അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2020 ൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കാണ് അവാർഡ്. മലയാള സിനിമ തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. അയ്യപ്പനുംകോശിയും എന്ന സിനിമ സംവിധാനം ചെയ്ത സച്ചി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്‌കാരം സൂരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും തൻഹാജിയിലെ അഭിനയത്തിന് അജയ് ദേവ്ഗണും പങ്കിട്ടു. സൂരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് അപർണ്ണ ബാലമുരളി മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോന് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചു . മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്‌കാരം സൂരരൈ പോട്ര് നേടി.
മികച്ച ഗായികയ്ക്കുള്ള അവാർഡ് നഞ്ചിയമ്മയ്ക്കു. അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പാടി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ . സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടി .യുട്യൂബിൽ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് തന്നെ ഒരു കോടിയിലധികം പേരാണ് കണ്ടത് . നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയിട്ടുള്ളത്. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. മികച്ച മലയാളചിത്രത്തിനുള്ള അവാർഡ് ‘തിങ്കളാഴ്ച നിശ്ചയം’ നേടി. 2020–ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ ഷാ ആയിരുന്നു ജൂറി ചെയർമാൻ.
മികച്ച ഫീച്ചർ സിനിമ: സൂരരൈ പോട്ര്
മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)
മികച്ച നടൻ: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗൺ (താനാജി ദ് അൺസങ് വാരിയർ)
മികച്ച നടി: അപർണ ബാലമുരളി (സൂരരൈ പോട്ര്)
ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഒാം റൗത്)
മികച്ച കുട്ടികളുടെ ചിത്രം: സുമി
സിനിമ പുതുമുഖ സംവിധായകൻ: മഡോണേ അശ്വിൻ (മണ്ടേല)
മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)
മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി
മികച്ച പിന്നണിഗായകൻ: രാഹുൽ ദേശ്പാണ്ഡെ
മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
മികച്ച ഛായാഗ്രഹണം: സുപ്രതീം ബോൽ (അവിജാത്രിക്)
മികച്ച തിരക്കഥ: ശാലിനി ഉഷ നായർ, സുധ കൊങ്കാര (സൂരരൈ പോട്ര്)
മികച്ച സംഭാഷണം: മഡോണെ അശ്വിൻ (മണ്ടേല)
മികച്ച എഡിറ്റിംഗ്: ശ്രീകർ പ്രസാദ്
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി (കപ്പേള)
മികച്ച വസ്ത്രാലങ്കാരം: നചികേത് ബർവേ, മഹേഷ് ഷെർല (താനാജി ദ് അൺസങ് വാരിയർ)
മികച്ച ചമയം: ടിവി രാം ബാബു (നാട്യം)
മികച്ച സംഗീത സംവിധാനം: എസ് തമൻ (അല വൈകുന്ദാപുരമലു)
മികച്ച പശ്ചാത്തല സംഗീതം: ജി.വി പ്രകാശ് കുമാർ (സൂരരൈ പോട്ര്)
മികച്ച ഗാനരചന: മനോഡജ് മുൻതാഷീർ
മികച്ച നൃത്ത സംവിധാനം: സന്ധ്യ രാജു (നാട്യം)
മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി, രാജേശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമർശം:
വാങ്ക് (മലയാളം) മികച്ച മലയാള സിനിമ:
തിങ്കളാഴ്ച നിശ്ചയം ( പ്രസന്ന ഹെഡ്ഗെ)