500,000 ഡോളറിനു മുകളില്‍ വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ട കണ്ടെത്തി. ഓസ്ട്രേലിയയിലെ ബല്ലാറത്തില് ആണ് സംഭവം. ബല്ലാറത്തിലെ സ്വര്‍ണ്ണഖനിയില്‍ പരിശോധന നടത്തുന്നതിടെയാണ് ഇത് കണ്ടെത്തിയത്. ഭൌമോപരിതലത്തില്‍ നിന്നും കേവലം രണ്ടടി മാത്രം ആഴത്തില്‍ ആയിരുന്നുവത്രേ സ്വര്‍ണ്ണക്കട്ട കിടന്നിരുന്നത്. തന്റെ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തവേ സ്വര്‍ണ്ണം ഉള്ള സ്ഥലത്ത് എത്തിയപ്പോള്‍ അത് സൈറണ്‍ മുഴക്കുകയായിരുന്നുവത്രേ. അവിടെ കുഴിച്ചു നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ മഞ്ഞളിച്ചു പോയതായി ആ ഭൌമ ശാസ്ത്രഞ്ജന്‍ പറഞ്ഞു. 12 പൌണ്ട് തൂക്കം വരും ഈ സ്വര്ണ്ണക്കട്ടക്ക്.
162 വര്‍ഷങ്ങളായി ബല്ലാറത്തില് സ്വര്‍ണ്ണ ഖനനം നടക്കുന്നുണ്ട്. എന്നാല്‍ ഇതര്യും വലിയൊരു കട്ട ആദ്യമായാണ് കാണുന്നത് എന്ന് അവിടെ ഔര്‍ ഗോള്‍ഡ് ഷോപ്പ് ഉടമയായ കെന്റ് പറയുന്നു. 1851 ലാണ് ബല്ലാറത്തില് ആദ്യമായി സ്വര്‍ണ്ണം കണ്ടെത്തുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഈ സ്ഥലത്ത് 8 പൌണ്ട് തൂക്കമുള്ള സ്വര്‍ണ്ണക്കട്ട കണ്ടെത്തിയിരുന്നു.
ഈ ഒരു കണ്ടെത്തല്‍ ബല്ലാറത്തിലേക്ക് സ്വര്‍ണ്ണഖനിക്കാരുടെ പ്രളയം സൃഷ്ട്ടിക്കുമെന്നു കെന്റ് പറയുന്നു. സ്വര്‍ണ്ണം കിട്ടിയ ആളുടെ ജീവിതം തന്നെ മാറുവാന്‍ പോവുകയാണ്.
ഈ ഭൌമ ശാസ്ത്രഞ്ജന്‍ ഉപയോഗിച്ച ഗോള്‍ഡ് ഡിറ്റക്റ്ററിനു ആറായിരം ഡോളര്‍ വിലമതിക്കും. ഇബേയില്‍ Minelab GPX-5000 എന്ന പേരില്‍ ഇത് വില്‍പ്പനക്കുണ്ട്.