Movie : 365 days, Genre : Erotic Thriller, Language : Polish , Year : 2020

Abhijith Thekkevila

പോളണ്ടിലെ ഇറോട്ടിക് ത്രില്ലെർ നോവലുകൾ ചേർന്ന മുന്ന് നോവൽ സീരിസിലെ ആദ്യ നോവലായ 365 dni നോവലിനെ ആസ്പദമാക്കി എടുത്ത ഇറോട്ടിക് ത്രില്ലെർ സിനിമയാണിത്.

മാസ്സിമോ ഇറ്റാലിയൻ മാഫിയ ഫാമിയിലെ ബോസ്സിന്റെ മകനാണ്.അച്ഛനോടോപ്പം മാഫിയ സംഘങ്ങളുമായി കടൽത്തീരത്ത് ചെറിയ മീറ്റിംഗ് കൂടുമ്പോൾ കുറച്ചകലെ അയാൾ ഒരു പെണ്കുട്ടിയെ കാണുന്നു .പിന്നിട് അയാളുടെ അച്ഛന്റെ മരണ ശേഷം അച്ഛന്റെ സ്ഥാനം ലഭിക്കുന്ന അയാൾ കടൽത്തീരത്ത് കണ്ട സുന്ദരിയായ പെൺകുട്ടിയെ വർഷങ്ങളായി തേടി നടക്കുന്നു.അവസാനം അവളെ കണ്ടെത്തുന്നു അയാൾ അതുവരെ അവളോടുള്ള അടങ്ങാത്ത പ്രണയം കാരണം അവളെ തന്റെ ബംഗ്ളാവിലേക്ക് ബലമായി കൊണ്ട് വരുകയും ബന്ദിയാക്കുകയും ചെയുന്നു.

അയാളെ ആദ്യമായി കാണുന്ന അവളോട് അയാളെ ഇഷ്ടപ്പെടാൻ ഒരു വർഷം അല്ലെങ്കിൽ മുന്നൂറ്റി അറുപത്തഞ്ചു ദിവസം അയാൾ കൊടുക്കുന്നതും സ്വർണ കൂട്ടിൽ അടച്ച തത്തയെ പോലെ എല്ലാമുണ്ടായിട്ടും സ്വാതന്ത്രമില്ലാത്ത അവൾ അയാളെ സ്നേഹിക്കാൻ നിർബന്ധിത ആവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. നെറ്ഫ്ലിക്സ് റിലീസ് ആയിരുന്ന സിനിമ ഇന്ത്യ, യൂ എ ഇ ഉൾപ്പെടെ മറ്റു പല രാജ്യങ്ങളിലും നെറ്ഫ്ലിക്സിന്റെ ആദ്യ മൂന്ന് മോസ്റ്റ് വ്യൂഡ് ഐറ്റംസിൽ ഒന്നാണ്.

ഹോളിവുഡ് ഇറോട്ടിക് ത്രില്ലെർ ആയ ഫിഫ്റ്റി ഷെയിഡ്സ് ഓഫ് ഗ്രേ സിനിമയുമായി താരതമ്യം ചെയ്യപ്പെട്ട സിനിമ കടുത്ത ലൈംഗീക രംഗങ്ങൾക്ക് പ്രശംസ ലഭിക്കുകയും എന്നാൽ പ്രണയത്തിനായി തട്ടികൊണ്ട് പോകുക എന്ന കഥ കാരണം വിമർശിക്കപ്പെടുകയും ചെയ്തു.അതീവ തീവ്രതയുള്ള ലൈംഗീക രംഗങ്ങളും മികച്ച ഫ്രെയിമുകളും കുറെ നല്ല ലൊക്കേഷനും നല്ല പാട്ടുകളുമൊക്കെ ഉണ്ടെകിലും കുറെ കടുത്ത ലൈംഗീക രംഗങ്ങൾക്കായി മാത്രം ഉണ്ടാക്കിയെടുത്ത ക്ലിഷേ കഥയാണ് ചിത്രത്തിന്. ഇത്തരം ചിത്രങ്ങൾ താല്പര്യമുള്ളവർ മാത്രം കാണുക.

You May Also Like

കങ്കണ എയർഫോഴ്സ് പൈലറ്റ് ആകുന്ന തേജസിന്റെ ടീസർ പുറത്ത്

അടുത്ത ചിത്രമായ തേജസിന്റെ റിലീസിനൊരുങ്ങുകയാണ് കങ്കണ ഇപ്പോൾ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘തേജസ്’ ഒക്ടോബറിൽ…

പോലീസ് ഓഫീസറായി ബിജു മേനോൻ, നാലാംമുറ ട്രെയ്‌ലർ പുറത്തിറങ്ങി

ദീപു അന്തിക്കാട് സംവിധാനം നിർവഹിച്ച ബിജുമേനോൻ നായകനാകുന്ന ചിത്രമായ ‘നാലാംമുറ’യുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഗുരു…

ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ നിഖിലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘സ്പൈ’; ടീസർ ലോഞ്ച് നടന്നു

ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ നിഖിലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘സ്പൈ’; ന്യു ഡൽഹിയിൽ സുഭാഷ്…

ഇത്രയും ഹിറ്റ് ജോഡികൾ ആയിട്ടും നിങ്ങളെന്തുകൊണ്ട് വിവാഹം കഴിച്ചില്ല ? ചാക്കോച്ചന് മറുപടിയുണ്ട്

കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയ ജോഡികൾ ആയി പുറത്തുവന്ന സിനിമയാണ് അനിയത്തിപ്രാവ്. മലയാളത്തിൽ അതുവരെയുണ്ടായിരുന്ന പ്രണയചിത്രങ്ങളുടെ…