58കാരന് 20കാരി വധു – പുതുവര്‍ഷത്തിലെ ഈ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു..

0
286

apthe

പുതുവര്‍ഷദിവസം കുഞ്ഞ് പിറക്കുന്നതും, വിവാഹം നടക്കുന്നതുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രാധാന്യം നേടാറുണ്ട്. 2015 ജനുവരി 1ആം തീയതി വിവാഹിതരായ ഈ ദമ്പതികളുടെ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുംബൈ സ്വദേശി സതീഷ് ആപ്‌തെയുടെയും ലൂസിയുടെയും വിവാഹ ഫോട്ടോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.

പുതുവത്സര ദിനത്തില്‍ വിവാഹിതരായത് കൊണ്ട് മാത്രമല്ല ഇവരുടെ വിവാഹ ചിത്രം വൈറലാകുന്നത്. പകരം വരന്റെയും വധുവിന്റെയും പ്രായം കൊണ്ടാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചയായി മാറിയത്. വരന്‍ സതീഷ് ആപ്‌തെക്ക് വയസ് 58 ആണെങ്കില്‍ വധുവിന്റെ പ്രായം വെറും 20 വയസ് മാത്രം….!!! ഞെട്ടിയോ..!! ഈ ഞെട്ടല്‍ തന്നെയാണ് ചിത്രം കണ്ടവര്‍ക്കും ഉണ്ടായത്. എന്തായാലും ഈ പ്രായത്തിലും വിവാഹം കഴിക്കുകയും ആ വിവാഹത്തിന്റെ സെല്‍ഫി ചിത്രം ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തപ്പോള്‍, ഈ ചിത്രം ഇത്രയധികം ഹിറ്റാകുമെന്ന് ഇവര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കില്ല..