30 വര്‍ഷം മുന്‍പ് ഐഫോണ്‍ ഇറങ്ങിയിരുന്നെങ്കില്‍ എങ്ങനെയിരുന്നേനെ?

230

macintosh-phone

പിയര്‍ സെഹവോ എന്ന ഡിസൈനര്‍ക്കാണ് ഇങ്ങനെ ഒരു രസകരമായ സംശയം ഉണ്ടായത്, ഇന്ന് സ്മാര്‍ട്ട്‌ ഫോണ്‍ ലോകത്ത് വിപ്ലവങ്ങള്‍ സൃഷ്ട്ടിക്കുന്ന ഐഫോണ്‍ 3൦ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇറങ്ങിയിരുന്നത് എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഒരുപാട് ചിന്തിച്ചു ആലോചിച്ചു അതിനുള്ള ഉത്തരം അദ്ദേഹം കണ്ടെത്തി, എന്നിട്ട് 30 വര്‍ഷം മുന്പ് ഇറങ്ങാന്‍ കഴിയാതെ പോയ ഐഫോണ്‍ മോഡല്‍ അദ്ദേഹം പുറത്തിറക്കുകയും ചെയ്തു.

1984ല്‍ ആപ്പിള്‍ വികസിപ്പിച്ചെടുത്ത പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ശ്രേണിയായ മാക്കിന്റോഷിനോട് സാമ്യമുള്ള രീതിയിലാണ് അദ്ദേഹം ഐ ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാര്‍ക്കിന്റോഷ് ഫോണ്‍ എന്നാണ് പിയര്‍ ഇതിന് നല്‍കിയ പേര്. ഡിസൈന്‍ ചെയ്ത ചിത്രം പിയര്‍ തന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

1980കളില്‍ ഉപയോഗിച്ചിരുന്ന ലാന്‍ഡ് ഫോണിന്റെ ഡയല്‍ പോലെയാണ് മാക്കിന്റോഷ് ഫോണിന്റെയും ഡയല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാകിന്റേതു പോലെയാണ് ഫോണിന്റെ പിന്‍വശം.

(അടികുറിപ്പ്: ഇത്തരത്തിലൊരു ഫോണ്‍ ഒരിക്കലും വിപണിയിലെത്തില്ല. ഇറങ്ങിയാല്‍ തന്നെ ഇപ്പോള്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളോട് ഇതിന് മത്സരിക്കാനും കഴിയില്ല.)