Entertainment
കോവിഡ് ഓഫർ, ‘സാനിട്ടൈസ് ചെയ്ത പെണ്ണ് ‘, 6th കാൾ നല്ലൊരു ആക്ഷേപഹാസ്യം

Rajeev ps സംവിധാനം ചെയ്തു Sandeep അഭിനയിച്ച 6th കോൾ അതീവ രസകരമായ ഒരു ആക്ഷേപഹാസ്യമാണ്. സർവ്വ മേഖലകളെയും തളർത്തിയ മഹാമാരി കാലം അക്ഷരാർത്ഥത്തിൽ ഒരു ദുരന്തമാണ്. എന്നാൽ അതിനനുസരിച്ചു മാറുകയും ആളുകളെ പറ്റിക്കാൻ നടക്കുകയും ചെയ്ത ഒരു കൂട്ടർ നമുക്കിടയിൽ തന്നെയുണ്ട്. അവർ മഹാമാരിയെ ഒരു ഓണം പോലെ ആഘോഷിക്കുകയും ജനത്തെ ചൂഷണം ചെയുകയും ചെയ്തു. ഭക്തിയും ചാരിറ്റിയും പണമിടപാടും വ്യഭിചാരവും പോലും കോവിഡ് ഓഫറിൽ കിട്ടുന്ന അവസ്ഥ. അതു മാത്രമോ, ഒരു പൗരന്റെ നിത്യജീവിതത്തിൽ അനാവശ്യ ഫോൺ കോളുകൾ ഉണ്ടാക്കുന്ന ഉപദ്രവം ചെറുതൊന്നുമല്ല. നമ്മുടെ വിലയേറിയ പ്രവർത്തി സമയത്തെയും ഉറക്കത്തെയും ഒക്കെയാണ് ഈവക കോളുകൾ നഷ്ടപ്പെടുത്തുന്നത്.
6th കാളിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
ഒരു മുറിയിൽ ആണ് കഥ നടക്കുന്നത് . ഒരു കഥാപാത്രം മാത്രം. അദ്ദേഹം തന്റെ ‘വർക്ക് അറ്റ് ഹോം’ പരിപാടികൾ കാരണം ആകെ ടെൻഷനിലുമാണ്. മേധാവിയുടെ ഫോൺ കോളുകൾ തന്നെ അദ്ദേഹത്തിന് ഉപദ്രവമാണ്. ടാർഗറ്റ് തികയ്ക്കാനും റിപ്പോർട്ട് അയക്കാനും മേധാവി അയാളെ ഭീഷണിപ്പെടുത്തുന്നുണ്ട്. കോവിഡ് കാരണം തൊഴിൽ രഹിതരായവർ ലക്ഷങ്ങളാണ്. അയാളുടെ മേധാവി അത് പറഞ്ഞും അയാളെ ഭീഷണിപ്പെടുത്തുന്നുണ്ട്. അവിടെയാണ് അനാവശ്യ ഫോൺ കോളുകൾ അയാളുടെ സ്വസ്ഥതയെ നശിപ്പിക്കുന്നതും ഒടുവിൽ വരുന്ന കോളിൽ അയാൾ മയങ്ങി പോകുന്നതും. ജോലി തെറിക്കുന്നതും.
‘കോവിഡ് ഓഫർ’, കേൾക്കാൻ തന്നെ രസമുണ്ടല്ലേ ? ഈ മഹാമാരി അനന്തമായി നീണ്ടുപോയാൽ അതും നാം കേൾക്കേണ്ടിവരും. എന്തിനെയും ചൂഷണം ചെയ്തു ജനത്തെ പിഴിയാനും തട്ടിപ്പുനടത്താനും ചിലർക്ക് ഒരു മടിയും ഇല്ല. ലോക് ഡൌൺ കാരണം വീട്ടിൽ ഇരിക്കുന്നവർക്ക് ‘സാനിട്ടൈസ് ‘ ചെയ്ത സ്ത്രീകളെ വിതരണം ചെയ്യാൻ പോലും ആളുകൾ ഉണ്ട് ഇവിടെ. ഒരു പുരുഷൻ എങ്ങനെ മയങ്ങാതിരിക്കും ? ജോലിയേക്കാൾ വലുതല്ലേ നമ്മുടെ വികാരങ്ങളും ചാപല്യങ്ങളും. അതുകൊണ്ടു വീണുപോയേക്കാം. എന്നാൽ അയാൾക്ക് ഓൺലൈനിൽ സെക്സ് കിട്ടിയാൽ മതി, പണമടച്ചാൽ ഓൺലൈനിൽ സുന്ദരിയായ സ്ത്രീ വരുമെന്ന് കോൾ ചെയ്തവൾ പറയുന്നുണ്ട്. എന്നാൽ കമ്പ്യൂട്ടറിൽ തെളിഞ്ഞത് എന്തായിരുന്നു ? കണ്ടുതന്നെ അറിയണം .
6th കാൾ എന്ന ഈ രസകരമായ ആക്ഷേപഹാസ്യ സിനിമ എല്ലാരും കാണുക, വോട്ട് ചെയ്യുക
6th കാൾ സംവിധാനം ചെയ്ത P S Rajeev ബൂലോകം ടീവിയോട് സംസാരിക്കുന്നു
ഞാൻ ചാനലിൽ വർക്ക് ചെയ്തിരുന്നു. കൈരളി ചാനലിൽ പതിനാലു വര്ഷം ആയി പ്രോഗ്രാം ചെയ്യുന്നുണ്ട്. കോവിഡ് കാരണം മുടങ്ങിയിട്ട് റീ ടെലികാസ്റ്റ് തുടങ്ങിയിട്ടില്ല. അതുപോലെ, ഏഷ്യാനെറ്റിൽ രണ്ടുവർഷത്തോളം പ്രോഗ്രാം ചെയ്തിരുന്നു. പിന്നെ കുറെയധികം ഡോക്ക്യൂമെന്ററികളും ഷോർട്ട് മൂവീസും ഒക്കെ ചെയ്തിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് വേണ്ടി കുറെ അവെയർനെസ് പ്രോഗ്രാംസ് ചെയ്തിട്ടുണ്ട്. പിന്നെ എഴുത്തും ഉണ്ട്. വിവാഹിതനാണ്, ഭാര്യ അഡ്വക്കേറ്റ്.
കൊച്ചിയുടെ സംഗീത പാരമ്പര്യത്തെ ആസ്പദമാക്കി വേവ്സ് ഓഫ് മ്യൂസിക് (Waves Of Music) എന്ന പ്രോഗ്രാം ചെയ്തിട്ടുണ്ട്. പിന്നെ ഗുരുദക്ഷിണ എന്ന പരിപാടി ചെയ്തിട്ടുണ്ട്. മാലതി ജി മേനോൻ എന്ന തിരുവാതിര ആർട്ടിസ്റ്റിനെ കുറിച്ച്. 3750 പേരെ സംഘടിപ്പിച്ചു കൊണ്ട് തിരുവാതിരക്കളി സംഘടിപ്പിച്ചതിന് അവർ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഒക്കെ ഉണ്ട്. ഗായകൻ തോപ്പിൽ ആന്റോയെ കുറിച്ച് പ്രോഗ്രാം ചെയ്തു. അനവധി മ്യൂസിക്കൽ ആൽബംസും ചെയ്തിട്ടുണ്ട്.
6th കാളിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
“നമ്മുടെ അനുഭവങ്ങൾ ആണ് എല്ലാം. എന്റെ അനുഭവങ്ങളും എന്റെ സുഹൃത്തുക്കളുടെ അനുഭവങ്ങളും ആണ് എല്ലാം. നമ്മൾ വീട്ടിൽ കോവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് അടച്ചിരിക്കുമ്പോൾ, എന്തെല്ലാം പ്രശ്നങ്ങളാണ് നമുക്ക് നേരിടേണ്ടി വരുന്നത്. നമ്മുടെ പ്രശ്നങ്ങൾ കുട്ടികളുടെ പ്രശ്നങ്ങൾ… അതൊക്കെയാണ് ഈ വിധത്തിൽ കൈകാര്യം ചെയ്തത്. ഇതിൽ അഭിനയിച്ച സന്ദീപ് എന്റെ സുഹൃത്താണ്. നമ്മൾ രണ്ടുപേരും നിരന്തരം ചർച്ച ചെയ്തു രൂപപ്പെടുത്തിയ ഒരു സബ്ജക്റ്റ് ആയിരുന്നു അത്.”
“നമ്മുടെ ചുറ്റുമുള്ളവരുടെ അനുഭവങ്ങളെ ഒന്ന് പൊലിപ്പിച്ചു എടുത്തു. സാധാരണപോലെ എടുത്തിട്ടു കാര്യമില്ലല്ലോ. എനിക്ക് തന്നെ അനവധി ഫോൺ കോളുകൾ കോവിഡ് സമയത്തൊക്കെ വരാറുണ്ടായിരുന്നു. അനാഥാലയങ്ങളുടെ പേരിലും മറ്റും. ഈ മൂവിയിൽ തന്നെ, ഒരു സ്ത്രീ വിളിക്കുന്നു, പോസ്റ്റിട്യൂഷന് വേണ്ടി, അതും കോവിഡ് ഓഫർ ഒക്കെ കൊടുത്തിട്ടു. അതൊക്കെ മേല്പറഞ്ഞ യഥാർത്ഥ പ്രശ്നങ്ങളെ പൊലിപ്പിച്ചു ഇമാജിൻ ചെയ്യാൻ കൊണ്ടുവന്നതാണ്. നമുക്കൊക്കെ വരുന്ന അസ്വാഭാവിക കോളുകൾ തന്നെ അനവധി ഇല്ലേ… കോവിഡ് ഓഫർ എന്നൊക്കെ പറഞ്ഞിട്ട് .”
ഇതിൽ അഭിനയിച്ച സന്ദീപ് എന്ന കലാകാരനെ കുറിച്ച്
സന്ദീപ് സ്കൂൾ കാലം മുതൽക്കു തന്നെ നാടകം, മോണോ ആക്റ്റ് , കലോത്സവങ്ങൾ ഇതൊക്കെ ആയി നടന്നിരുന്ന ആളാണ്. പിന്നെ MBA കഴിഞ്ഞിട്ട് ജോലിയിലോട്ടൊക്കെ പോയി. മാർക്കറ്റിങ് ഫീൽഡിൽ ഉയർന്ന ജോലി ചെയ്യുന്ന ഒരാളാണ്. ഇടയ്ക്കൊക്കെ ചില ഷോർട്ട് മൂവീസിൽ ഒക്കെ അഭിനയിച്ചു. അഭിനയം ഒരു പ്രൊഫഷൻ ആയി എടുത്തിട്ടുള്ള ആളല്ല. സഫാരി ചാനലിൽ ഞാൻ ചെയ്തൊരു ട്രാവലോഗ് പ്രോഗ്രാമിൽ സന്ദീപ് ആയിരുന്നു ആങ്കർ ചെയ്തത്. ആ ഒരു സൗഹൃദത്തിൽ നിന്നാണ് ഇങ്ങനെയൊരു സിനിമ ഉണ്ടാകുന്നത്.
6th കാളിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
6th കാൾ എല്ലാരും കാണുക, വോട്ട് ചെയ്യുക
6th call
Production Company: Mansoon creation
Short Film Description: Story of an IT professional who don’t have work life balance during lock down and struggling hard to survive.
Producers (,): Sandeep , Rajeev
Directors (,): Rajeev ps
Editors (,): Vishak punna
Music Credits (,): Libin bambino
Cast Names (,): Sandeep
Genres (,): Socially relevant
1,326 total views, 3 views today