പ്രണയത്തിൽ കുതിർന്ന നാല് വർഷം.
Libin Tvm
പാസഞ്ചർ തുടങ്ങി പുണ്യാളൻ അഗർബത്തിസ് , സു സു സുധി വാത്മീകം , ഞാൻ മേരിക്കുട്ടി തുടങ്ങിയ ഒരുപാട് നല്ല സിനിമകൾ നൽകിയ രഞ്ജിത് ശങ്കർ എന്ന സംവിധായകന്റെ സിനിമ ആണെന്ന് അറിഞ്ഞത് മുതൽ ഒരു നല്ല ക്വാളിറ്റി സിനിമ ആവും എന്ന് ഉറപ്പ് ആയിരുന്നു.
അത് പോലെ ഒരു ക്വാളിറ്റി സിനിമ തന്നെ ആണ് 4 Years. 4 വർഷർത്തെ കോളജ് ജീവിതത്തിന്റെ അവസാന ദിവസം. ആ ഒരു ദിവസം ആണ് സിനിമ നമ്മളോട് സംസാരിക്കുന്നത്.ഗായത്രിയുടെയും വിശാലിന്റെയും ബ്രേക്ക് അപ്പും അവരുടെ ആ ദിവസത്തെ കാര്യങ്ങളും ആണ് കഥ.ഒരു നല്ല ഫീലോടെ കണ്ട് തുടങ്ങി നല്ല ഒരു ഫീലോടെ കണ്ട് അവസാനിപ്പിക്കാൻ കഴിയുന്ന ഒരു മനോഹര സിനിമ ആയിട്ടാണ് 4 Years അനുഭവപ്പെട്ടത്.
നല്ല തിരക്കഥ ഹൃദയത്തിൽ സ്പർശിക്കാൻ കഴിയുന്ന തരത്തിൽ ഉള്ള സംഭാഷണങ്ങൾ ഇത് രണ്ടും എഴുതാൻ രഞ്ജിത് ശങ്കറിന് ഒരു പ്രത്യേക കഴിവ് ഉള്ളത് ആയി തോന്നിയിട്ടുണ്ട്.അതാണ് ഇവിടേയും കാണാൻ സാധിച്ചത്.അതോടൊപ്പം അനാവശ്യ സീൻ ഒന്നുമില്ലാതെ ഒരിടത്ത് പോലും ബോർ അടിക്കാതെ 2 മണിക്കൂർ തീയേറ്ററിൽ ഇരുത്താനും രഞ്ജിത് ശങ്കറിന് സാധിച്ചു.
ഒരിപാട് കഥാപാത്രങ്ങൾ ഒന്നുമില്ല.പ്രിയ പി വാരിയർ,സർജ്ജനോ ഖാലിദ് ഇവരിലൂടെ ആണ് കഥ പോവുന്നത്.നല്ല ഭംഗി ആയി അവർ ചെയ്തു.സിനിമയുടെ മറ്റൊരു പോസിറ്റീവ് ആയി തോന്നിയത് അതിലെ പാട്ടുകൾ ആണ്.സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും പാട്ടിൽ ആണ്. എല്ലാ പാട്ടുകളും സന്തർഭത്തോട് ചേരുന്ന നല്ല വരികൾ ഉള്ള നല്ല പാട്ടുകൾ.കഥ എടുത്താലും,സംവിധാനം എടുത്താലും,പ്രകടനം എടുത്താലും,പാട്ടുകൾ എടുത്താലും എല്ലാം കൊണ്ടും ഒരു ഗംഭീര സിനിമ ആയാണ് എനിക്ക് 4 years അനുഭവപ്പെട്ടത്.സാധിക്കുന്നവർ എല്ലാം ഒന്ന് കണ്ടു നോക്കുക