41 ദിവസം കൂടുമ്പോള്‍ പടം പൊഴിയുന്ന ത്വക്കുമായി ഒരു കുട്ടി…

0
327

1411525693523_wps_3_Ari_Wibowo_a_16_year_old_

മനുഷ്യന്‍റെ തൊക്ക് മാര്‍ദ്ധവമായി നിലനിര്‍ത്താന്‍ മോസ്ച്ചരരൈസറും ക്രീമുമൊക്കെ വരിപൂശാറുണ്ട്. എന്നാല്‍  സ്നേക്ക് മാന്‍ എന്ന വിളിപ്പേരുമായി ഒരു 16 കാരന്‍ എല്ലാ സമയത്തും ക്രീമുകള്‍ ഇട്ടു തന്റെ തൊലിയെ മാര്‍ദവമായി നിലനിര്‍ത്താന്‍ കഷ്ടപ്പെടുകയാണ്. കാരണം “റെഡ് മാന്‍ സിന്‍ഡ്രോം” എന്നറിയപ്പെടുന്ന ത്വക്ക് രോഗത്തിന് ജന്മനാ അടിമയാണ് ആരി വിബോവ എന്ന 16 കാരന്‍.

“എറിത്രോഡര്‍മ്മ” എന്ന ഈ രോഗം കാരണം സംസാരിക്കാന്‍ പോലും ഈ കൌമാരക്കാരന് ബുദ്ധിമുട്ടാണ്. തന്റെ കണ്ണുകള്‍ കാഴ്ച വ്യക്തമാകുന്നതിനു വേണ്ടി നിരന്തരം കണ്ണുകളില്‍ ഐ ഡ്രോപ്പ്സ് ഒഴിക്കേണ്ടാതയുമുണ്ട്.

ഇന്തോനേഷ്യയിലെ ആളുകള്‍ അന്ധവിശ്വസമായിട്ടാണ് ഈ രോഗത്തിനെ കാണുന്നത്. ഇവിടത്തെ ജനങ്ങള്‍ വിശ്വസിക്കുന്നത് ഏതെങ്കിലും സ്ത്രീകള്‍ മൃഗങ്ങളെ ഉപദ്രവിച്ചാല്‍ അത് ഗര്‍ഭാശയത്തില്‍ കഴിയുന്ന കുഞ്ഞിനെ ബാധിക്കും എന്നാണ്. പക്ഷെ വിബോവ ഇതൊന്നും വിശ്വസിക്കുന്നുമില്ല.

ഒരു സ്കൂളിലും വിബോവയ്ക്ക് പ്രവേശനം കൊടുക്കാത്തതിനാല്‍ വീട്ടിലിരുന്നാണ് ഈ കുട്ടിയുടെ പഠനം. അങ്ങനെ തന്റെ പൊഴിയുന്ന തൊലിയെയും നാട്ടുകാരുടെ അനാചാരങ്ങള്‍ക്കും തന്‍റെ ശരീര വേദനയ്ക്കും എതിരെ പോരാടുകയാണ് ഈ കൌമാരക്കാരന്‍.