3 കോടി വിലയുള്ള ഓഡിയുടെ പുതിയ മോഡല്‍ ഇന്ത്യയിലെത്തി

169

0_468_700_http---172.17.115.180-82-ExtraImages-20150115123241_Audi-R8-LMX

പുതുവര്‍ഷം ആഘോഷിക്കാന്‍ തന്നെയാണ് ഓഡി ഇന്ത്യൗടെ തീരുമാനം. കമ്പനിയുടെ ഏറ്റവും പവഫുള്‍ മോഡലായ R8 LMX ഇന്ത്യയില്‍  അവതരിപ്പിച്ചു. 2.97 കോടി രൂപയാണ് ഈ സൂപ്പര്‍ കാറിന്റെ എക്‌സ് ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ലേസര്‍ ഹെഡ്‌ലൈറ്റ് എന്ന പ്രത്യേകതയുമായാണ് ഓഡി ഈ മോഡല്‍ വിപണിയിലെത്തുന്നത്.

ആര്‍8 മോഡലിലുണ്ടായിരുന്ന 5.2 ലിറ്റര്‍ പെട്രോള്‍ മോട്ടറിന്റെ അപ്‌ഗ്രേഡഡ് പതിപാണ് ഈ മോഡലിലുള്ളത്. 562 ബി.എച്ച്.പിയാണ് മറ്റൊരു സവിശേഷത. 7ഗിയയറുകളുള്ള ആട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് നാലു ചക്രങ്ങള്ക്കും ശക്തി പകരും. 3.4 സെക്കന്റ് സ്പ്രിന്റ് സ്പീഡില്‍ ഈ മോഡലിന് 100 കി.മി വേഗത്തില്‍ പറക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 320 കെപിഎച്ച് ആണ് പരമാവധി വേഗത.

കഴിഞ്ഞ മെയ്യില്‍ R8 LMX നെ കമ്പനി അവത്രിപ്പിച്ചെങ്കിലും എതിരാളികളായ ബി.എംഡബ്ല്യൂ ലേസര്‍ ലൈറ്റുള്ള ഐ 8 അന്താരാഷ്ട്ര വിപണിയിലെത്തിച്ച് മുന്‍കൈ നേടിയിരുന്നു. എന്നാലാദ്യം ഇന്ത്യയില്‍  ലേസര്‍ ലൈറ്റ് കാര്‍ എത്തിച്ചുവെന്ന ബഹുമതി ഇതോടെ  ഓഡിയ്ക്ക് സ്വന്തമായി.