ലോകത്തെ ‍അദ്ഭുതപ്പെടുത്തിയ 5 കണ്ടുപിടുത്തങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി

സകലവിദ്യകളിലും നൈപുണ്യമുള്ളവന്‍ എന്നാണല്ലോ മനുഷ്യനെ വിശേഷിപ്പിക്കുന്നത് . മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിട്ടു വെറും 4.5 ബില്യണ്‍ വര്‍ഷമേ ആവുന്നുള്ളൂ. സ്വപ്നം കാണാന്‍ പഠിച്ച കാലം മുതല്‍ ഭാവനയിലും ചിന്തയിലും വിരിഞ്ഞ ഓരോ പുതിയ ആശയങ്ങളും അവന്‍ പ്രാവര്‍ത്തികമാക്കി ക്കൊണ്ടിരുന്നു. കൂര്‍ത്ത കല്ലുകൊണ്ട് ആദ്യ ആയുധം ഉണ്ടാക്കിയതു മുതല്‍ ചൊവ്വയിലെ യ്ക്കുള്ള പ്രയാണം വരെ എത്തി നില്‍ക്കുന്നു അവന്റെ കര്‍മ്മകുശലത. വിപ്ലവകരമായ മാറ്റങ്ങള്‍ ഭൂമിയുടെ ചരിത്രത്തിലും അവന്‍ എഴുതിച്ചേര്‍ത്തു. ശാസ്ത്രത്തിന്റെ പിന്തുണയോടെ മനുഷ്യന്‍ നേടിയ നേട്ടങ്ങളിൽ ചിലത്.

1. ടെലിഫോൺ:1876 മാര്‍ച്ച് പത്താം തീയതി തന്റെ പരീക്ഷണശാലയില്‍ വച്ച് സഹായിയോട് ഫോണില്‍ സംസാരിച്ച് അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ ആദ്യ ഫോണ്‍ സംഭാഷണം നടത്തി. അതൊരു ചരിത്രത്തിന്റെ തുടക്കമായിരുന്നു.പിന്നീട് 1878 ല്‍ അമേരിക്കയിലെ ന്യൂഹാവെനില്‍ ആദ്യത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നിലവില്‍ വന്നു.ആദ്യത്തെ ഇരുപത് വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന ടെലിഫോണ്‍ ഒരു നൂറ്റാണ്ടോളം അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടര്‍ന്നു. 1947ല്‍ ട്രാന്‍സിസ്റ്ററിന്റെ കടന്നുവരവ് ഭാരം കുറഞ്ഞ, ഒതുക്കമുള്ള ഉപകരണങ്ങള്‍ രൂപീകരിക്കാന്‍ സഹായകമായി. പിന്നീട് ഓട്ടോമാറ്റിക്ക് റീഡയലിംഗ്, കോളര്‍ ഐഡികോള്‍ വെയിറ്റിംഗ്, കോള്‍ ഫോര്‍വേര്‍ഡിംഗ് എന്നിങ്ങനെയുള്ള മാറ്റങ്ങളോടെ ടെലിഫോണ്‍ പുതുരൂപം പ്രാപിച്ചു.ഇന്ന് ടെലിഫോണ്‍ ഇല്ലാത്തൊരു ലോകം ഭാവനയില്‍ പോലും സാധ്യമല്ലാത്ത വിധം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു അത്.

2.ബള്‍ബ്:സൂര്യപ്രകാശത്തെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് പകല്‍സമയങ്ങളില്‍ മാത്രം ആളുകള്‍ ജോലിചെയ്യുകയും, രാത്രി സമയങ്ങളില്‍ നേരത്തെ ഉറങ്ങുകയും ചെയ്തു. 1800 കാലഘട്ടം വരെ രണ്ടു ഡസനോളം ആളുകള്‍ രാത്രിയും വെളിച്ചമുണ്ടാക്കാനുള്ള സംവിധാനം കണ്ടുപിടിക്കുവാനുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. എന്നാല്‍ 1879 ല്‍ തോമസ് ആല്‍വാ എഡിസണ്‍ ആണ് പൂര്‍ണ്ണതയുള്ള ആദ്യബള്‍ബ് കണ്ടുപിടിച്ചത്. ഇതോടെ ഉല്‍പ്പാദനക്ഷമത കൂടുകയും മനുഷ്യന്‍ കുറച്ചു സമയം മാത്രം ഉണര്‍ന്നിരിക്കുകയും ചെയ്തു.

3. പെനിസിലിൻ:1928ല്‍ അലക്‌സാണ്ടര്‍ ഫ്‌ലെമിങ്ങ് പെനിസീലിയം നൊട്ടേറ്റം എന്ന പൂപ്പലില്‍ നിന്നും കണ്ടുപിടിച്ചതാണ് പെനിസിലീന്‍. പെനിസിലീന്‍ വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു ആന്റിബയോട്ടിക്ക് ആണ്. ചരിത്രപരമായി ഇവയുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ് എന്തെന്നാല്‍ കണ്ടുപിടിച്ച ആദ്യത്തെ പ്രകൃതിദത്തമായ ആന്റിബയോട്ടിക്ക് ആണിത്. രണ്ടാംലോക മഹായുദ്ധകാലത്ത് നിരവധിപ്പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഈ അമൂല്യ ഔഷധത്തിന് സാധിച്ചു. ഇന്നും ഇത് മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും പത്തിലൊരാള്‍ വീതം ആന്റിബയോട്ടിക്കുകളോട് അലര്‍ജി ഉള്ളവരാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കു ന്നുണ്ട്.

4. ബര്‍ത്ത് കണ്ട്രോള്‍ പില്‍സ്:1930 ല്‍ രസതന്ത്രജ്ഞനായ റസല്‍ മാര്‍ക്കര്‍ ആണ് ആദ്യത്തെ ജനനനിയന്ത്രണ ഗുളിക കണ്ടുപിടിച്ചത്. പ്രത്യുല്പ്പാദനത്തിന് വേണ്ടിയല്ലാതെയുള്ള ലൈംഗികബന്ധം സാധ്യമാക്കാന്‍ ബര്‍ത്ത് കണ്ട്രോള്‍ പില്‍സിന് സാധിച്ചിരുന്നു. ഇതോടെ ജനസംഖ്യയിലും ഗണ്യമായ കുറവ് വന്നു.പ്രകൃതിദത്തമായതും, അല്ലാത്തതുമായ തരം ഗുളികകള്‍ ഇന്ന് നിലവിലുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലാണ് കോണ്ടം രംഗത്ത് വരുന്നത്. അതോടെ ലൈംഗികബന്ധം മൂലം ഉണ്ടാവുന്ന രോഗങ്ങളും തടയാന്‍ സാധിച്ചു

21358621 – laptops against globe blue illustration globalization concepts

5. ഇന്റര്‍നെറ്റ് :യാതൊരുവിധ ആമുഖങ്ങളും ആവശ്യമില്ലാത്ത ഒരു സംവിധാനമാണ് ഇന്റര്‍നെറ്റ്. ആഗോളതലത്തില്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ് ഇത്.കോടിക്കണക്കിനു ആളുകള്‍ ഇതിന്റെ ഭാഗമാണ്.യു.എസിലെ ഡിഫന്‍സ് വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ശാസ്ത്രജ്ഞനായ ലോറന്‍സ് റോബര്‍ട്ട്‌സിന്റെ നേതൃത്വത്തില്‍ കണ്ടുപിടിക്കപ്പെട്ട അര്‍പ്പാനെറ്റ് (ARPANET) ആണ് ഇന്നത്തെ ഇന്റര്‍നെറ്റിന്റെ മുന്‍ഗാമി.പാക്കറ്റ് സ്വിച്ചിംഗ് (packet switching) എന്നൊരു തരം സാങ്കേതികവിദ്യയാണ് അന്ന് ഇതിനായി ഉപയോഗിച്ചിരുന്നത്.

You May Also Like

മലമടക്കുകൾക്കിടയിൽ വലിയൊരു പാത്രം, അതാണ് ‘ഫാസ്റ്റ് ‘

സാബു ജോസ് ഫാസ്റ്റ്‌ ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയാണ് 2016 സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച…

മനുഷ്യർക്കുവേണ്ടി അത്യുന്നതങ്ങളിലെത്തിയ ലെയ്ക

Ayisha Kuttippuram ശാസ്ത്രജ്ഞരുടെ നിഗമനം ശരിയാണെങ്കിൽ നവംബർ 7 ന് ലെയ്ക മരണപ്പെട്ടിരിക്കാം.റഷ്യയിലെ പ്രശസ്തമായ ഗവേഷണ…

റൈഫിൾ ബാരലിനെക്കാൾ വലുതാണ് അതിൽ ഉപയോഗിക്കുന്ന ബുള്ളറ്റുകൾ എന്ന് നിങ്ങള്ക്ക് അറിയാമോ , നിങ്ങളുടെ മാസ്റ്റർ ഐ ഏതാണെന്ന് എങ്ങിനെ മനസ്സിലാക്കും..?

റൈഫിൾ ബാരലിനെക്കാൾ വലുതാണ് അതിൽ ഉപയോഗിക്കുന്ന ബുള്ളറ്റുകൾ എന്ന് നിങ്ങള്ക്ക് അറിയാമോ , നിങ്ങളുടെ മാസ്റ്റർ…

“മരണം 48 സെക്കന്റ് മുൻപ് അറിഞ്ഞ അവരുടെ അതിനുള്ളിലെ അവസ്ഥ ഹൊറര്‍ സിനിമ പോലെ “, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ആഴക്കടലിൽ ടൈറ്റാനിക് വിസ്മയം കാണാൻ യാത്രപോയ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ടൈറ്റന്‍ അപകടത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ…