66 (എ) വകുപ്പ് പണി കൊടുത്തവര്‍ ; പിണറായിയും താക്കറേയും പിന്നെ മോഡിയും !

  186

  pinarayi-vijayan-election-poll-2011

  ഇന്ന് സുപ്രീം കോടതി എടുത്തു കളഞ്ഞ ഇന്ത്യന്‍ ഐടി ആക്ടിലെ 66 (എ) വകുപ്പുമായി ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ മൂന്ന് പ്രമുഖ വ്യക്തികള്‍ക്ക് ഉള്ള ബന്ധത്തിന്റെ കഥയാണ് ഇവിടെ പറയുന്നത്. ഈ വകുപ്പ് പ്രകാരം ഇവര്‍ നേരിട്ട ചില പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ട്…ചില അവസരങ്ങളില്‍ ഇവരെ രക്ഷിച്ചെടുക്കാനും ഈ വകുപ്പിന് സാധിച്ചു.

  കേരളത്തില്‍ നിന്നും പിണറായി വിജയന്‍, മഹാരാഷ്ട്രയില്‍ നിന്നും ബാല്‍ താക്കറെ, പിന്നെ നമ്മുടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും..ഇവര്‍ മൂന്ന് പേരും 66 (എ) യും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ്…

  1.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് റിട്ടയേര്‍ഡ് അധ്യാപകനായ ടിജി ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തത്\ ഈ വകുപ്പ് പ്രകാരമാണ്.

  2. ബാല്‍ താക്കറെയുടെ മരണത്തെത്തുടര്‍ന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തതോടെ ഐടി ആക്ട് 66 എ വകുപ്പിനെതിരെ പ്രതിഷേധം ആളിക്കത്തി.

  3. ഐടി ആക്ടിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് പിണറായി വിജയന്റെ വീടെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ഒരു ചിത്രം പ്രചരിച്ചിരുന്നത്. ഇതിന്റെ പേരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതാണ് ഐടിആക്ട് 66 എ പ്രകാരം കേരളത്തിലെ ആദ്യ അറസ്റ്റ്.