58കാരി ടെന്നീസ് ഇതിഹാസം നവരത്തലോവയ്ക്ക് റഷ്യന്‍ സുന്ദരി സ്വവര്‍ഗാനുരാഗ പങ്കാളി

316

9855_1418984952

58കാരിയായ വനിത ടെന്നിസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ നവരത്തിലോവ ഏറെനാളായി പ്രണയത്തിലായിരുന്ന ജൂലിയ ലെമിഗോവയുമായി വിവാഹം കഴിഞ്ഞു .തിങ്കളാഴ്ചയായിരുന്നു വിവാഹം.  ടെലിവിഷന്‍ ഷോയ്ക്കിടെ ഇത്തരത്തിലൊരു സ്വവര്‍ഗാനുരാഗ പ്രണയാഭ്യര്‍ത്ഥന മാര്‍ട്ടിന നടത്തിയത് മുമ്പ് ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു

കായികലോകത്തെ ഏറ്റവും അറിയപ്പെടുന്ന സ്വവര്‍ഗ അനുരാഗിയാണ് 18 ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള മാര്‍ട്ടിന നവരത്തിലോവ. ജോകോവിച്ച്  -നിഷികോറി മത്സരത്തിന്റെ ഇടവേളയിലായിരുന്നു മാര്‍ട്ടിനയുടെ വിവാഹാഭ്യര്‍ഥന.

ഞാന്‍ വളരെ പരിഭ്രമത്തിലായിരുന്നു. പക്ഷേ, ഇതായിരുന്നു ഏറ്റവും പറ്റിയ അവസരം. ഇതിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ജൂലിയയുമായുള്ള വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു നവരത്തിലോവ പറഞ്ഞു.

വ്യവസായിയായ ജൂലിയ പത്തൊന്‍പതാം വയസ്സില്‍ മിസ് യു എസ് എസ് ആര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1981ലായിരുന്നു ഇത്. പിന്നീട് ഫ്രഞ്ച് ധനികനുമായി പ്രണയത്തിലായി. അയാള്‍ കൊല്ലപ്പെട്ടു. ഇതിന് ശേഷമാണ് ജൂലിയ ടെന്നിസ് താരമായ മാര്‍ട്ടിനയെ പരിചയപ്പെടുന്നതും അനുരാഗത്തിലാവുന്നതും.