അഞ്ചു സ്റ്റപ്പുകളില്‍ ഒരു gif ഇമേജ് ഉണ്ടാക്കുന്ന വിധം

0
1215

നമ്മളെല്ലാരും ആനിമേറ്റഡ് gif ഇമേജുകള്‍ കണ്ടു കുറെ രസിച്ചവരാണ്. എന്നാല്‍ അതെങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നമ്മളില്‍ പലരും ചിന്തിച്ചു തല പുണ്ണാക്കി അവസാനം എങ്ങുമെത്താതെ ചിന്ത അവസാനിപ്പിക്കുന്നത് കാണാം. എങ്ങിനെ ആണ് ഒരു gif ഇമേജ് ഉണ്ടാക്കുക? നമുക്ക് സ്വന്തമായി ഒന്നുണ്ടാക്കാന്‍ സാധിക്കുമോ? തീര്‍ച്ചയായും അതെ എന്നാണ് ഉത്തരം. താഴെ പറയുന്ന ചില സിമ്പിള്‍ വഴികളിലൂടെ നിങ്ങള്‍ക്കും gif ഇമേജുകള്‍ ഉണ്ടാക്കാം.

ആദ്യം നിങ്ങള്‍ക്ക് വേണ്ടത് അഡോബി ഫോട്ടോഷോപ്പ് ആണ്. ഫോട്ടോഷോപ്പിന്റെ ഇതു വെര്‍ഷനും ഇതിനായി ഉപയോഗിക്കാം. ആദ്യമേ പറയട്ടെ, gif ഇമേജുകള്‍ ഉണ്ടാക്കുവാനായി ഓണ്‍ലൈന്‍ മാര്‍ഗങ്ങളും ഉപയോഗിക്കാവുന്നതാണ്. അതിനായി പല വെബ്സൈറ്റുകളും നിലവിലുണ്ട്. picasion.com, makeagif.com എന്നിവ അവയില്‍ ചിലതാണ്. എങ്കില്‍ അവക്ക് അതിന്റേതായ പരിമിതികള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മിക്കവയും നമ്മുടെ കയ്യിലെ പിക്ചറുകള്‍ gif ആക്കി മാറ്റുന്നു എന്ന് മാത്രമേ ഉള്ളൂ. അല്ലാതെ കൂടുതല്‍ മാര്‍ഗങ്ങള്‍ ലഭ്യമല്ല.

ഐഫോണിലും ഐപാഡിലും Flixel അല്ലെങ്കില്‍ Cinemagram പോലുള്ള ആപ്ലിക്കേഷനുകള്‍ ഇതിനായി ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി Fotodanz പോലുള്ള ആപ്ലിക്കേഷനുകളും ലഭ്യമാണ്.

ഇവയൊക്കെ ഉണ്ടെങ്കിലും നമ്മളിവിടെ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് വിന്‍ഡോസിലോ അല്ലെങ്കില്‍ മാകിലോ പ്രവര്‍ത്തിക്കുന്ന ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറില്‍ എങ്ങിനെ ഒരു gif ഇമേജ് ഉണ്ടാക്കാം എന്നതാണ്.

1. gif ആക്കേണ്ട ഫയല്‍ എടുക്കുക

ആദ്യം ചെയ്യേണ്ടത് നമുക്കെത് ഫയല്‍ ആണോ gif ആക്കേണ്ടത്, അത് നമ്മുടെ മുന്‍പില്‍ എടുത്തു വെക്കുക എന്നതാണ്. ഇവിടെ നമുക്കൊരു വീഡിയോ ഫയല്‍ gif ആക്കി നോക്കാം. താഴെ കാണുന്ന യൂട്യൂബ് വീഡിയോ അതിനായി നമുക്ക് ഡൌണ്‍ലോഡ് ചെയ്യാം

Keepvid.com എന്ന സൈറ്റ് ഉപയോഗിച്ച് ആ വീഡിയോ നമുക്ക് ഡൌണ്‍ലോഡ് ചെയ്യാം. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്ന് വെച്ചാല്‍ നമ്മള്‍ ഇതിനായി ഉപയോഗിക്കുന്ന വീഡിയോ എത്രമാത്രം ചെറുതാവുന്നോ അത്രയും നല്ലത്. അല്ലെങ്കില്‍ gif ഇമേജിന്റെ സൈസ് വളരെ അധികം കൂടാന്‍ ചാന്‍സ് ഉണ്ട്.

2. വീഡിയോ ഫോട്ടോഷോപ്പിലേക്ക് ഇമ്പോര്‍ട്ട് ചെയ്യുക

ഈ പണി വളരെ എളുപ്പമാണ്. ഫോട്ടോഷോപ്പില്‍ File > Import > Video Frames to Layers എന്നത് ക്ലിക്ക് ചെയ്യുക. ശേഷം വീഡിയോ സെലക്ട്‌ ചെയ്‌താല്‍ ആ വീഡിയോ ഫോട്ടോഷോപ്പിലേക്ക് ഇമ്പോര്‍ട്ട് ചെയ്യപ്പെടും. കുറെ അധികം സ്റ്റില്‍ ഇമേജുകള്‍ ആയിട്ടാവും ഈ വീഡിയോ ഇമ്പോര്‍ട്ട് ചെയ്യപ്പെടുക. ഇമ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഫോട്ടോഷോപ്പില്‍ ക്വിക്ക് ടൈം പ്ലയെര്‍ എറര്‍ കാണിച്ചാല്‍ അത് ഇന്‍സ്റ്റോള്‍ ചെയ്യ്ടതിനു ശേഷം മാത്രം ഇമ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

3. gif നു വേണ്ടിയുള്ള വീഡിയോ ഭാഗം സെലക്ട്‌ ചെയ്യാം

gif നു വേണ്ടിയുള്ള വീഡിയോ ഭാഗം സെലക്ട്‌ ചെയ്യാനുള്ള ഓപ്ഷന്‍ ഇമേജ് ഇമ്പോര്‍ട്ട് ചെയ്ത ശേഷം നമുക്ക് ലഭിക്കും. ഒന്നുകില്‍ വീഡിയോ ഫുള്‍ ആയി എടുക്കാം. അല്ലെങ്കില്‍ ചെറിയ ഭാഗവും. ചിത്രം കാണൂ.

4. ക്വാളിറ്റി സെറ്റിംഗ്സ് അഡ്ജസ്റ്റ്‌ ചെയ്യാം

അതിനു ശേഷം File > Save for Web എടുത്താല്‍ ക്വാളിറ്റി സെറ്റിംഗ്സ് നമുക്ക് മാറ്റം. അതെല്ലാം വായനക്കാര്‍ക്ക്‌ വിട്ടു തന്നിരിക്കുന്നു. കാരണം നോര്‍മല്‍ ഫോട്ടോഷോപ്പ് വിവരം ഉള്ളവര്‍ ആയിരിക്കുമല്ലോ ഇതിനു മെനക്കെടുക. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്ന് വെച്ചാല്‍ കമ്പ്രഷന്‍ കുറയുന്നതിനനുസരിച്ചു gif ക്വാളിറ്റി കൂടും എന്നതാണ്. ഇനിയും വ്യക്തമായി മനസ്സിലാവണമെങ്കില്‍ താഴെ പറയുന്ന പോയിന്റുകള്‍ ശ്രദ്ധിക്കുക.

  • Colors ഓപ്ഷന്‍ സെലക്ട്‌ ചെയ്യുമ്പോള്‍ കൂടിയ ലെവലില്‍ തന്നെ ഇടാന്‍ ശ്രദ്ധിക്കുക. കളര്‍ കുറയ്ക്കുന്നത് gif ന്റെ ക്വാളിറ്റി കുറക്കുന്നതിനു ഇടയാക്കും. വീഡിയോയും ഉണ്ടാക്കുന്ന gif ഉം തമ്മില്‍ അതിനു അജഗജാന്തരം വിത്യാസം ഉണ്ടാക്കാം.
  • Dither ഓപ്ഷന്‍ ഹൈ തന്നെ സെലക്ട്‌ ചെയ്യുക
  • Web snap ഓപ്ഷന്‍ ഇഗ്നോര്‍ ചെയ്യുക
  • Lossy ഓപ്ഷന്‍ കുറഞ്ഞത് സെലക്ട്‌ ചെയ്യാന്‍ ശ്രമിക്കുക.

ഇമേജ് സൈസിന്റെ കാര്യം നിങ്ങള്‍ തന്നെ പല പ്രാവശ്യം gif ഉണ്ടാക്കി നോക്കി ചെക്ക്‌ ചെയ്യേണ്ടതാണ്. കാരണം gif ന്റെ സൈസ്‌ എത്ര ചെറുതാവുന്നോ അതാണ്‌ നല്ലത്.

5. സേവ് ചെയ്യുക.

ഉണ്ടാക്കിയ gif ചിത്രം ഇനി നിങ്ങള്ക്ക് സേവ് ചെയ്യാം. സേവ് ചെയ്യാന്‍ ചിലപ്പോള്‍ മിനുട്ടുകള്‍ എടുത്തേക്കാം. ഇങ്ങനെ തികച്ചും സിമ്പിള്‍ ആയി അഞ്ചു സ്റ്റെപ്പുകളില്‍ ഒരു gif ഇമേജ് ഉണ്ടാക്കാം എന്ന് മനസ്സിലായില്ലേ?