മുപ്പതാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച സീരിയൽ ഇല്ലാത്തതിനാൽ ഇത്തവണയും അവാർഡില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
57 SHARES
688 VIEWS

മുപ്പതാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2021 ലെ പുരസ്‌കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച എന്‍ട്രികളില്ലാത്തതിനാല്‍ മികച്ച ടെലിസീരിയല്‍ എന്ന വിഭാഗത്തില്‍ ഇത്തവണയും അവാര്‍ഡുകള്‍ നല്‍കിയില്ല. കഥാ വിഭാഗത്തില്‍ 52 എന്‍ട്രികളും കഥേതര വിഭാഗത്തില്‍ 138 എന്‍ട്രികളുമാണ് സമര്‍പ്പിച്ചത്. രചനാവിഭാഗത്തില്‍ 13 എന്‍ട്രികളും ലഭിച്ചു. അര്‍ഹമായ എന്‍ട്രികളില്ലാത്തതിനാല്‍ മികച്ച സംവിധായകനും മികച്ച ലേഖനത്തിനും അവാര്‍ഡ് നല്‍കേണ്ട എന്നായിരുന്നു ജൂറി തീരുമാനം. അതുപോലെ തന്നെ, അര്‍ഹമായ എന്‍ട്രികളില്ലാത്തതിനാല്‍ മികച്ച ടെലിസീരിയലിനും മികച്ച രണ്ടാമത്തെ ടെലിസീരിയലിനും പിറ മികച്ച മൂന്നാമത്തെ ടെലിഫിലിമായി തിരഞ്ഞെടുത്തു.

ഫ്‌ളവേഴ്‌സ് ടിവിയിലെ അന്ന കരീന എന്ന ടെലിസീരിയലിലെ അഭിനയത്തിന് കാതറിനാണ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയത്. ജോളി ചിറയത്ത് കൊമ്പലിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിയായി. ഇഷക് കെ. പിറയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരത്തിനര്‍ഹനായി. മണികണ്ഠന്‍ പട്ടാമ്പിയാണ് മികച്ച രണ്ടാമത്തെ നടന്‍. വായനശാലയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മറിമായം പരമ്പരയിലെ അഭിനയത്തിന് മികച്ച ഹാസ്യ നടനായി ഉണ്ണി പി രാജനും ‘അതിര്’ ലെ അഭിനയത്തിന് മികച്ച ബാലതാരമായി നന്ദിതാ ദാസും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരത്തിന് ലക്ഷ്മി പുഷ്പ (കൊമ്പല്‍, ജീവന്‍ ടിവി) അര്‍ഹയായി.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.