50,000 ഫേസ്ബുക്ക് ഫാന്‍സുമായി ബൂലോകം.കോം

150

B_Id_373662_Sakshi_Dhoni_IPL_6

ഇന്ത്യയിലെ ഏറ്റവും വേഗതയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സിറ്റിസണ്‍ ജേണലിസം ന്യൂ വെബ്സൈറ്റ് ആയ ബൂലോകം.കോമിന് ഇത് അഭിമാന നിമിഷം. ബൂലോകം അതിന്റെ ഫേസ്ബുക്ക് ഫാന്‍സിന്റെ എണ്ണം 50,000 തികച്ചിരിക്കുന്നു. ഈ നിമിഷത്തില്‍ ബൂലോകം ടീമിന് നന്ദി പറയാനുള്ളത് അതിന്റെ വായനക്കരോടാണ്. നിങ്ങളാണല്ലോ ബൂലോകം.കോമിന്റെ എന്നുമുള്ള ശക്തി !

ആറേഴ് മാസങ്ങള്‍ക്കൊണ്ട് ബൂലോകം എത്തിയിരിക്കുന്നത് മറ്റാര്‍ക്കും സ്വപ്നം കാണാന്‍ കഴിയാത്ത സ്ഥാനത്താണ്. കേരളത്തിലെ ഒട്ടുമിക്ക വമ്പന്മാരെയും അലക്സ റാങ്കിങ്ങിലും ദിനേനെ സൈറ്റില്‍ കയറുന്നവരുടെ എണ്ണത്തിലും പിറകിലാക്കി കൊണ്ട് മുന്നേറുകയാണ് ബൂലോകം. മറ്റു പലരും വെബ്സൈറ്റ് നടത്തിപ്പിനായി പത്തോ അമ്പതോ ആളുകളെ ജോലിക്ക് വെച്ച് പെടാ പാട് പെടുമ്പോള്‍ ബൂലോകം അതിന്റെ മാഞ്ചസ്റ്റര്‍ ഓഫീസിലും കേരള ഓഫീസിലും പരിമിതമായ ആളുകളെയും സൌകര്യങ്ങളും വെച്ച് കൊണ്ടാണ് ഇത്രയും നേട്ടം സ്വന്തമാക്കിയത്. ഒരു മാസത്തില്‍ ഒരു ലക്ഷത്തിനടുത്ത് ചെലവുള്ള ഈ പദ്ധതി മുന്നോട്ടു കൊണ്ട് പോകുന്നതില്‍ ബൂലോകം ടീമിനുള്ള ആത്മാര്‍ത്ഥത നിങ്ങള്‍ വായനക്കാരെ അറിയിക്കട്ടെ.

ബൂലോകം നിങ്ങളുടേത് കൂടിയാണ്. ഇനിയും നിങ്ങള്‍ തന്നെയാണ് ബൂലോകത്തിന്റെ ഇനിയങ്ങോട്ടുള്ള വളര്‍ച്ചക്ക് സഹായകവും. മറ്റു മലയാളം ന്യൂസ്‌ അല്ലെങ്കില്‍ ബ്ലോഗ്‌, ഫേസ്ബുക്ക് പേജുകളില്‍ നിന്നും വിത്യസ്തമായി തികച്ചും പ്രൊഫഷണല്‍ രീതിയില്‍ ആണ് ബൂലോകം അതിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നത്. ബൂലോകം സീനിയര്‍ മാനേജ്മെന്റ് ടീം ദിവസേന അതിന്റെ ഫേസ്ബുക്ക് പേജിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ മീറ്റിംഗ് കൂടാറും ഉണ്ട്. ഈ മുന്നൊരുക്കങ്ങള്‍ തന്നെ ആവാം അഭൂതപൂര്‍വമായ ആരാധക വൃന്ദത്തെ  സൃഷ്ടിച്ചതും.

ഏതായാലും ഏവര്‍ക്കും വീണ്ടും നന്ദി പറയുന്നതോടൊപ്പം ഒരു അഭ്യര്‍ത്ഥന കൂടി ഉണ്ട്. ഈ അഭ്യര്‍ത്ഥന ബൂലോകത്തില്‍ എഴുതുന്നവരോടും കൂടിയാണ്. നിങ്ങള്‍ വായിക്കുന്ന ആര്‍ട്ടിക്കിള്‍ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ എന്നിവ റീ ഷെയര്‍ ചെയ്യാന്‍ പ്രത്യേകം താല്പര്യപ്പെടുന്നു. മറ്റുള്ളവരും കാണട്ടെ നിങ്ങളുടെ വായനയുടെ അഭിരുചി.