ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഡോങ്ഗ്ടിംഗ് തടാകത്തിനടുത്താണ് സംഭവം. ബ്രോഡ് സസ്റ്റൈനബ്ള്‍ ബില്‍ഡിംഗ് എന്ന ചൈനീസ് കമ്പനിയുടെ ഫൗണ്ടര്‍ ആയ സാന്ഗ് യു ആണ് കഴിഞ്ഞ വര്‍ഷം ഏവരെയും അത്ഭുതപ്പെടുത്തുന്നു നിര്‍മ്മിതി നടത്തിയത്. അതായത് 15 ദിവസം കൊണ്ട് 30 നില ബില്‍ഡിംഗ് ആണ് ഇദ്ദേഹം കൂളായി ഉണ്ടാക്കിയത്. ഇതുണ്ടാക്കിയ ദ്രിശ്യങ്ങള്‍ അടങ്ങിയ യൂ ട്യൂബ് വീഡിയോ ഇതിനകം തന്നെ വമ്പന്‍ ഹിറ്റും ആണ്. ഇതെല്ലാം ഒപ്പിച്ചിട്ടു പുള്ളിയുടെ അടുത്ത പരിപാടി കേള്‍ക്കേണ്ടേ? ലോകത്തെ ഏറ്റവും ഉയരം കൂടിയ ബില്‍ഡിംഗ് ഏഴു മാസം കൊണ്ട് ഉണ്ടാക്കുക എന്നതാണ് ആ ആഗ്രഹം.
ലക്ഷക്കണക്കിന് ആളുകളാണ് ആ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞിരിക്കുന്നത്. 360 മണിക്കൂറുകള്‍ കൊണ്ട് ഒരു 30 നില ബില്‍ഡിംഗ് ഉണ്ടാക്കുന്ന രംഗം സമയവും അടക്കമാണ് യൂട്യൂബില്‍ ഉള്ളത്. സാന്ഗ് യുവിന്റെ അഭിപ്രായത്തില്‍ ഇതൊരു തുടക്കം മാത്രമാണ്. വീഡിയോയില്‍ നമുക്കധേഹതെയും കാണാം. സാധാരണ തൊഴിലാളികള്‍ക്കിടയില്‍ അവര്‍ ധരിക്കുന്ന വേഷവും ധരിച്ചു അവര്‍ക്കിടയില്‍ ഒരാളായി വര്‍ക്ക് ചെയ്യുന്നത്.
തന്റെ കമ്പനിക്ക് വേണ്ടിയും അദ്ദേഹം ഈ പുതിയ ടെക്നോളജി ഉപയോഗിച്ച് തന്നെയാണ് ബില്‍ഡിംഗ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സ്ഥാപനത്തിലെ തൊഴിലാളികള്‍ അദ്ദേഹത്തെ വിളിക്കുന്നത് ചെയര്‍മാന്‍ എന്നോ നമ്മുടെ ചെയര്‍മാന്‍ എന്നോ അല്ല, മറിച്ച് എന്റെ ചെയര്‍മാന്‍ എന്നാണ്. അപ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാമല്ലോ അദ്ദേഹം അവിടെ ഉണ്ടാക്കിയെടുത്ത സ്ഥാനം.
ബ്രോഡ് സസ്റ്റൈനബ്ള്‍ ബില്‍ഡിംഗ് കമ്പനി അടുത്തതായി തങ്ങളുടെ മേഖല ഇന്ത്യയിലേക്കും ബ്രസീലിലെക്കും റഷ്യയിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയില്‍ ഒരു വിപ്ലവം തന്നെയാവും ഇതുണ്ടാക്കുക. സമരങ്ങളും മറ്റും കൊണ്ട് കൊലഹലമായ നമ്മുടെ റിയല്‍എസ്റ്റേറ്റ് മേഖലക്ക് ഇതൊരു പുത്തന്‍ ഉണര്‍വായിരിക്കും ഉണ്ടാക്കുക. കാത്തിരിക്കാം നമുക്ക്.