4 മില്ല്യന്‍ ഡോളര്‍ മുടക്കി 3 വര്‍ഷമെടുത്ത് നിര്‍മ്മിച്ച ആഡംബര വസതി ഒന്നാകെ കത്തിച്ചാമ്പലായി

228

01

4 മില്ല്യന്‍ ഡോളര്‍ അഥവാ രൂപയില്‍ പറയുകയാണെങ്കില്‍ 25 കോടിയോളം രുപ മുടക്കി 3 വര്‍ഷമെടുത്ത് ഒരു അമേരിക്കന്‍ കുടുംബം നിര്‍മ്മിച്ച ആഡംബര വസതിയാണ്‌ തീയില്‍ കത്തിച്ചാമ്പലായത്. ഒഹായോ സ്വദേശിനിയായ വീട്ടുടമസ്ഥ മരിയാ ഡെക്കര്‍ അവധിക്കാലം ചിലവഴിക്കാനായി ഫ്‌ളോറിഡയില്‍ പോയിരുന്ന സമയത്താണ് 22 മുറികളുള്ള കല്ലില്‍ നിര്‍മ്മിച്ച മാളിക കത്തിയമര്‍ന്നത്.

02

തീപിടിച്ച സമയത്ത് മരിയയുടെ ഭര്‍ത്താവ് ഊണ് കഴിക്കാന്‍ പുറത്ത് പോയിരിക്കുന്നത് കൊണ്ടും ഇവരുടെ മക്കള്‍ സ്‌കൂളിലും കോളേജിലും ആയിരുന്നതിനാലും ആളപായം ഉണ്ടായില്ലന്നാണ് റിപ്പോര്‍ട്ട്‌. ഇവരുടെ അയല്‍വാസിയെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത് തന്റെ വീടിനു പുറകിലുള്ള മരങ്ങള്‍ക്കിടയിലൂടെ തീഗോളം കണ്ടപ്പോള്‍ കാട്ടുതീയാണെന്നാണ് കരുതിയതെന്നാണ്. ഏതാണ്ട് 30 അടിയോളം ഉയരത്തില്‍ പുകയും തീനാളങ്ങളും ഉയര്‍ന്നിരുന്നുവത്രേ. എഴുപതോളം അഗ്നിശമന പ്രവര്‍ത്തകര്‍ എത്തിയെങ്കിലും തീയുടെ ശക്തി കാരണം മുഴുവന്‍ കത്തി തീര്‍ന്നതിനു ശേഷമേ അവര്‍ക്ക് അകത്തു കടക്കുവാന്‍ കഴിഞ്ഞുള്ളു.

03

തങ്ങളുടെ പട്ടികള്‍ ഒഴികെ മറ്റെല്ലാം നഷ്‌ടപ്പെട്ടെന്ന് മരിയാ ഡെക്കറിന്റെ മകന്‍ പറഞ്ഞു. അഞ്ച് ഏക്കറില്‍ നിര്‍മ്മിച്ചിരുന്ന രണ്ട് നില വീട് റോഡില്‍ നിന്ന് ഏറെ അകലെയായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി.