ഗോഡ്ഫാദർ – ലൂസിഫർ : 30 വ്യത്യാസങ്ങൾ (29 നെഗറ്റീവ്, 1 പോസിറ്റീവ്)
നാരായണൻ
പ്രിത്വിരാജിന്റെ സംവിധാന മികവിൽ പുറത്തുവന്ന blockbuster ലൂസിഫറിന്റെ തെലുഗ് റീമേക്ക് ആണ് ചിരഞ്ജീവിയുടെ ‘ഗോഡ്ഫാദർ’. എന്നാൽ ലൂസിഫർ എന്ന ചിത്രത്തിന്റെ ആത്മാവ് തന്നെ കെടുത്തി കളയുന്ന തരത്തിലാണ് മോഹൻരാജ ഗോഡ്ഫാദർ ഒരുക്കിയിരിക്കുന്നത്. സിനിമ വളരെ മോശം ഒരു റീമേക്ക് ആണ്. ഒരു തെലുഗ് ചിത്രം ആകുമ്പോൾ അവരുടെ ആസ്വാദന രീതിയിലേക്ക് അതിനെ മാറുന്നത് സ്വാഭാവികം ആണ്. അതൊക്കെ മനസിലാക്കുന്നു. തെലുഗ് സിനിമകൾ കാണുന്ന പ്രേക്ഷകൻ എന്ന നിലയിൽ ഗോഡ്ഫാദർ ഒരു മോശം റീമേക്ക് ആണെന്ന് തന്നെയാണ് അനുഭവപ്പെട്ടത്. ലൂസിഫറിലെ നല്ല സീനുകൾ ഒക്കെ ഒഴിവാക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ലൂസിഫറുമായി പ്രധാന 30 വ്യത്യാസങ്ങൾ (spoiler alert) :
1. PKR ന്റെ മകൻ ആണ് സ്റ്റീഫൻ എന്ന് ആദ്യം തന്നെ കാണിക്കുന്നുണ്ട്.
2. സ്റ്റീഫൻറെ face introduction സീൻ പള്ളിയിൽ വെച്ചല്ല. ആ convoy ഇലേക്ക് കാറിൽ നിന്നും ഇറങ്ങുമ്പോൾ ആണ് face introduction
3. പള്ളിയിൽ നിന്നും ഇറങ്ങുമ്പോൾ ഷാജോൺ പറയുന്നുണ്ട് “ഒറ്റ വണ്ടിക്കുള്ള ആൾ” എന്ന്. അത് ഇവിടെ ഇല്ല
4. ജാതിൻ രാംദാസ് എന്ന സ്ട്രോങ്ങ് character മൊത്തമായി ഒഴിവാക്കിയിട്ടുണ്ട്. പകരം പ്രിയദർശിനി തന്നെ candidate ആകുന്നതാണ് കാണിക്കുന്നത്. അതും ചിരഞ്ജീവി തന്നെ അവരെ ആ സ്ഥലത്തേക്ക് എത്തിക്കുന്നത് അപ്പോൾ തന്നെ reveal ചെയ്യുന്നു.
5. Bobby, PKR മരിക്കുമ്പോൾ മുംബൈയിൽ അല്ല. കൂടെ തന്നെയുണ്ട്.
6. PKR നെ കൊല്ലുന്നത് ബോബി ആണ്. കൊല്ലുന്നത് എങ്ങനെയാണെന്ന് കാണിക്കുന്നുമുണ്ട്.
7. അബ്ദുല്ലയെയും ഫിയോടൊരിനെയും കാണാൻ പോകുന്നത് ബോബ്ബിയും വർമ സാറും കൂടിയാണ്.
8. ബോബി മുഘ്യമന്ത്രി ആകാൻ ഭ്രാന്ത് പിടിച്ചു നടക്കുന്നയാൾ ആണ്. അതിനുവേണ്ടി MLA മാരെയൊക്കെ ചാക്കിടുന്നു. പക്ഷേ സ്റ്റീഫൻ അതിനുമുന്നേ അവരെയൊക്കെ കയ്യിൽ എടുക്കുന്നുണ്ട്
9. പ്രിയദർശിനിയുടെ മകൾ അല്ല ജാൻവി. സഹോദരി ആയിട്ടാണ് കാണിച്ചിരിക്കുന്നത്
10. ” എന്റെ പിള്ളേരെ തൊടുന്നോടാ” എന്ന സ്റ്റീഫൻറെ ഡയലോഗ് ഇല്ല. പ്ലെയിൻ ആയി ഡയലോഗ് ഇല്ലാതെയാണ് ആ സീൻ ഉള്ളത്
11. വർമ സാറിനോടുള്ള “തന്റെ തന്തയല്ല എന്റെ തന്ത” എന്ന ഡയലോഗും ഇല്ല. ആ സീനൊക്കെ plain ആണ്
12. ഇന്റർവെൽ സീനിൽ ജാതിൻ രംദാസ് വരുന്നത് ആണല്ലോ ലുസിഫെറിൽ. ഇവിടെ സൽമാൻ ഖാൻ ഫോണിൽ വിളിക്കുന്നതാണ് ഇന്റർവ്വൽ.
13. ഷാജണും ബൈജുവും characters സിനിമയിൽ ഉണ്ടെങ്കിലും കട്ട ഫ്ലോപ്പ് ആണ്. ലുസിഫെറിൽ ബോബ്ബിയെ കൊണ്ട് pressure ചെയ്യിച്ചാണ് മൊഴി മാറ്റുന്നത്. എന്നാൽ ഇവിടെ ഷാജോണ് മാനസാന്തരം വന്നിട്ടാണ് മൊഴി മാറ്റുന്നത്.
14. ക്‌ളൈമാക്‌സിലെ ഏറ്റവും മനോഹരം ആയ സീൻ ആയിരുന്നു ബൈജു reveal ചെയ്യുന്ന “ഇത്രെയും കാലം കൂടെ നിന്ന് ഒറ്റിയപ്പോ നീ കരുതിയില്ലെടെ ഇപ്പുറത്തും ഒരാൾ ഉണ്ടാവുമെന്ന്.. ഒരു മര്യാദ വേണ്ടേ..” എന്ന സീൻ പാടെ ഒഴിവാക്കിയാണ് ഗോഡ്ഫാദർ ഉള്ളത്.
15. ജയിൽ fight നന്നായിട്ടുണ്ട്. എന്നാൽ അവിടെ മറ്റേ “വടക്കൻ കളരി മുറയിൽ പേര് പറഞ്ഞ് വെട്ടുന്ന പതിവുണ്ട്” എന്ന് തുടങ്ങുന്ന ഡയലോഗ് ഇല്ല. കട്ട flat ആണ്.
16. ലുസിഫെറിൽ കര മാർഗവും കടൽ മാർഗവും വരുന്ന ക്യാഷ് പൃഥ്വിയും സംഘവും നശിപ്പിക്കുന്നുണ്ട്. എന്നാൽ ഇവിടെ കരമാർഗം മാത്രം വരുന്ന truck സൽമാൻ ഖാൻ ഒറ്റക്ക് ബൈക്കിൽ നിന്നും മിസൈൽ വിട്ടാണ് തകർക്കുന്നത്. എന്നാ കോടുമൈ..!!
17. ലുസിഫെറിൽ ബോബ്ബിയെ feodor തടവിൽ അയക്കുന്നുണ്ട്. ഇവിടെ feodor ബോബ്ബിയെ protect ചെയ്യുകയാണ്.
18. കൂടാതെ ബോബ്ബി പ്രിയദർശിനിയുടെ സഹോദരിയെ തട്ടിക്കൊണ്ടു വന്ന് feodor നെ ഏൽപ്പിക്കുന്നുണ്ട്. അവരെ മോചിപ്പിക്കാൻ ചിരഞ്ജീവി വരുന്നു.
19. ക്‌ളൈമാക്‌സിൽ ഐറ്റം സോങ്ങിന്റെ ഒപ്പം ചിരഞ്ജീവിയും സൽമാനും വില്ലന്മാരെ വെടിവെച്ചും വെട്ടിയും കുത്തിയും ഒക്കെ കൊല്ലുന്നുണ്ട്. സൽമാൻ ഖാൻ ഒരു തോളു കൊണ്ട് ഒരു വലിയ truck ഒക്കെ തള്ളി നീക്കുന്നുണ്ട്. പിന്നേം സഹിക്കാം.
20. എല്ലാരേം കൊന്ന് കൊന്ന് അവസാനം feoder, അബ്ദുള്ള, ബോബ്ബി എന്നിവരുടെ അടുത്ത് എത്തുമ്പോൾ “ഖുറേഷി തലൈവരെ നീങ്കളാ” എന്നും പറഞ്ഞു വന്ന് feoder ചീറുവിന്റെ കയ്യിൽ മുത്തമിടും. ഇതാണ് ഒരു ഇമ്പാക്റ്റും ഇല്ലാത്ത ഖുറേഷി revealing scene.
21. വീണ്ടുമൊരു ക്‌ളൈമാക്‌സിൽ പ്രിയദർശിനി പാർട്ടി നേതാവ് ആവുന്നു. ആഗോള തലത്തിൽ വില്ലന്മാർ ഖുറേഷിക്ക് എതിരെ സംഘം ചേരുന്നു. ഖുറേഷിയും മസൂദ് ഭായിയും(സൽമാൻ) അവർ സംഘം ചേരുന്ന ഹോട്ടലിൽ ഒരു ഐറ്റം ഡാൻസ്. ഇടക്ക് പ്രഭുദേവ ഒക്കേ വന്ന് രണ്ട് സ്റ്റെപ് ഇടുന്നുണ്ട്. പിന്നെ രണ്ട് പേരും മെഷീൻ ഗൺ എടുത്ത് മേലോട്ട് പൊക്കി വില്ലൻമാരെ ഒക്കെ വെടിവെച്ചിടുന്നിടത്തു പടം end ആണ്.
22. NPTV യുടെ owners ആയ നൈല ഉഷയും ഭർത്താവും ഇവിടെ വെറും നോക്ക് കുത്തികൾ മാത്രമാണ്. അവരുടെ സംഘർഷങ്ങളെ കാണിക്കുന്ന, ethical and professional dilaema കാണിക്കുന്ന സീനുകൾ ഗോഡ്ഫാദറിൽ ഇല്ല.
23. ‘വർമ സാറേ, ഇവിടെ യുദ്ധം നന്മയും തിന്മയും തമ്മിൽ അല്ല. വലിയ തിന്മയും ചെറിയ തിന്മയും തമ്മിലാണ്. ഇത് വലിയ തിന്മയാണ്. സ്റ്റീഫൻ ഇത് ചെയ്യില്ല. ആരെക്കൊണ്ടും ചെയ്യിക്കുകയുമില്ല” എന്ന് പറയുന്ന പഞ്ച് ഡയലോഗ് ഒന്നും ഗോഡ്ഫാദറിൽ ഇല്ല. പകരം ചിരഞ്ജീവിയുടെ എന്തോ അലർച്ചയോ മറ്റോ ആണ്.
24. ഇന്ദ്രജിത് അവതരിപ്പിച്ച ഗോവർദ്ധൻ എന്ന ഇൻവെസ്റ്റിഗറ്റീവ് journalist ഇവിടെ aged ആയിട്ടുള്ള ഒരു മഞ്ഞപാത്രക്കാരൻ ലൈനിൽ ഉള്ള ഒരു കഥാപാത്രമാണ്. പുള്ളിക്ക് തെളിവുകൾ ഒക്കെ എത്തിച്ചുകൊടുക്കുന്നത് സ്റ്റീഫൻ ആണ്. പുള്ളിയും സ്റ്റീഫെനും ജയിലിൽ വെച്ച് കണ്ട് മുട്ടുന്നുണ്ട്.
25. PKR ന്റെ inhaler മാറ്റി വിഷമുള്ള inhaler വെച്ചാണ് ബോബി PKR നെ കൊല്ലുന്നത് കാണിക്കുന്നത്. ഇതേ രീതിയിൽ ആണ് സ്റ്റീഫൻ ബോബിയെ ക്‌ളൈമാക്സിൽ കൊല്ലുന്നത്.
26. സ്റ്റീഫന് എതിരെ രംഗത്ത് വന്ന ഷാജോണിന്റെ പെണ്ണ് പിന്നീട് മനസാന്തരം വന്ന് എല്ലാം തുറന്ന് പറയും എന്ന് പറയുമ്പോൾ ബോബ്ബി ഷാജണിനോട് ആ കുട്ടിയേം അമ്മയേം കൊല്ലാൻ പറയുന്നുണ്ട്. ആ സമയത്താണ് ബൈജുവിന്റെ കഥാപാത്രം അവിടെ വന്ന് കുഞ്ഞിനെ കൊല്ലാൻ പോകുമ്പോൾ ഷാജണിന് പശ്ചാത്താപം ഉണ്ടാകുന്നത്. അവിടെവെച്ചാണ് സ്റ്റീഫൻ ഫോൺ വിളിക്കുമ്പോൾ ബൈജു സ്റ്റീഫൻറെ ആളാണെന്ന് പിടികിട്ടുന്നത്.
27. ഫാസിൽ അവതരിപ്പിച്ച പള്ളിയിലച്ഛൻ കഥാപാത്രം സിനിമയിൽ ഇല്ല. പകരവും വേറൊരു character അവിടെയില്ല.
28. മഞ്ജു വര്യറും സ്റ്റീഫെനും കണ്ടു മുട്ടുന്നത് സ്റ്റീഫൻറെ അമ്മയെ അടക്കം ചെയ്തിടത്ത് വെച്ചാണ്. എന്നാൽ ഇവിടെ ചിരഞ്ജീവിയും നയൻതാരയും PKR ന്റെ ശവകുടിരത്തിനു മുന്നിൽ ആണ് കണ്ടുമുട്ടുന്നത്. കൂടാതെ “അണ്ണാ- തങ്കച്ചി” പാസവും ചേർത്തുകൊണ്ടാണ് ആ സീൻ എഴുതിയിരിക്കുന്നത്.
29. ജയിലിൽ സ്റ്റീഫനു സഹതടവുകാർ ഒന്നുമില്ല. അവിടെയുള്ള അനുഭവ കഥകൾ ഒന്നും പറയുന്നില്ല. “വരിക വരിക സഹജരെ” എന്ന പാട്ട് ഇല്ല.
30. ലുസിഫെറിൽ നിന്ന് മാറി ചെയ്തതിൽ ഇഷ്ടമായ ഏക scene പോസ്റ്റ് ഇന്റർവ്വലിൽ ആണ് വരുന്നത്. ചിരഞ്ജീവി ജയിലിൽ സെല്ലിൽ ഒറ്റക്ക് ബുക്ക് വായിച്ചിരിക്കുമ്പോൾ ബോബി അങ്ങോട്ട് വരും. പിന്നെ ബോബിയുടെ വിളയാട്ടം ആണ്. ചിരഞ്ജീവി ഒരക്ഷരം മിണ്ടില്ല. ബോബി അലറുന്നു, ചിരഞ്ജീവിയെ തോൽപിച്ച സന്തോഷത്തിൽ കുറേ ഡയലോഗുകൾ പറഞ്ഞു ചീരുവിനെ പുച്ഛിക്കുന്നു. ചിരഞ്ജീവി പ്രകോപിതൻ ആകുന്നില്ല. എല്ലാം കഴിഞ്ഞു ബോബി തിരിച്ചു പോകാൻ നേരം ജയിൽ സെല്ല് ലോക്ക് ആയിരിക്കും. അത് തുറക്കാൻ പോലീസിനെ വിളിക്കും. പോലീസ് വരുമ്പോൾ ബോബി തുറക്കാൻ പറയും. പക്ഷേ പോലീസ് തുറക്കാതെ ചിരഞ്ജീവിയെ നോക്കും. അപ്പോ ചിരഞ്ജീവി മുഖം കൊണ്ട് “പാവമല്ലേ തുറന്ന് കൊടുത്തേക്ക്” എന്നൊരു ആക്ഷൻ കാണിക്കും. വമ്പൻ swag ആയിരുന്നു അത്. അപ്പോ ബോബി ചിരഞ്ജീവിയെ അത്ഭുതത്തോടെ നോക്കും. താൻ ജയിലിൽ ആക്കിയ ചീരു ജയിലിൽ വരെ രാജാവിനെപോലെ ആണ് കഴിയുന്നത് എന്ന് ബോബിക്ക് തോന്നും. ഇതൊരു വമ്പൻ സീൻ ആയിരുന്നു. ഇനിയും ഒരുപാട് വ്യത്യാസങ്ങൾ രണ്ട് സിനിമയിലും ഉണ്ട്. പെട്ടെന്ന് തോന്നിയ 30 വ്യത്യാസങ്ങൾ പറഞ്ഞു എന്നേയുള്ളു.
മലയാള സിനിമ പോലെയല്ല തെലുഗ് സിനിമ എന്നറിയാം. ആസ്വാദന രീതിയും വ്യത്യസ്തമാണ്. കുറച്ചുകൂടി loud ആയിട്ടുള്ള സിനിമകൾ ആകും അവർക്കിഷ്ടമാവുക. അതൊക്കെ മനസിലാക്കികൊണ്ട് തന്നെയാണ് ഗോഡ്ഫാദർ കണ്ടത്. സിനിമ അന്നൗൺസ് ചെയ്തപ്പോൾ മുതൽ തന്നെ ഗോഡ്ഫാദറിനെ പുച്ഛിച്ചുകൊണ്ടുള്ള ട്രോളുകളോടും കമെന്റുകള്ളോടും എതിർപ്പായിരുന്നു. അത് “മലയാള സിനിമ മാത്രമാണ് കാമ്പുള്ള സിനിമ, ബാക്കി industriesil ഒക്കെ വെറും ചവർ പടങ്ങളാണ് ഇറങ്ങുന്നത്” എന്ന് കരുതുന്ന ചില ആളുകളുടെ വിവരമില്ലായ്മ ആയിട്ടേ കണ്ടിട്ടുള്ളു. സിനിമ കണ്ട് കഴിഞ്ഞ് അതിനെ വിമർശിക്കുന്നതിൽ അർത്ഥമുണ്ട്. തെലുഗ് audience നെ മുൻനിർത്തി loud ആയിട്ടാണ് ഗോഡ്ഫാദർ ഒരുക്കിയിരിക്കുന്നത്. എന്നാൽ ലുസിഫെറിൽ ഏറ്റവും കയ്യടി നേടിയ കഥാപാത്രങ്ങളെയും സീനുകളും ഒഴിവാക്കിയത് എന്തിനാണെന്ന് മനസിലായില്ല. അവയൊക്കെ തെലുഗ്ഗിലും കയ്യടി നേടേണ്ട സീനുകൾ തന്നെയായിരുന്നു.