Featured
48 മണിക്കൂറിനുള്ളില്‍ 3000 ഭീകരരെ വധിക്കാന്‍ പാക് സൈന്യം ; ലഖ്വിയും കസ്റ്റഡിയില്‍
48 മണിക്കൂറിനകം 3000 ഭീകരരെ തൂക്കിക്കൊല്ലണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫ്
162 total views, 1 views today

48 മണിക്കൂറിനകം 3000 ഭീകരരെ തൂക്കിക്കൊല്ലണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രഹീല്‍ ഷെരീഫ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സക്കിയുര്‍ റഹ്മാന് ലഖ്വിയെ തെളിവില്ലെന്ന പേരില്‍ പാക് ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രഹീല്‍ ഷെരീഫിന്റെ പ്രതികരണം.
പെഷാവര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജനറല്‍ രഹീലിന്റെ ട്വീറ്റ്. തീവ്രവാദികളെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സ്കൂളില്‍ തീവ്രവാദികളെ നേരിടുന്നതിനൊപ്പം തന്നെ ഖൈബറില്‍ കനത്ത വ്യോമാക്രമണവും സൈന്യം ആരംഭിച്ചു. ഒരു മണിക്കൂറിനുള്ളില്‍ 10 വ്യോമാക്രമണങ്ങളാണ് നടത്തിയത്. തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടിയില്‍ ജനങ്ങളുടെ പിന്തുണയും ജനറല്‍ രഹീല്‍ തേടിയിട്ടുണ്ട്.
അതേസമയം, സക്കിയൂര്‍ റഹ്മാന് ലഖ്വി ഇതുവരെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ലഖ്വിയ്ക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് ഇസ്ലാമാബാദിലെ ഭീകര വിരുദ്ധ കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. മുംബൈ ഭീകരാക്രമണക്കേസിലാണ് ലഖ്വി അടക്കം ഏഴ് പ്രതികളെ 2009ല്‍ പാകിസ്താന് അറസ്റ്റു ചെയ്തത്.
163 total views, 2 views today