അഞ്ചു സാമ്പത്തിക ‘രോഗ’ ലക്ഷണങ്ങള്‍

317

a7a05d94-1090-44da-8763-8162cdae1f24

മറ്റു രോഗങ്ങള്‍ പിടിപെടുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യും.??? ഡോക്ടറെ കാണും, മരുന്നു കഴിക്കും, അങ്ങനെ പല രീതിയില്‍ ഈ ചോദ്യത്തിനു ഉത്തരം ചെയ്യാം. എന്നാല്‍ നമുക്ക് വരുന്നത് സാമ്പത്തിക രോഗ ലക്ഷണങ്ങള്‍ ആണെങ്കിലോ ? ഈ ലക്ഷണങ്ങളെ നാം പ്രതിരോധിക്കണം, അവ മറിക്കടക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ തേടണം. അതിനു മുന്പ് ഏതൊക്കെയാണ് ഈ രോഗ ലക്ഷണങ്ങള്‍ എന്നു നാം തിരിച്ചറിയണം.

1. കട ബാധ്യതകളെ കുറിച്ച് കൃത്യമായ അറിവിലാത്ത അവസ്ഥ

ആര്‍ക്കൊക്കെ എന്ത് കൊടുക്കാന്‍ ഉണ്ട്??? എങ്ങനെ ഒക്കെ ഏതെല്ലാം രീതിയില്‍ കൊടുക്കാന്‍ ഉണ്ട് എന്നു കൃത്യമായി നമുക്ക് ഒരു ബോധം വേണം. കടം വാങ്ങിയവരോടും സാമ്പത്തിക സഹായം ചെയ്തവരോടും വ്യക്തമായ ബന്ധം സൂക്ഷിക്കുകയും കണക്കുകള്‍ കൃത്യമായി രേഖ പെടുത്തുകയും വേണം.

2. ക്രഡിറ്റ് കാര്‍ഡ് വസന്തത്തില്‍ കരിഞ്ഞു പോകാതെ സൂക്ഷിക്കുക

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഇത് തിരിച്ചടയ്‌ക്കേണ്ട പൈസയാണ് എന്ന ബോധം വേണം. ഓരോ രൂപയും കടം ആണ് എന്ന തിരിച്ചറിവ് എപ്പോഴും വേണം. കണ്ടും അറിഞ്ഞും ചിലവാക്കുകയും ഏറ്റുവും ചുരുങ്ങിയ രീതിയില്‍ മാത്രം കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യുക.

3. ‘സമയം’ അമുല്യമാണ്, പാഴാക്കരുത്…

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ‘സമയം’ ശ്രദ്ധിക്കണം..അത് അമുല്യമാണ്, പാഴാക്കരുത്. എല്ലാം കൃത്യ സമയത്ത് ചെയുക. ബില്‍ അടയ്ക്കുന്നത് മുതല്‍ കടങ്ങള്‍ തീര്‍ക്കുന്നത് വരെ കൃത്യമായ സമയ ക്രെമീകരണങ്ങള്‍ നടത്തിയ ശേഷം ആകണം. ഏത് ആദ്യം ഏത് അവസാനം എന്നു വ്യക്തമായ ഐഡിയ ഉണ്ടാകണം.

4. എടിഎം മെഷീനില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുത്.

സാധനങ്ങള്‍ വാങ്ങാന്‍ മാത്രമേ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഉപയോഗിക്കാവു. മറിച്ച് എടിഎം മെഷീനില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ അതിനു ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ വല്ല്യ ഒരു പലിശ ഈടാക്കും, ചില അവസരങ്ങളില്‍ പൈസ അടുക്കുമ്പോള്‍ ‘വിത്ത്ഡ്രാവല്‍ ഫീയും’ ഈടാക്കും. അത് കൊണ്ട് എടിഎം മെഷീനില്‍ ഡെബിറ്റ് കാര്‍ഡുകള്‍ മാത്രം ഉപയോഗിക്കുക.

5. കടം തീര്‍ക്കാന്‍ വീണ്ടും ‘കടം’

കടം വാങ്ങിയായിരിക്കും പലരും പഴയ കടങ്ങള്‍ തീര്‍ക്കുക. അപ്പോള്‍ കടങ്ങളുടെ എണ്ണം കൂടുമെന്ന സത്യം പലരും ഓര്‍ക്കുന്നില്ല, അലെങ്കില്‍ ബോധപൂര്‍വ്വം വിസ്മരിക്കുന്നു. ഏത് കഴിയുന്നതും ഒഴിവാക്കുകയും, കടങ്ങള്‍ തീര്‍ക്കുവാന്‍ കടം വാങ്ങുന്നത് കഴിവതും ഒഴിവാക്കുകയും വേണം.