പ്രിയ വാര്യർ നായികയായി എത്തുന്ന ‘4 ഇയേഴ്സ്’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സർജനോ ഖാലിദും പ്രിയ വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന 4 ഇയേഴ്സ് ഒരു ക്യാമ്പസ് പശ്ചാത്തലമാക്കിയ പ്രണയ ചിത്രമാണ്. സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സണ്ണി എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കറാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.രഞ്ജിത്ത് ശങ്കറിന്റെ പതിനാലാമത്തെ സിനിമ കൂടിയാണ് ഇത്.

പ്രിയ വാര്യർ എന്ന താരത്തിന്റെ മലയാള സിനിമയിലെ മികച്ച ഒരു കഥാപാത്രമായിരിക്കും 4 ഇയേഴ്സിലെ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. സർജനോയ്ക്കും മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള സീനുകളുമുണ്ട്. ഏറെ നാളിൽ ഒരു ക്യാമ്പസ് പ്രണയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഒരു പുതു അനുഭവമായിരിക്കും ഇത് .ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും നടൻ ജയസൂര്യയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

മ്യൂസിക്കിന് കൂടി പ്രാധാന്യം നൽകിയിരിക്കുന്ന സിനിമയിൽ എട്ടോളം പാട്ടുകളുമുണ്ട്. സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴുക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ശങ്കർ ശർമ്മയാണ് സംഗീതം ചെയ്തിരിക്കുന്നത്. ഈ മാസം തന്നെ സിനിമയുടെ റിലീസ് ഉണ്ടായിരിക്കും.

Leave a Reply
You May Also Like

ഒരുങ്ങലും വസ്ത്രമുരിയലും, പരസ്പരമുള്ള വദനസുരതവുമൊക്കെ സ്ത്രീകള്‍ ആസ്വദിക്കും

പല പുരുഷന്മാരും തിടുക്കപ്പെട്ട് ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടാനണ് ശ്രമിക്കുക. എന്തിനാണ് ഈ തിടുക്കത്തിന്റെ ആവശ്യകത. ഇങ്ങനെ…

തമിഴിൽ നിന്ന് മലയാളത്തിലേക്ക് ‘കേസ് കൊടുക്കാൻ’ ഗായത്രി വരുന്നു

Ragesh തമിഴിൽനിന്ന് ഒരു നായിക കൂടി മലയാളത്തിൽ അരങ്ങേറുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന…

ആദ്യ രണ്ടു സിനിമകളുടെയും മികവുറ്റ ക്രാഫ്റ്റിന്റെ പേരിൽ സംഗീത് ശിവൻ എന്നെന്നും ഓർമ്മിക്കപ്പെടും

രഘുവരന്റെ അക്കാലത്തെ ഇമേജ് ഒക്കെ വെച്ച് അദ്ദേഹത്തെ ഹീറോ ആയി കാസ്റ്റ് ചെയ്യുന്നത് വലിയ റിസ്കായിരുന്നു.

ഇയാൾ മലയാളത്തിൽ ഒതുങ്ങേണ്ട നടനല്ല, വേറെ ലെവലാണ്

രജിത് ലീല രവീന്ദ്രൻ ‘ഭീഷ്മ പർവ്വത്തിലെ’ പീറ്ററായ ഷൈൻ ടോം ചാക്കോ കയറിയിരിക്കുന്നുണ്ട് ഒരു കസേരയിൽ.…