3ഡി സ്‌കാനിലൂടെ ഇനി ഗര്‍ഭസ്ഥ ശിശുവിന്റെ ചിരിക്കുന്ന മുഖവും കാണാം

1
മാതാപിതാക്കള്‍ക്ക്‌ തങ്ങളുടെ ഇനിയും ജനിക്കാത്ത കുഞ്ഞിന്റെ ചിരിക്കുന്ന മുഖം കാണുവാനുള്ള അപൂര്‍വ സൌഭാഗ്യം

ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം പകര്‍ത്താന്‍ കഴിയുന്ന 3 ഡി സ്കാന്‍ ടെക്നോളജി വാര്‍ത്താ പ്രാധാന്യം നേടുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നും ചിരിക്കുന്ന മുഖത്തോടെ ഉറങ്ങുന്ന കുഞ്ഞിന്റെ മുഖം 3 ഡി സ്കാനിങ്ങിന്റെ വ്യാപ്തി നമുക്ക് കാണിച്ചു തരുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ ചിരിക്കുകയും അതോടൊപ്പം ചലിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ 3 ഡി സ്കാനില്‍ എടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടു. മൊണാക്കോയിലെ പ്രിന്‍സസ് ഗ്രേസ്‌ ഹോസ്പിറ്റലിലെ ഡോക്ടര്‍ ബര്‍ണാഡ് ബെനോയിറ്റ്‌ എന്ന ഡോക്ടര്‍ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക തരം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മിതി.

2

ഡോക്ടര്‍ ബര്‍ണാഡ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കളര്‍ പകര്‍ത്തുന്നതും തൊലിയുടെ ഓരോ ഇഴയടുപ്പം കാണിച്ചു തരുവാനും വെളിച്ചവും നിഴലും പകര്‍ത്തുവാനും സാധ്യമായ 3 ഡി അള്‍ട്രാസൗണ്ട് സ്കാന്‍ എടുക്കുവാന്‍ സാധിക്കും. ഇതുവരെ മറ്റേതൊരു ഉപകരണത്തിനും സാധിക്കാത്ത ക്ലാരിറ്റിയില്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞിന്റെ മുഖം അവര്‍ ജനിക്കുന്നതിനു മുന്‍പേ ഫോട്ടോയില്‍ കാണുന്നത് പോലെ കാണുവാന്‍ സാധിക്കും.

3

ഈ ഉപകരണത്തിന്റെ തന്നെ 4 ഡി വേര്‍ഷനില്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞു ചിരിക്കുന്നതും ഗര്‍ഭപാത്രത്തില്‍ അവര്‍ കൈ കൊണ്ട്‌ ഇടിക്കുന്നതും വളരെ വ്യക്തമായി കാണാം. ഈ സ്കാനര്‍ ഉപയോഗിച്ച് തന്നെ അതൊരു ഡിവിഡി ആക്കിയും എടുക്കാം. ഡോക്ടര്‍മാര്‍ക്ക്‌ ഭ്രൂണത്തിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്നൊക്കെ കണ്ടു പിടിക്കുവാന്‍ ഇതുപയോഗിച്ച് വളരെ പെട്ടെന്ന് സാധിക്കും.

4
ഇരട്ടക്കുട്ടികള്‍ 3 ഡി സ്കാനില്‍ പതിഞ്ഞ ചിത്രം
5
ഭ്രൂണം വളരെ ചെറുതായിരിക്കുമ്പോള്‍