പ്രണയ ആവിഷ്കാരമായ ’14 ഫെബ്രുവരി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒക്ടോബർ 13ന് തിയേറ്ററിൽ എത്തുന്നു.

 

അത്രമേൽ മനോഹരമായ പുതിയ ദൃശ്യ അനുഭവങ്ങളുമായി എത്തുന്ന 14 ഫെബ്രുവരി എന്ന ചിത്രത്തിലെ ഗാനങ്ങൾ തരംഗിണി മ്യൂസിക് റിലീസ് ചെയ്തുകൊണ്ട് ഒരു ഇടവേളക്കുശേഷം സജീവമാകുന്നു .
ക്ലൗഡ് 9 സിനിമാസിന്റെ ബാനറിൽ ട്രൈപ്പാൽ ഇന്റർനാഷണൽ നിർമ്മിക്കുന്ന 14 ഫെബ്രുവരി എന്ന പ്രണയ കാവ്യം കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നു. അജിത് കുമാർ എം പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രം, വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ഒരു തീവ്ര പ്രണയത്തിന്റെ കഥ രണ്ട് കാലഘട്ടത്തിലൂടെ അനാവരണം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യ നുഭവം ആയിരിക്കും സമ്മാനിക്കുക. പ്രണയാർദ്ര ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് 14 ഫെബ്രുവരി എന്ന സിനിമ. അന്തരിച്ച പ്രശസ്ത ഗായകൻ, എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ് പി ചരൺ ആദ്യമായി മലയാള സിനിമയിൽ ഗാനമാലപിച്ചിരിക്കുന്നു.

അഭിനേതാക്കൾ. ഹരിത്ത്,നന്ദു, മേഘനാഥൻ, നാരായണൻകുട്ടി, ജയരാജ് വാര്യർ,സാബു തിരുവല്ല, ശ്രീജിത്ത് വർമ്മ, മിഥുൻ ആന്റണി,ചാരു കേഷ്,റോഷൻ, രാകേന്ദ്, ബദ്രിലാൽ, ഷെജിൻ, ജിതിൻ ഗുരു മാത്യൂസ്,അമല ഗിരീശൻ,ആരതി നായർ, അപൂർവ്വ ശശികുമാർ,ഐശ്വര്യനമ്പ്യാർ,മഞ്ജു സുഭാഷ്, രജനി മുരളി, പ്രിയരാജിവ് തുടങ്ങിയവർ അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ലിയോൺ സൈമൺ,രാജീവ് നായർ പല്ലശ്ശന, രാജേഷ് ആർ, ശശികുമാർ നായർ. സുനിൽ കട്ടിനാൽ.രാഹുൽ സി വിമല ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അനിൽ പരമേശ്വരനാണ്. എഡിറ്റിംഗ് ജോമോൻ സിറിയക് നിർവഹിക്കുന്നു.ചീഫ് അസോസിയറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ.ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പത്മവിഭൂഷൺ ഡോക്ടർ കെ ജെ യേശുദാസ്, പത്മഭൂഷൺ കെ എസ് ചിത്ര, എസ്പി ചരൺ,മാതംഗി അജിത് കുമാർ,വിജയ് ചമ്പത്ത്, ഡോക്ടർ കെ പി നന്ദകുമാർ തുടങ്ങിയവരാണ്.

ഗാനരചന ലിയോൺ സൈമൺ, രാജീവ് നായർ പല്ലശ്ശന,ശ്രീകുമാർ ബാലകൃഷ്ണൻ എന്നിവരാണ്. ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വിജയ് ചമ്പത്ത് ആണ്.പ്രൊഡക്ഷൻ ഡിസൈനർ എൽപി സതീഷ്. പ്രൊഡക്ഷൻ കൺട്രോളർ ശ്യാം സരസ്.ആർട്ട് ഡയറക്ടർ മുരളി ബേപ്പൂർ.കോസ്റ്റുംസ് ദേവൻ കുമാരപുരം. മേക്കപ്പ് ഷനീജ് ശില്പം. പോസ്റ്റർ ഡിസൈൻ മനോജ് ഡിസൈൻസ്.സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി. പി.ആർ.ഒ എം കെ ഷെജിൻ.

You May Also Like

ലൈംഗികത, അക്രമം, മനഃശാസ്ത്രപരമായ ഭീകരത – പതിവ് ഗിയല്ലോ സിനിമകൾ പോലൊരു ആഖ്യാന ശൈലി

Unni Krishnan TR Delirio Caldo (1972) പ്രേക്ഷകരെ പേടിപ്പിക്കുന്ന വയലൻസ് സീനുകൾ നിറഞ്ഞ ഒരു…

ദിവാകരന്റെ അമ്മ – കോഴിക്കോട് ശാരദ

ദിവാകരന്റെ അമ്മ !! bhadran praveen sekhar ദൂരദർശനിലാണോ ഏഷ്യാനെറ്റിലാണോ എന്ന് ഓർമ്മയില്ല 95-97 കാലത്തെ…

ഇൻക്വിലാബ് ശ്രീവാസ്തവ അമിതാഭ് ബച്ചനായ കഥ

ഹിന്ദി കവി ഹരിവംശ് റായി ബച്ചന്റേയും , സാമൂഹ്യ പ്രവർത്തക തേജി ബച്ചന്റേയും മകനായി പിറന്ന…

മലയാള സിനിമയിൽ ഏതു നടനൊപ്പം ഡേറ്റ് ചെയ്യാനാണ് താത്പര്യം, അനാർക്കലിയുടെ മറുപടി വൈറലാകുന്നു

2016ല്‍ പ്രദര്‍ശനത്തിനെത്തിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരിക്കാര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഗണേഷ് രാജ് സംവിധാനം…