Afzal Khan
Afzal Khan

63 ശവക്കല്ലറകൾ

നാം ചരിത്രത്തിൽ അധികാരത്തിനു വേണ്ടി രാജാക്കന്മാർ തമ്മിലോ ബന്ധു മിത്രാദികളുമായോ യുദ്ധം ചെയ്ത കഥകൾ ധാരാളം അറിഞ്ഞിരിക്കുന്നു.അത്തരം കഥകൾ നമുക്കൊക്കെ സുപരിചിതവുമാണ്. എന്നാൽ , തന്റെ മരണശേഷം ഭാര്യമാർ മറ്റു വിവാഹം കഴിക്കരുത് എന്ന ഉദ്ദേശ്യത്തോടെ 63 ഭാര്യമാരെയും കൊലചെയ്തത് . ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവം മാത്രം.

Afzal Khan
Afzal Khan

കർണ്ണാടകയിലെ ബീജാപ്പൂരിൽ നിന്ന് 5 കി.മീറ്റർ അകലെ 5 ഏക്കർ വിസ്തൃതിയിൽ വിശാലമായ ഒരു ശവക്കോട്ടയുണ്ട്. ഇവിടെയാണ് മുഗൾ രാജവംശത്തിലെ സേനാപതിയായിരുന്ന അഫ്സൽ ഖാൻ തന്റെ 63 ഭാര്യമാരെ ഒന്നൊന്നായി കൊലപ്പെടുത്തിയത്. അവരെ കബറടക്കിയ 63 കല്ലറകൾ ഇന്നും നിലവിലുണ്ട്. വിദേശീയരുൾപ്പെടെ നിരവധിയാൾക്കാർ ദിനവും ഇവിടെയെത്തുന്നു. അഫ്സൽ ഖാന്റെ കീഴിൽ വലിയൊരു സൈനികനിരതന്നെയുണ്ടായിരുന്നു. ബീജാപ്പൂരിൽ വര്ഷങ്ങളായി ഭരണം നടത്തിയിരുന്ന മുഗൾ വംശജൻ ആദിൽഷായുടെ, സർവ്വസൈന്യാധിപനായിരുന്ന അഫ്സൽ ഖാന് 63 ഭാര്യമാരായിരുന്നു…മുഗൾ സാമ്രാട്ട് ഔറംഗസേബും, ശിവജിയും തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകൾക്കിടയിൽ അഫ്സൽ ഖാന് ശിവജിയെ നേരിടാനുള്ള നിർദ്ദേശം ലഭിച്ചു. അഫ്സൽ ഖാന് ജ്യോതിഷത്തിൽ വലിയ വിശ്വാസമായിരുന്നു.

ശിവജിയുമായി യുദ്ധത്തിന് പുറപ്പെടും മുൻപ് അദ്ദേഹം ജ്യോത്സ്യന്റെ അഭിപ്രായം തേടുകയുണ്ടായി. യുദ്ധത്തിൽ അഫ്സൽ ഖാൻ കൊല്ലപ്പെടുമെന്ന്‌ ജ്യോൽസ്യൻ വിധിയെഴുതി. യുദ്ധത്തിൽ പോകാതിരുന്നാലും മരണം ഉറപ്പാണ്. ഒടുവിൽ അദ്ദേഹം ഉറച്ചൊരു തീരുമാനമെടുത്തു. താൻ മരിച്ചാൽ തന്റെ ഭാര്യമാർ മറ്റാരും വിവാഹം കഴിക്കാൻ പാടില്ല. അതിനായി അദ്ദേഹം എല്ലാവരെയും ഒന്നിച്ചു ബീജാപ്പൂരിനടുത്തുള്ള ഒരൊഴിഞ്ഞ കുന്നിന്മുക ളിലെത്തിച്ചു. എന്നിട്ടു ഓരോരുത്തരെയായി താഴെ വലിയ കയത്തിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി.ഇതുകണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച രണ്ടു ഭാര്യമാരെ പിടികൂടി കൊല്ലാൻ അഫ്സൽ ഖാൻ നൽകിയ നിർദ്ദേശം സൈന്യം പാലിച്ചു.അവരും കൊല്ലപ്പെട്ടു.അതിനുശേഷം 63 പേരെയും ഒരു സ്ഥലത്ത് അടുത്തടുത്തായി കല്ലറ നിർമ്മിച്ച് അടക്കം ചെയ്തു. ഇന്ന് ഈ സ്ഥലം അറിയപ്പെടുന്നത് ‘ സാട്ടു കബർ ‘ ( അറുപതു കല്ലറകൾ ) എന്ന പേരിലാണ്.നിരവധി ടൂറിസ്റ്റുകൾ ഇവിടം സന്ദർശിക്കാൻ എത്തുന്നുണ്ട്. ബീജാപ്പൂരിന് അടുത്തുള്ള എയർപോർട്ട് ബെൽഗാം ആണ്. ഇവിടെനിന്നു കബറിലേക്കു 205 കി.മീറ്റർ ദൂരമുണ്ട്. ട്രെയിനിൽ ബാഗ്ലൂർ നിന്ന് ബീജാപ്പൂരിന് പോകാം.

You May Also Like

ക്ലിയോപാട്രയുടെ സ്വകാര്യ ജീവിതം നിങ്ങൾ സങ്കല്പിക്കുന്നതിനും അപ്പുറമായിരുന്നു, ശരിക്കുമൊരു ചരിത്രകാല പോൺ മൂവി

ഈജിപ്തിലെ വളരെ ശക്തയായ ഭരണാധികാരി ആയിരുന്നു ക്ലിയോപാട്ര. ബി. സി. 332 ൽ അലക്സാണ്ടർ ചക്രവർത്തി…

കളരിപ്പയറ്റ് വീണ്ടെടുത്ത കളരിപ്പയറ്റിന്റെ ദ്രോണാചാര്യർ എന്നറിയപ്പെടുന്ന മഹാരഥനായ കളരി ഗുരുക്കൾ

ആയോധന കളരികൾക്ക് ബ്രിട്ടീഷുകാർ ആയുധ നിയമമനുസരിച്ച് നിരോധനവും ഏർപ്പെടുത്തി. എന്നിരുന്നാലും കടത്തനാട്ടു രാജ്യക്കാരായ മൂന്നു പേർ കളരികളെ അങ്ങനെ വിട്ടു കളഞ്ഞില്ല. കോട്ടക്കൽ കണാരൻ ഗുരുക്കൾ, കോവിൽ കണ്ടി കേളു കുറുപ്പ് , മാറോളി രാമുണ്ണിഗുരിക്കൾ ഇവർ രഹസ്യമായി കളരികൾ നടത്തി. ഒരു നിയോഗം പോലെ കോട്ടക്കൽ കണാരൻ ഗുരുക്കളുടെ ജീവിതം കളരി വിദ്യയ്ക്കായി ഉഴിഞ്ഞുവെച്ചു.

പർവത ആടുകൾ ഇല്ലായിരുന്ന സാലിഷ് കടലിന്റെ തീരങ്ങളിൽ പര്യവേക്ഷണം നടത്തുമ്പോൾ കണ്ടെത്തിയ വെളുത്ത കമ്പിളിയുടെ ഉറവിടം എന്തായിരിക്കാം ?

കമ്പിളി നായ ….സാലിഷ് വൂൾ ഡോഗ് Sreekala Prasad 1791-ൽ സ്പാനിഷ് പര്യവേക്ഷകനായ ജുവാൻ ഫ്രാൻസിസ്കോ…

‘ഏറ്റവും വേദനാജനകമായ പീഡന ഉപകരണം’ കണ്ടുപിടിച്ചയാൾ അതിൻ്റെ ഇരയായിത്തീർന്നതിൻ്റെ ഭയാനകമായ കഥ

ഗില്ലറ്റിൻ മുതൽ ജീവനോടെ തൊലിയുരിക്കപ്പെടുന്ന ഉപകരണങ്ങൾ .. ചരിത്രത്തിൽ അങ്ങനെ ക്രൂരമായ പീഡനങ്ങൾ ഉണ്ടായിരുന്നു, മറ്റുള്ളവരിൽ…