1
മാതാപിതാക്കള്‍ക്ക്‌ തങ്ങളുടെ ഇനിയും ജനിക്കാത്ത കുഞ്ഞിന്റെ ചിരിക്കുന്ന മുഖം കാണുവാനുള്ള അപൂര്‍വ സൌഭാഗ്യം

ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം പകര്‍ത്താന്‍ കഴിയുന്ന 3 ഡി സ്കാന്‍ ടെക്നോളജി വാര്‍ത്താ പ്രാധാന്യം നേടുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നും ചിരിക്കുന്ന മുഖത്തോടെ ഉറങ്ങുന്ന കുഞ്ഞിന്റെ മുഖം 3 ഡി സ്കാനിങ്ങിന്റെ വ്യാപ്തി നമുക്ക് കാണിച്ചു തരുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ ചിരിക്കുകയും അതോടൊപ്പം ചലിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ 3 ഡി സ്കാനില്‍ എടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടു. മൊണാക്കോയിലെ പ്രിന്‍സസ് ഗ്രേസ്‌ ഹോസ്പിറ്റലിലെ ഡോക്ടര്‍ ബര്‍ണാഡ് ബെനോയിറ്റ്‌ എന്ന ഡോക്ടര്‍ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക തരം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മിതി.

2

ഡോക്ടര്‍ ബര്‍ണാഡ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കളര്‍ പകര്‍ത്തുന്നതും തൊലിയുടെ ഓരോ ഇഴയടുപ്പം കാണിച്ചു തരുവാനും വെളിച്ചവും നിഴലും പകര്‍ത്തുവാനും സാധ്യമായ 3 ഡി അള്‍ട്രാസൗണ്ട് സ്കാന്‍ എടുക്കുവാന്‍ സാധിക്കും. ഇതുവരെ മറ്റേതൊരു ഉപകരണത്തിനും സാധിക്കാത്ത ക്ലാരിറ്റിയില്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞിന്റെ മുഖം അവര്‍ ജനിക്കുന്നതിനു മുന്‍പേ ഫോട്ടോയില്‍ കാണുന്നത് പോലെ കാണുവാന്‍ സാധിക്കും.

3

ഈ ഉപകരണത്തിന്റെ തന്നെ 4 ഡി വേര്‍ഷനില്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞു ചിരിക്കുന്നതും ഗര്‍ഭപാത്രത്തില്‍ അവര്‍ കൈ കൊണ്ട്‌ ഇടിക്കുന്നതും വളരെ വ്യക്തമായി കാണാം. ഈ സ്കാനര്‍ ഉപയോഗിച്ച് തന്നെ അതൊരു ഡിവിഡി ആക്കിയും എടുക്കാം. ഡോക്ടര്‍മാര്‍ക്ക്‌ ഭ്രൂണത്തിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്നൊക്കെ കണ്ടു പിടിക്കുവാന്‍ ഇതുപയോഗിച്ച് വളരെ പെട്ടെന്ന് സാധിക്കും.

4
ഇരട്ടക്കുട്ടികള്‍ 3 ഡി സ്കാനില്‍ പതിഞ്ഞ ചിത്രം
5
ഭ്രൂണം വളരെ ചെറുതായിരിക്കുമ്പോള്‍
You May Also Like

പാപ്പൻ തീയേറ്ററിൽ ഇടിമിന്നലായി, പ്രേക്ഷാഭിപ്രായങ്ങൾ

Subin Thalassery പാപ്പൻ തലശ്ശേരി ലിബർട്ടി ലിറ്റിൽ പാരഡൈസ് Status 70% വർഷങ്ങൾക്ക് ശേഷം വളരെ…

മാണിയെ കരയാന്‍ യുഡിഎഫും ചിരിക്കാന്‍ എല്‍ഡിഎഫും അനുവദിക്കില്ല !

അവിടെ നിന്ന് ഇറങ്ങിയാല്‍ പിന്നെ എവിടേയ്ക്ക് എന്നാ ചോദ്യവും അദ്ദേഹത്തെ അലട്ടുന്നുണ്ട് എന്ന് വ്യക്തം

കരകേറുന്ന കോര്‍പറേറ്റുകള്‍

ലോകത്ത് ആദ്യമായി നിയമങ്ങള്‍ എഴുതിവെച്ചത് ഉര്‍ എന്നും സുമേറിയന്‍ഭാഷയില്‍ ഉരിം എന്നുമറിയപെടുന്ന ഇന്നത്തെ ഇറാഖിലാണ്. ബി.സി.ഇരുപതാം നൂറ്റാണ്ടിലാണത്. അപരാധത്തിനുള്ള ശാസനകളാണ്അതിലുള്ളത്. അതിന് ശേഷം ബാബിലോണിയന്‍ രാജാ!വായ ഹമ്മുറാബിരേഖപെടുത്തിയതും നടപ്പിലാക്കിയതുമായ നിയമങ്ങളാണ് ലോകത്തെആദ്യത്തെ ബൃഹത്തായ നിയമം. ഹമ്മുറാബി രേഖകളില്‍ പകുതിയോളംഉടമ്പടികളാണ്. കാളവണ്ടിക്കാരന്‍ മുതല്‍ വൈദ്യന്മാര്‍ക്കുള്ള വേതനത്തെകുറിച്ചും മറ്റു വ്യവഹാരങ്ങള്‍, ബാധ്യതകള്‍, കുടുംബ ബന്ധങ്ങള്‍,പിന്തുടര്‍ച്ചാവകാശം, വൈവാഹികം, വിവാഹമോചനം, പിതൃത്വം,ലൈംഗിക പെരുമാറ്റ രീതികള്‍ തുടങ്ങി സമൂഹത്തെ ചിട്ടപെടുത്താനുള്ളനിയമത്തില്‍ ഭൂസ്വത്തുക്കളെ കുറിച്ചുവരെ പ്രതിപാദിക്കുന്നുണ്ട്. ഭൂസ്വത്തായിഅനുഭവിക്കാനും വ്യവഹാരം നടത്താനും നിയമങ്ങള്‍ ലോകത്ത് പലതുംവന്നെങ്കിലും ഭൂനിയമം ലംഘിക്കപെടുന്നിന്റെ പേരില്‍ വധശിക്ഷവിധിക്കുന്നത് ലോകത്ത് ആദ്യമായി പലസ്തീന്‍ ഭൂമിയുടെ പേരിലായിരിക്കും.

ഗള്‍ഫില്‍ കള്ളന്‍മാര്‍ക്കിത് നല്ലകാലം

കൊടും ചൂടില്‍ നിന്നും നാടിലേക്ക് രക്ഷ തേടി നാട്ടില്‍ പോയവരെയും, കുട്ടികളുമൊത്ത് നാട്ടില്‍ വെക്കേഷന് പോയവരെയും കാത്ത് ഗള്‍ഫില്‍ കാത്തിരിക്കുന്നത് പൊളിഞ്ഞ വാതിലുകളും കാലിയായ അലമാരകളും. ദുബായിലെയും ഷാര്‍ജയിലേയും ഫ്‌ലാറ്റുകളില്‍ ഇപ്പോള്‍ കള്ളന്‍മാരുടെ വിഹാര കേന്ദ്രമാണ്. ഇതു മുന്‍കൂട്ടികണക്കാക്കി പോലീസ് മുന്‍കരുതല്‍ എന്നപോലെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ പോലും പ്രവാസികള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്.