ഇന്ന് 43-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ആശംസകളുടെ പ്രവാഹവുമായി ആരാധകർ . 1979 ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരാകുന്നത്. അപ്പോൾ മമ്മൂട്ടി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം അല്പവര്ഷങ്ങള്ക്കുള്ളിൽ തന്നെ മമ്മൂട്ടി സിനിമയിൽ സാന്നിധ്യമറിയിക്കുകയും തിരക്കുള്ള നടനായി മാറുകയും ചെയ്തു.

 

1971ലായിരുന്നു മമ്മൂട്ടിയുടെ സിനിമാ അരങ്ങേറ്റം. ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുടെ പ്രയത്നം ഉണ്ടാകും എന്ന ചൊല്ല് പഴഞ്ചൻ എങ്കിലും മമ്മൂട്ടിയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ അത് ശരിയാണ്. ഒരു നടനാകാനുള്ള തന്‍റെ പരിശ്രമങ്ങള്‍ക്ക് ഭാര്യ സുൽഫത്ത് നൽകിയ പിന്തുണ മമ്മൂട്ടി എടുത്തു പറയാറുണ്ട്.

 

മമ്മൂട്ടി സിനിമയിൽ അരങ്ങേറി..ഒടുവിൽ ഇതാ രാജ്യം തന്നെ അറിയപ്പെടുന്ന നടനായി മാറുമ്പോൾ എല്ലാത്തിനും സാക്ഷിയായി സുൽഫത്ത് കൂടെ തന്നെയുണ്ട്. മമ്മൂട്ടിക്കും സുൽഫത്തിനും രണ്ട് മക്കളാണുള്ളത്. മൂത്ത മകള്‍ സുറുമി ഡോക്ടറാണ് . മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യയിലെ തന്നെ ശ്രദ്ധേയ യുവതാരങ്ങളില്‍ ഒരാളായി മാറി.

Leave a Reply
You May Also Like

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം, ടീസർ ടൊവിനൊ തോമസ് റിലീസ് ചെയ്തു

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം, ടീസർ ടൊവിനൊ തോമസ് റിലീസ് ചെയ്തു പി.ആർ.ഒ-…

അലസമായൊരു എഴുത്തു വേലയെ ആണ് ഇതിന്റെ പോരായ്മകൾക്ക് പ്രതിക്കൂട്ടിൽ നിർത്തുക

മലയാള സിനിമ ഒഴുകിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ഓളത്തിന് രക്ഷപ്പെട്ടു പോവുമായിരിക്കും, പക്ഷെ എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന മലയാളത്തിലെ എണ്ണം പറഞ്ഞ കോമഡി സിനിമകളുടെ കൂട്ടത്തിൽ നിർത്താനുള്ള മേന്മയൊന്നും ഈ സിനിമയ്ക്കില്ല.

മേൽവസ്ത്രം ഇല്ലാതെ ബാൽക്കണിയിൽ നിൽക്കുന്ന ഇഷയുടെ ചിത്രങ്ങൾ വൈറലാകുന്നു

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഈഷ ഗുപ്ത. 2012 മുതൽ താരം അഭിനയ…

ബ്ലെസിയുടെ കമന്റ് കേട്ട് തുള്ളിച്ചാടി സ്റ്റെഫി സേവ്യർ

മലയാള സിനിമയിൽ ഒരു കോസ്റ്റ്യൂ ഡിസൈനർ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യകത കൂടിയുണ്ട് മധുര…