വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം രതിലീലകൾ, സംഭോഗരീതികൾ, വിവാഹത്തിലേർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ഔഷധപ്രയോഗങ്ങൾ എന്നിവ വിശദീകരിക്കുന്നു. കാമസൂത്രം എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ച് വ്യക്തമായി രേഖകൾ ലഭ്യമല്ലെങ്കിലും, ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിൽ എഴുതപ്പെട്ടതായിട്ടാണ് പൊതുവേയുള്ള അനുമാനം. ഉത്തർപ്രദേശിലെ വാരണാസിയിൽ ജീവിച്ചിരുന്ന വാത്സ്യായന മഹർഷിയെയാണ് ഇതിന്റെ കർത്താവായി കരുതുന്നത്.

ബീഹാറിലെ പാടലിപുത്രത്തിൽ‍ (Paliputra) (ഇന്നത്തെ പറ്റ്ന) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായാന മഹർഷി. ലഭ്യമായ വിവരങ്ങൾ ശരിയാണെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്തായിരിക്കണം. വാത്സ്യായന മഷർഷി ഒരു ചാർവാകനായിരുന്നു (Materialist) എന്നും കാമസൂത്രം കൂടാതെ “ന്യായസൂത്രഭാഷ്യം” എന്ന പേരിൽ മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

കാമസൂത്രയിലെ 4 ഹോട്ട് സെക്സ് പൊസിഷൻ ചെയ്യേണ്ടതെങ്ങനെ

വാത്സ്യായനന്റെ അഭിപ്രായത്തിൽ, എട്ട് വിധത്തിൽ സ്നേഹം പ്രകടിപ്പിക്കാനാകും. ഓരോ സ്നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെയും പ്രകടിപ്പിക്കാം. അങ്ങനെ 64 സംഭോഗരീതികളെ (Sexual Positions) കുറിച്ച് കാമസൂത്രം വിശദമാക്കുന്നു. ഈ 64 രീതികളെ “64 കലകൾ” എന്നാണ് വാത്സ്യായാന മഹർഷി വിശേഷിപ്പിച്ചിരുക്കുന്നത്. 40 തരം ചുംബനങ്ങളെക്കുറിച്ചും കാമസൂത്രം പ്രതിപാദിക്കുന്നുണ്ട്. ഇതിൽ, 10 ചുംബന രീതികൾക്കൊപ്പം ചുംബിക്കുമ്പോൾ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയുള്ളവർ ഇതിലെ സ്ഥാനങ്ങൾ ചെയ്യാൻ ശ്രമിക്കരുതെന്ന് വാത്സ്യാനൻ മുന്നറിയിപ്പും നൽകുന്നുണ്ട്.

കാമസൂത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രച്ഛന്നഭാഷണം അത്ഭുതമുളവാക്കുന്നതാണ്. അതുപോലെ തന്നെ പ്രണയിതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകൾ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്രം അനുശാസിക്കുന്നുണ്ട്. മയിലിന്റേയോ കാട്ടുനായയുടെയോ അസ്ഥി സ്വർണ്ണത്തിൽ പൊതിഞ്ഞ് വലത്തെ കൈയ്യിൽ കെട്ടിയാൽ ഏതു സ്ത്രീയെയും കീഴടക്കാൻ പുരുഷന് സാധിക്കുമെന്ന് കാമസൂത്രം വിശ്വസിക്കുന്നു. ലൈംഗികവിഷയങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്ന കാമസൂത്രം ഏകപത്നീവ്രതത്തെയാണ് പിന്താങ്ങുക, എങ്കിലും മറ്റൊരുവന്റെ ഭാര്യയെ വശീകരിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഒരദ്ധ്യായം തന്നെയുണ്ട്.

മുപ്പത്തേഴ് അദ്ധ്യായങ്ങളുള്ള കാമസൂത്രത്തിൽ 20 ശതമാനം വരുന്ന ഭാഗത്ത് മാത്രമേ ലൈംഗികസ്ഥാനങ്ങളെ കുറിച്ചും സംഭോഗരീതികളെ കുറിച്ചും പറയുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനവും ലൈംഗികജീവിതത്തിൽ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ടതും അടിയന്തരമായി ചെയ്യേണ്ടതുമായ വിഷയങ്ങളാണ് കാമസൂത്രം ചർച്ച ചെയ്യുന്നത്. ഇവിടെ “കാമം” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗികത മാത്രമല്ല, മറിച്ച് പാട്ടുപാടൽ, വായന, നൃത്തം തുടങ്ങിയ എല്ലാ കലകളെയും ഉദ്ദേശിക്കുന്നു.

ശിവപാർവതിമാരുടെ സംഭാഷണത്തിൽ നിന്നും ലഭിച്ച കാമതയെ പറ്റിയുള്ള അറിവുകൾ നന്ദികേശൻ വാത്സ്യായന മഹർഷിക്ക് ഉപദേശിച്ചതാണെന്നും അതാണ് കാമസൂത്രരചനക്ക് അടിസ്ഥാനമായതെന്നും ഒരു കൂട്ടർ വിശ്വസിക്കുന്നു. ജീവന്റെ നിലനിൽപ്പിന് അടിസ്ഥാനം ആയ ലൈംഗികത ഒരു പാപം അല്ലെങ്കിൽ അശ്ലീലം എന്നതിൽ ഉപരിയായി ഭാരതത്തിൽ ചില ദൈവികമാനങ്ങൾ കല്പ്പിച്ചു കൊടുത്തിരുന്നതായി മനസ്സിലാക്കാം. കുണ്ഡലിനീയോഗയിൽ രതിമൂർച്ഛ ഉണ്ടാകുമ്പോൾ ലൈംഗിക ഊർജ്ജം മൂലാധാരത്തിൽ തുടങ്ങി സഹസ്രാരത്തിൽ ലയിക്കുകയും സാധകന് മോക്ഷപ്രാപ്തി ഉണ്ടാകുകയും ചെയ്യുന്നു എന്നൊരു താന്ത്രിക വിശ്വാസവും കാണാൻ സാധിക്കും. ഇതുമായി ബന്ധപെട്ടു തന്ത്രിക് സെക്സ് പരിശീലിക്കുന്ന ആളുകളെ കാണാൻ സാധിക്കും. ഇവിടെ സംഭോഗത്തെക്കാൾ പ്രാധാന്യം രതിപൂർവലീലകൾക്കും രതിമൂർച്ചയ്‌ക്കും കൊടുക്കുന്നതായി കാണാം. ഓഷോ രജനീഷ് പോലെയുള്ള ആളുകളും ഇതുമായി ബന്ധപെട്ട ലൈംഗികതയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്

You May Also Like

ഇങ്ങനെ വേദനിപ്പിച്ചാൽ അവൾക്കു രതിമൂർച്ഛ

ലൈംഗികത. ജീവിതത്തിലേക്ക് കുട്ടികള്‍ കടന്നുവന്നുവെങ്കിലും രതിമൂർച്ഛയെന്ന അനുഭൂതി അനുഭവിക്കാത്ത സ്‌ത്രികളാണ് ഭൂരിഭാഗവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കിടപ്പറയില്‍…

കാമദേവനെപ്പോലെ നിങ്ങൾക്ക് ചുറ്റുമുള്ള സ്ത്രീകളെ വേണോ ? അതിനാൽ ഇത് പരീക്ഷിക്കുക !

കാമദേവനെപ്പോലെ നിങ്ങൾക്ക് ചുറ്റുമുള്ള സ്ത്രീകളെ വേണോ ? അതിനാൽ ഇത് പരീക്ഷിക്കുക ! ഇന്ന് നമ്മൾ…

അവൾ ബെഡ് റൂമിൽ വൈൽഡ് ആകാൻ ഉത്തേജിപ്പിക്കേണ്ടത് എങ്ങനെ ?

സ്ത്രീയെ ഉത്തേജിപ്പിക്കാം സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു . അത് കൊണ്ട്…

നിങ്ങളുടെ ബന്ധം ദൃഢമായി നിലനിർത്താൻ ഈ 5 നുണകൾ പങ്കാളിയോട് പറയൂ..തെറ്റില്ല..!

നിങ്ങളുടെ ബന്ധം ദൃഢമായി നിലനിർത്താൻ ഈ 5 നുണകൾ പങ്കാളിയോട് പറയൂ..തെറ്റില്ല..!! ആരോടും കള്ളം പറയരുതെന്നാണ്…