രണ്ടു വയസ്സുകാരി എമ്മ ലവെല്‍ ആദ്യമായി അവളുടെ കുഞ്ഞിക്കൈകള്‍ ഉയര്‍ത്തി അമ്മയെ തൊട്ടു. ആര്ത്രോഗ്രൈപ്പൊസിസ് മള്‍ട്ടിപ്ലെക്സ് കണ്‍ജെനിറ്റ എന്ന ജന്മനാലുള്ള രോഗത്താല്‍ രണ്ടു വയസ്സുവരെ കൈ അനക്കാത്ത അവള്‍ക്കു 3Dയില്‍ പ്രിന്റു ചെയ്തെടുത്ത റോബോട്ടിക് കുഞ്ഞിക്കൈകള്‍ നല്കി അവളുടെ ജീവിതത്തിനു പുതിയ അര്‍ത്ഥം നല്‍കിയത് ദെലാവാരെയിലുള്ള ആല്‍ഫ്രെഡ് ഡ്യു പോണ്ട് ആശുപത്രിയിലെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ആണ്. ഭാരം കുറഞ്ഞ ഒരു എക്സോ സ്കെലിട്ടന്‍ 3D യില്‍ പ്രിന്റു ചെയ്തു അവളുടെ ശരീരത്തോട് ചേര്‍ത്തു റോബോട്ടിക് ചലനങ്ങള്‍ കൊടുത്തപ്പോള്‍ അവള്‍ക്കു ആദ്യമായി കൈകൊണ്ടു ചിത്രം വരക്കാനും, ഭക്ഷണം കഴിക്കാനും, അമ്മയെ തൊടാനും സാധിച്ചു. ആഹ്ലാദം അടക്കാനാവാതെ അവളുടെ അമ്മ മെഗാന് പറഞ്ഞു ‘എന്റെ കുഞ്ഞിന്റെ മാന്ത്രിക കൈകള്‍ ‘
കൈകളുടെ നിര്‍മ്മാണത്തിലെ മാന്ത്രികത ഇവിടെ കാണുക
റെക്സ് [വില്മിങ്ങ്ടന്‍ റോബോട്ടിക് എക്സോസ്കെലിട്ടന് ] എന്ന് പേരിട്ടിരിക്കുന്ന ഈ കണ്ടു പിടുത്തം ഭാവിയില്‍ ചലനമറ്റ അവയവങ്ങളുമായി ജീവിക്കുന്ന അനേകര്‍ക്ക് പുതുജീവന്‍ നല്‍കും, മാര്‍ച്ചില്‍ ലണ്ടനില്‍ നടക്കുന്ന ഡിസൈന്‍ മ്യൂസിയം പ്രദര്‍ശനത്തില്‍ അവാര്‍ഡു നാമനിര്‍ദ്ദേശവുമായി എമ്മയുടെ മാന്ത്രിക കുഞ്ഞിക്കൈകള്‍ എത്തുന്നു