മോദി ചെങ്കോട്ടയിൽ പറഞ്ഞ 5 കാര്യങ്ങൾ

0
157

Sajan Trust

മോദി ചെങ്കോട്ടയിൽ പറഞ്ഞ 5 കാര്യങ്ങൾ

ഇന്ന് രാജ്യം 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്‌ഘട്ടിലെത്തി പുഷാപാര്‍ച്ചന നടത്തി. തുടര്‍ന്ന്, ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയര്‍ത്തി. രാവിലെ ഏഴരയോടെയാണ് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനിടയില്‍ കര്‍ശന സുരക്ഷാ മാര്‍ഗ്ഗങ്ങളോടു കൂടിയാണ് ചടങ്ങുകള്‍ നടന്നത്. പതാക ഉയര്‍ത്തലിനു മുമ്പ് അദ്ദേഹം സായുധസേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ച്ചയായി ഏഴാം തവണയാണ് നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്.

നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാം

കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. രാജ്യത്തിന്റെ കൊവിഡ് പോരാട്ടം വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്ന് മോദി വ്യക്തമാക്കി.

​എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍

രാജ്യത്ത് ഡിജിറ്റല്‍ ആരോഗ്യപദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യരംഗം ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ പരിചരണം ഇനി ഡിജിറ്റലാകും. സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് മോദി പറഞ്ഞു.

​അടിസ്ഥാന സൗകര്യം വികസിപ്പിക്കണം

അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് മോദി. ഉല്‍പാദന രംഗം മാറമം. ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കണം. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മെഡിക്കല്‍ ടൂറിസത്തിനും സാധ്യതകളുണ്ട്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികസനവും അനിവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിപ്പിക്കണം. വിവിധ ഗതാഗത മാര്‍ഗ്ഗങ്ങളെ ബന്ധിപ്പിക്കണമെന്ന് മോദി പറഞ്ഞു.

​വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരം

സ്വാതന്ത്ര്യദിനത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് മോദി. ഭീകരവാദവും വെട്ടിപ്പിടിക്കല്‍ നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി. ലഡാക്കില്‍ അത് എല്ലാവരും കണ്ടതാണ്. ഒരു ലക്ഷം എന്‍സിസി കേഡറ്റുകെ കൂടി അതിര്‍ത്തി ജില്ലകളില്‍ തയ്യാറാക്കും. ശാന്തിയും സാഹോദര്യവും മുന്നോട്ട് പോകാന്‍ അനിവാര്യമാണെന്ന് മോദി വ്യക്തമാക്കി.

​ലോകം വളരണമെങ്കില്‍ ഇന്ത്യയും വളരണം

ലോകം മുഴുവന്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യയെ നോക്കിക്കാണുന്നത്. ലോകം ഇന്ത്യയെ ആണ് ഉറ്റു നോക്കുന്നത്. ലോകത്തിന് വളര്‍ച്ച ഉണ്ടാകണമെങ്കില്‍ ഇന്ത്യയും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. ലോകത്ത് ഏറ്റവുമധികം യുവജനങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നവരും പുതിയ ആശയത്തിന്റെ വക്താക്കളശുമാണ്.