50 വര്‍ഷത്തിനകം ഹ്യൂമന്‍ ക്ലോണിംഗ് സാധിക്കുമെന്ന് നോബല്‍ സമ്മാനാര്‍ഹന്‍

270

1

കേവലം 50 വര്‍ഷത്തിനകം ഹ്യൂമന്‍ ക്ലോണിംഗ് സാധിക്കുമെന്ന് ബ്രിട്ടീഷ്‌ ശാസ്ത്രഞ്ജനും 2012 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആളുമായ സര്‍ ജോണ്‍ ഗുര്‍ഡോണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബി ബി സി റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനുഷ്യ ക്ലോണിംഗിനുള്ള സാധ്യതയെ പറ്റി വാചാലനായത്.

സര്‍ ജോണ്‍ ഗുര്‍ഡോണിന്റെ അഭിപ്രായത്തില്‍ മനുഷ്യ ക്ലോണിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു മനുഷ്യന്റെ ഐഡന്‍ഡിക്കല്‍ ഇരട്ടയെ ഉണ്ടാക്കുകയാണ്. ആ മനുഷ്യന്‍ എന്തൊക്കെ പ്രകൃതം ആണോ കാണിക്കുന്നത് അതെല്ലാം ക്ലോണ്‍ വഴി സൃഷ്‌ടിച്ച മനുഷ്യനിലും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനു ഉദാഹരണം ആയി അദ്ദേഹം കാണിച്ചത് വികലാംഗനായ കുട്ടികളുള്ള മാതാപിതാക്കളെയാണ്. ഈ മാതാപിതാക്കള്‍ക്ക് ഇനിയൊരു തവണ കൂടി കുട്ടികളെ ഉണ്ടാക്കുവാന്‍ ശേഷിയില്ലെങ്കില്‍ അവര്‍ക്ക്‌ ഇത്തരം ക്ലോണിംഗ് ഉപയോഗിച്ച് വികലാംഗനായ സ്കിന്‍ സെല്ലുകളും അമ്മയുടെ അണ്ഡവും എടുത്തു പുതിയ കുഞ്ഞിനെ ഉണ്ടാക്കാം, അതും വികലാംഗനല്ലാത്ത എന്നാല്‍ മറ്റേ കുഞ്ഞിനെ പോലുള്ള ഒരു കുഞ്ഞിനെ തന്നെ, അദ്ദേഹം ഹ്യൂമന്‍ ക്ലോണിങ്ങിലെ വിസ്മയ സാധ്യതകളെക്കുറിച്ച് വാചാലനായി.

അതെ സമയം ഇതെല്ലം യാഥാര്‍ത്ഥ്യം ആവണമെങ്കിലും മനുഷ്യ ശരീരത്തില്‍ ഇത് പരീക്ഷിക്കണമെങ്കിലും ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടത് ഉണ്ടെന്നും അദേഹം പറഞ്ഞു.

ഈ കാര്യത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്തു അദ്ദേഹത്തിന്റെ അഭിമുഖം കേള്‍ക്കാം.