുസ്തകമായും അത് മാറി. അതാണ്‌ ലോക സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ക്വന്റിൻ ടാറന്റീനോയുടെ മാഗ്നം ഓപ്പസ്, അതായത് മാസ്റ്റർപീസ്..!!
ക്വന്റിൻ ടാരന്റീനോയുടെ തല തിരിഞ്ഞ മാഗ്നം ഓപ്പസിന്, ദി സോ കോൾഡ് “പൾപ് ഫിക്ഷന് ഇന്നേക്ക് 29 വയസ്സ് തികയുന്നു.

NB: പൾപ് ഫിക്ഷൻ ടാരന്റീനോയുടെ “ഫിക്ഷൻ” ആയിരുന്നെങ്കിൽ മുകളിൽ പ്രതിപാദിച്ച തിയറ്റർ കഥ എന്റെ “ഫിക്ഷൻ” മാത്രമാണെന്ന് ഈ അവസരത്തിൽ അറിയിക്കുന്നു .

You May Also Like

ഈ ഏഴു വയസ്സുകാരന്‍ യുട്യൂബ് ല്‍ നിന്ന് ഉണ്ടാക്കുന്ന വരുമാനം കേട്ടാൽ ഞെട്ടും !

യുട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് ഈ ഏഴു വയസ്സുകാരന്‍ അറിവ് തേടുന്ന പാവം പ്രവാസി…

സലാർ കാണാൻ പോകുന്നവർ അറിയാൻ ചില കാര്യങ്ങൾ

സലാർ കാണാൻ പോകുന്നവർ അറിയാൻ ചില കാര്യങ്ങൾ: KGF ന്റെ കളർ ടോണും, സെറ്റും ഇട്ട്…

ഷൈൻ ടോം ഷൂസെടുത്തു എറിഞ്ഞപ്പോൾ പേടി തോന്നിയില്ലെന്ന് വീണ

ഭീഷ്മപർവ്വത്തിൽ ഷൈൻ ടോം ഷൂസെടുത്തു എറിയുന്ന സീനിൽ പേടി തോന്നിയില്ല, അതാണ് താൻ അനങ്ങാതെ അങ്ങനെ…

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് നിവിൻ പോളി.