ഇന്ത്യ ദി ഗ്രേറ്റ്

അറിവ് തേടുന്ന പാവം പ്രവാസി

ക്രിക്കറ്റ് ആരംഭിച്ച കാലം മുതല്‍ തന്നെ റെക്കോര്‍ഡുകളുണ്ട്. ഓരോ മല്‍സരങ്ങള്‍ കഴിന്തോറും പുതിയ റെക്കോര്‍ഡുകള്‍ പിറന്നു കൊണ്ടിരിക്കുകയാണ്. ഇവയില്‍ ചില റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ മറ്റു ചിലത് ഇളക്കം തട്ടാതെ തുടരുകയാണ്.ലോക ക്രിക്കറ്റിലെ ചില റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ പേരിലുള്ള, ഇനിയൊരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത ചില അപൂര്‍വ്വ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

വിക്കറ്റ് കാക്കും, വേണ്ടി വന്നാല്‍ വീഴ്ത്തും

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ,സൂപ്പര്‍ താരവുമാണ് എംഎസ് ധോണി. ഐസിസിയുടെ മുഴുവന്‍ ട്രോഫികളും ഇന്ത്യക്കു നേടിത്തന്ന ഏക നായകനും ധോണി തന്നെ. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെ ങ്കിലും വിക്കറ്റ് കീപ്പറായി ഇപ്പോഴും ടീമിനൊപ്പമുള്ള അദ്ദേഹം ഒരു അപൂര്‍വ്വ റെക്കോര്‍ഡിന് അവകാശി കൂടിയാണ്.വിക്കറ്റ് കീപ്പറും, ബാറ ്റ്‌സ്മാനും മാത്രമല്ല പാര്‍ട്ട് ടൈം ബൗളറായും ധോണിയെ ക്രിക്കറ്റ് പ്രേമികള്‍ കണ്ടുകഴിഞ്ഞു. ഒമ്പത് അന്താരാഷ്ട്ര മല്‍സരങ്ങളിലാണ് അദ്ദേഹം ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പറും ഇത്രയുമധികം മല്‍സരങ്ങളില്‍ ബൗള്‍ ചെയ്തിട്ടില്ല. 132 പന്തുകള്‍ ബൗള്‍ ചെയ്ത ധോണി ഒരു വിക്കറ്റും വീഴ്ത്തി. ധോണിയുടെ ഈ റെക്കോര്‍ഡ് ഭാവിയില്‍ തകര്‍പ്പെടാന്‍ സാധ്യത കുറവാണ്.

ടെസ്റ്റില്‍ ഏറ്റവുമധികം മെയ്ഡന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്ത താരമെന്ന റെക്കോര്‍ഡ് ഇന്ത്യയുയെ മുന്‍ സ്പിന്നര്‍ ബാപ്പു നട്കര്‍ണിയുടെ പേരിലാണ്.1964ല്‍ മദ്രാസില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടി നെതിരേയാണ് തുടര്‍ച്ചയായി 21 മെയ്ഡനുകള്‍ എറിഞ്ഞ് ബാപ്പു ചരിത്രത്തില്‍ ഇടംപിടിച്ചത്. 131 പന്തുകളില്‍ അദ്ദേഹം എതിരാളികള്‍ക്കു റണ്‍സൊന്നും വിട്ടുകൊടുത്തില്ല.

ടെസ്റ്റില്‍ ആദ്യ ഓവറില്‍ ഹാട്രിക്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടിയ ബൗളറെന്ന റെക്കോര്‍ഡും ഇന്ത്യന്‍ താരത്തിന്റെ പേരിലാണ്. ഇന്ത്യയുടെ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാനാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അവകാശിയായത്.ബൗളറായി കരിയര്‍ തുടങ്ങി പിന്നീട് ഇന്ത്യയുടെ മികച്ച ഓള്‍ റൗണ്ടർമാരില്‍ ഒരാളായി മാറിയ താരമാണ് ഇര്‍ഫാന്‍. എന്നാല്‍ പരിക്കുകളും, ഫിറ്റ്‌നസില്ലാ യ്മലും, മോശം ഫോമും കാരണം അദ്ദേഹ ത്തിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. 2006ല്‍ ചിരവൈരികളായ പാകിസ്താനെ തിരായ ടെസ്റ്റി ലായിരുന്നു ഇര്‍ഫാന്റെ മാസ്മരിക ബൗളിങ്. ഇന്ത്യന്‍ ബൗളിങ് ഓപ്പണ്‍ ചെയ്ത ഇര്‍ഫാന്‍ നാലാമത്തെ പന്തില്‍ സല്‍മാന്‍ ബട്ടിനെ പുറ ത്താക്കിയാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത പന്തില്‍ യൂനുസ് ഖാനെയും ,അവസാന പന്തില്‍ മുഹമ്മദ് യൂസുഫിനെയും പുറത്താക്കിയ ഇര്‍ഫാന്‍ പാകി സ്താനെസ്തബ്ധരാക്കു കയായിരുന്നു. പക്ഷെ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടു.

ഡബിള്‍ സെഞ്ച്വറികളുടെ തമ്പുരാൻ

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ആരാധകര്‍ ഹിറ്റ്മാനെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയെന്നത് അസാധ്യമല്ലെന്ന് തെളിയിച്ചത് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാ യിരുന്നു.എന്നാല്‍ ഒന്നിലേറെ തവണ ഡബിള്‍ സെഞ്ച്വറി അടിച്ചുകൂട്ടി രോഹിത്ത് ലോകത്തെ വിസ്മയിപ്പിച്ചു. മൂന്നു ഡബിള്‍ സെഞ്ച്വറിക ളാണ് ഹിറ്റ്മാന്റെ പേരിലുള്ളത്. ലോക ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും ഈ നേട്ടത്തിനൊപ്പം എത്താനായിട്ടില്ല.2013ല്‍ ഓസ്‌ട്രേലിയക്കെതിരേ യായിരുന്നു രോഹിത്തിന്റെ ആദ്യ ഡബിള്‍.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 209 റണ്‍സാണ് അന്നു താരം നേടിയത്. പിന്നീട് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ രോഹിത് 264 റണ്‍സുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.2017ലായിരുന്നു രോഹിത്തിന്റെ മൂന്നാമത്തെ ഡബിള്‍. ഇതും ലങ്കയ്‌ക്കെതിരേ യായിരുന്നു. 208 റണ്‍സാണ് താരം അന്നു നേടിയത്.

ഒരേയൊരു സച്ചിന്‍

റെക്കോര്‍ഡുകളുടെ കാര്യത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ വെല്ലാന്‍ മറ്റൊരാളില്ല. സച്ചിന്റെ ഒരു റെക്കോര്‍ഡ് ഒരുപക്ഷെ ഭാവിയില്‍ ഒരാളും തകര്‍ക്കാന്‍ സാധ്യതയില്ലാത്തതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി കളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ച ഏക താരം സച്ചിനാണ്.2012 മാര്‍ച്ചില്‍ ബംഗ്ലാദേശിനെ തിരേയായിരുന്നു സച്ചിന്റെ അവിസ്മരണീയ നേട്ടം. പക്ഷെ ഈ റെക്കോര്‍ഡ് പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. മിര്‍പൂരില്‍ നടന്ന കൡയില്‍ ബംഗ്ലാദേശിനോട് ഇന്ത്യ പരാജയപ്പെടുകയാ യിരുന്നു.

ബോളർമാരുടെ ആവനാഴിയിൽ ഉള്ള ചില ആയുധങ്ങൾ

📌നക്ക്ൾ ബോൾ:
ബോളിങ് ആക്‌ഷനിൽ മാറ്റം വരുത്താതെ പന്തിന്റെ വേഗം കുറച്ച് ബാറ്റ്സ്മാനെ കബളിപ്പിക്കുകയെന്ന തന്ത്രമാണു നക്ക്ൾ ബോളിന്റ അടിസ്ഥാന തത്വം. ബേസ്ബോളിൽ നിന്ന് ക്രിക്കറ്റ് കടം കൊണ്ട വിദ്യയാണിത്, പരമ്പരാഗത ഗ്രിപ്പിൽനിന്നു വ്യതസ്തമായി വിരൽത്തുമ്പുകളിൽ പന്ത് പിടിച്ച് എറിയുമ്പോൾ വേഗം കുറയും. പിച്ച് ചെയ്താൽ കുതിക്കും.ദക്ഷിണാഫ്രിക്കൻ പേസ് ബോൾ ചാൾ ലാങ്ഫെൽറ്റ് പ്രചാരത്തിൽ കൊണ്ടുവന്ന ഈ ബോളിങ് ശൈലി ജനപ്രിയമാക്കിയത് ഇന്ത്യയുടെ സഹീർഖാനാണ്. 2011 ലോകകപ്പിൽ ഓസ്ട്രേലിയയുടെ മൈക്കൽ ഹസിയെ സഹീർ പുറത്താക്കിയ പന്തിലൂടെയാണ് നക്ക്ൾ ബോൾ പ്രശസ്തിയിലേക്കുയർന്നത്. ഇന്ത്യൻ ബോളർമാരിൽ ഭുവനേശ്വർ കുമാറാണ് ഈ വജ്രായുധം ഫലപ്രദമായി ഉപയോഗിക്കു ന്നത്. ഹാർദിക് പാണ്ഡ്യ ഐപിഎല്ലിൽ നക്ക്ൾ ബോൾ പ്രയോഗിച്ചി രുന്നു. ലോകകപ്പിൽ വമ്പനടിക്കാർക്കെതിരെ നക്ക്ൾ ബോൾ പേസ് ബോളർമാരുടെ തറുപ്പുചീട്ടായേക്കും.

📌സ്‌ലോ ബൗൺസർ:

നെഞ്ചിലേക്കു ,കഴുത്തിലേക്കും കുതിച്ചെത്തുന്ന ബൗൺസറുകൾ കൊണ്ട് വിറപ്പിച്ചിരുന്ന ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഷോൺ പൊള്ളോക്ക് ഏകദിനങ്ങളിൽ ബാറ്റ്സ്മാൻമാരെ വെള്ളംകുടിപ്പിച്ചത് വേഗം കുറഞ്ഞ ബൗൺസറുകളിലൂടെ. അതിവേഗ ബൗൺസറാണെന്ന തെറ്റിദ്ധാരണയിൽ നേരിടുമ്പോഴാണ് സംഗിതിയറിയുക. പന്ത് കുറഞ്ഞ വേഗത്തിലേ കുത്തിയുയരൂ. പതിവു ബൗൺസറിനെ അപേക്ഷിച്ച് ഇരുപതോ ഇരുപത്തഞ്ചോ കിലോമീറ്റർ വേഗം കുറവായിരക്കും.
ദക്ഷിണാഫ്രിക്കയുടെ തന്നെ മോൺ മോർക്കലും ,ഓസീസ് ഓൾറൗണ്ടർ ഷെയ്ൻ വാട്സനും സ്‌ലോ ബൗൺസറുകളുടെ ആശാൻമാരായിരുന്നു. ഫാസ്റ്റ് ബോളർമാരിൽ മലിംഗയും, ബംഗ്ലദേശിന്റെ മുസ്തഫിസുർ റഹ്മാനും സ്‌ലോ ബൗൺസർ എറിഞ്ഞു പല തവണ വിജയം നേടിയവരാണ്.

📌വൈഡ് യോർക്കർ

സ്റ്റംപുകൾക്കു നേരെ വരുന്ന പന്തുകളെല്ലാം ബൗണ്ടറി കടക്കുമെന്ന സ്ഥിതി വന്നാൽ എന്തു ചെയ്യും? ഈ ചിന്തയിൽ നിന്നാണു വൈഡ് യോർക്കറിന്റെ പിറവി. പേരു സൂചിപ്പിക്കുന്നതു പോലെ സംഗതി യോർക്കറാണ്. പക്ഷേ പിച്ചു ചെയ്യുന്നത് ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന തിനും അപ്പുറത്താകണമെന്നു മാത്രം. അഥവാ സ്കോർ ചെയ്താലും അത് സിംഗിൾ റണ്ണിലൊതുങ്ങണം. ഡെത്ത് ഓവറുകളിൽ അപകടകാരികളാകുന്ന ബാറ്റ്സ്മാരെ ചെറുക്കാനാണ് ഈ പന്ത് കൂടുതലും ഉപയോഗിക്കുന്നത്.നോബോൾ മൂലം ഫ്രീ ഹിറ്റ് വരുമ്പോഴും വമ്പനടി ഒഴിവക്കാൻ ബോളർമാർക്ക് ആശ്രയം വൈഡ് യോർക്കർ തന്നെ. ഓഫ്സ്റ്റംപിനു പുറത്തുള്ള വൈഡ് ലൈനിനടുപ്പിച്ച് പിച്ചു ചെയ്യുന്ന യോർക്കറുകൾ അവസാന ഓവറുകളിൽ വിജയകരമായി ഉപയോഗിക്കുന്നവരിൽ മുൻനിരയിലാണ് ശ്രീലങ്കയുടെ ലസിത് മലിംഗ.

📌കാരം ബോൾ

ശ്രീലങ്കയുടെ നിഗൂഢ സ്പിന്നർ അജാന്ത മെൻഡിസിന്റെ ബ്രഹ്മാസ്ത്രമായിരുന്നു കാരംബോൾ. ഓഫ് സ്പിന്നാണെന്നു കരുതുന്ന പന്ത് ലെഗ്സ്പിൻ പോലെ ഓഫ്സ്റ്റംപിനു പുറത്തേക്കു പോകുന്നതു കണ്ട് ബാറ്റ്സ്മാൻ മാർ വിസ്മയിച്ചു നിന്നു. മുക്കാൽ നൂറ്റാണ്ട് മുൻപ് നാൽപതുകളിൽ ഓസ്ട്രേലിയയുടെ ജാക്ക് ഇവേഴ്സനും പിന്നീട് ഓസ്ട്രേലിയയുടെ തന്നെ ജോൺ ഗ്ലീസനും കാരംബോളിന്റെ ഗ്രിപ്പിൽ പന്തെറിഞ്ഞു ശ്രദ്ധ നേടിയിരുന്നു. കാരംബോൾ എന്ന പേരിൽ അത് അറിയപ്പെട്ടില്ലെങ്കിലും. പിന്നീട് മെൻഡിസിന്റെ നേട്ടങ്ങളിലൂടെയാണ് കാരംബോളിന്റെ തിരിച്ചുവരവ്.
കാരംസ് കളിയിൽ സ്ട്രൈക്കർ തെറിപ്പിക്കുന്ന ശൈലിയിൽ നടുവിരൽ ഉപയോഗിച്ച് പന്തെറിയുന്നതിനാലാണ് ഈ പേരു വന്നത്. ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിനാണ് മെൻഡിസിനു ശേഷം ഈ ശൈലിയുടെ പേരിൽ പ്രശസ്തി നേടിയ താരം. സ്പിന്നർമാരിൽ ന്യൂസീലൻഡിന്റെ മിച്ചൽ സാന്റ്നറും, അഫ്ഗാനിസ്ഥാന്റെ മുജീബുർ റഹ്മാനും കാരം ബോളിൽ മികവു തെളിയിച്ചു കഴിഞ്ഞവരാണ്.

 

You May Also Like

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Suresh Varieth 1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരു പക്ഷേ…

സച്ചിനെ മിമിക്രി കാണിച്ച് ദ്രാവിഡ്‌; വീഡിയോ യൂട്യൂബില്‍ ഹിറ്റ്‌

ക്രിക്കറ്റ്‌ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറെ അനുകരിച്ച് മിമിക്രി കാണിച്ച രാഹുല്‍ ദ്രാവിഡിന്റെ വീഡിയോ യൂട്യൂബില്‍ വൈറല്‍ വീഡിയോ ആയി മാറുന്നു. വീഡിയോ അപ്‌ലോഡ്‌ ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കകം തന്നെ 28,400 ഓളം പേരാണ് ഈ വീഡിയോ കണ്ടത്. കളിക്കളത്തിലെ ശാന്തനും ഗൌരവക്കാരനുമായ ദ്രാവിഡ്‌ എന്ന വന്മതില്‍ കളിക്കൂട്ടുകാരനായ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നാന്തരം മിമിക്രികാരനായതാണ് ഈ വീഡിയോയെ ഇത്രയധികം പ്രസിദ്ധമാക്കിയത്.

കേരളാ ക്രിക്കറ്റിന് ഇനിയും ഒരുപാട് സംഭാവനകൾ ഈ നല്ല മനുഷ്യനിൽ നിന്ന് നേടിയെടുക്കാനുണ്ട് !

HAPPY BIRTHDAY- SONY CHERUVATHUR Written by Suresh Varieth, Riyaz Badar, Nandan attingal…

പാക്കിസ്ഥാൻ ക്രിക്കറ്റിൻ്റെ അഹങ്കാരം, വിവാദങ്ങളുടെ ക്രീസിൽ

പാക്കിസ്ഥാൻ ക്രിക്കറ്റിൻ്റെ അഹങ്കാരം, വിവാദങ്ങളുടെ ക്രീസിൽ…… ❤ Suresh Varieth 1986 ഏപ്രിൽ 18….. തിങ്ങി…