5 ലക്ഷത്തോളം വരുന്ന സൗദി പൗരന്‍മാര്‍ ഭാര്യമാരുടെ തല്ലു കൊള്ളുന്നു..

172

ea71797a-37e6-4fd7-b57d-4de0438e6025_16x9_600x338

സൌദിഅറേബ്യയില്‍ ഏകദേശം അഞ്ച് ലക്ഷത്തില്‍പ്പരം പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരില്‍ നിന്നും മര്‍ദ്ദനം അനുഭവിക്കുന്നതായി അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിയദിലെ വാഎഇ സെന്റര്‍ ഫോര്‍ സോഷ്യല്‍ അഡ്വസ് ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.

സെന്ററിലെ മാനേജരായ ഷെയ്ഖ് ആദെല്‍ അല്‍ മുത്തവ പറയുന്നത് ഇതേവരെയുള്ള കണക്കനുസ്സരിച്ച് 557000 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നാണ്. ഭാര്യമാരില്‍ നിന്നും ശാരീരിക പീഡനങ്ങള്‍ അടക്കമുള്ളവയാണ് ഇവയില്‍ അധികവും.

ഇവരില്‍ അധികവും തങ്ങളുടെ ഭാര്യമാരെ കോടതി കയറ്റാനൊന്നും താല്‍പ്പര്യമില്ലന്ന് മാത്രമല്ല കാര്യങ്ങള്‍ രഹസ്യമാക്കി വെച്ചു ഉപദേശങ്ങള്‍ തേടാനാണ് എന്ന് അധികൃതര്‍ പറയുന്നു .