4 വയസ്സുകാരന്‍ മേയറുമായി എംഎസ്എന്‍ബിസി നടത്തിയ അഭിമുഖം നമ്മെ പൊട്ടിച്ചിരിപ്പിക്കും !

255

362b5516d98fcd1e0ee5740f7591dc15_XL

ഒരു പ്രദേശത്തിന്റെ മേയറുമായുള്ള അഭിമുഖത്തില്‍ പ്രത്യേകിച്ച് പൊട്ടിച്ചിരിക്കാന്‍ മാത്രമൊന്നും കാണില്ല. കക്ഷിയുടെ വികസന മന്ത്രങ്ങള്‍ ഒക്കെയാവും അഭിമുഖത്തില്‍ ഉണ്ടാവുക. എന്നാല്‍ നമ്മള്‍ പറയാന്‍ പോകുന്ന മേയര്‍ ഒരു 4 വയസ്സുകാരന്‍ മാത്രം ആണെങ്കിലോ? എന്തായിരിക്കും അവസ്ഥ? മിനസോട്ടയിലെ ഡോര്‍സെറ്റ് എന്ന 28 ആളുകള്‍ മാത്രം വസിക്കുന്ന കൊച്ചു നഗരത്തിന്റെ മേയര്‍ ആയി അവിടത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ് റോബര്‍ട്ട് ബോബി ടഫ്‌സിനെ. ജനിച്ചിട്ട് ഇത് വരെ സ്‌കൂളിന്റെ മുറ്റം പോലും കണ്ടിട്ടില്ലാത്തവന്‍. ഇങ്ങനെയുള്ള ഒരുത്തനെയാണോ മേയര്‍ ആയി അങ്ങ് യു എസില്‍ തെരഞ്ഞെടുത്തത് എന്ന് ചിന്തിക്കാന്‍ വരട്ടെ നമ്മുടെ കഥാനായകന്‍ റോബര്‍ട്ട് ബോബി ഈ ഭൂമിയില്‍ എത്തിയിട്ട് നാല് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. അതേ നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ കുഞ്ഞ് നഗരത്തിന്റെ മേയര്‍ റോബര്‍ട്ട് എന്ന നാലു വയസ്സുകാരന്‍ പയ്യനാണ്.

ഒരു തമാശയ്ക്ക് നഗരത്തിലെ ആളുകള്‍ ഡോര്‍സെറ്റ് ഫെസ്റ്റില്‍വച്ച് അവരുടെ മേയറെ തെരഞ്ഞെടുക്കും ആര്‍ക്ക് വേണമെങ്കിലും മത്സരിയ്ക്കാം. വെറും 22 മുതല്‍ 28 പേര്‍ മാത്രമുള്ള നഗരമാണിതെന്ന് കൂടി ഓര്‍ക്കണം. അങ്ങനെ ഒരു ഡോര്‍സെറ്റ് ഫെസ്റ്റില്‍ ആണ് നമ്മുടെ ബോബിക്കുട്ടനെ എല്ലാരും കൂടെ തെരഞ്ഞെടുത്ത് അങ്ങ് വല്യ മേയറാക്കിത്. കുരുത്തക്കേടും കാട്ടി വീട്ടുകാര്‍ക്ക് തലവേദനയുണ്ടാക്കേണ്ട പ്രായത്തില്‍ ചെക്കനങ്ങ് മേയറായെന്ന് പറഞ്ഞാല്‍ മതിയല്ലോ.