നിക്കോയുടെ ഫേസ്‌ബുക്ക്‌ ഫോട്ടോയ്ക് മുപ്പതു ലക്ഷം ലൈക്കുകള്‍

320

01

ആസ്‌ട്രേലിയന്‍ പ്രചോദക പ്രഭാഷകനായ നിക്കോളാസ് ജെയിംസ് വുജിസിക്കിന്റെ കുടുംബ ഫോട്ടോ വൈറലാകുന്നു. ജന്മനാ കൈകാലുകള്‍ ഇല്ലാത്ത രോഗമായ ടെട്രാ അമേലിയ സിന്റ്രോം ബാധിതനായ ഇദ്ദേഹം ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ്.

02

ഗര്‍ഭിണിയായ ഭാര്യയും മകനുമൊന്നിച്ചുള്ള ഫോട്ടയ്ക്കാണ് ലോകമെന്പാടുനിന്നും ലൈക്കുകളും കമന്രുകളും വന്നു നിറയുന്നത്. ജൂലൈ ഇരുപത്തിയേഴിന് ഇദ്ദേഹം പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്ക് മുപ്പതു ലക്ഷം ലൈക്കുകളാണ് ഇതിനോടകം കിട്ടിയത്. മൂന്നരലക്ഷത്തിലേറെപ്പേര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

03

ഇടുപ്പിന് താഴെ പാദം മാത്രമാണ് നിക്കിന്‍ ഉള്ളത്. ഇതാണ് ഇദ്ദേഹത്തെ ശരീരം ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നത്. എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന ഈ അത്ഭുതമനുഷ്യന് ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് പേര്‍ ആരാധകരായുണ്ട്.

Sharing with you the joy of our family in the excitement and anticipation of Dejan’s arrival :) Thanks to our…

Posted by Nick Vujicic on Wednesday, July 29, 2015