ശൈശവ വിവാഹങ്ങള്‍ക്ക് പണ്ടേ കുപ്രസിദ്ധി നേടിയ രാജ്യമാണ് സൗദി അറേബ്യ. ശൈശവ വിവാഹങ്ങള്‍ തടയാന്‍ അധികൃതര്‍ കാര്യമായി ശ്രമിക്കുന്നുണ്ടെങ്കിലും നിയം പിന്തുണയില്ലാത്തതിനാല്‍ ശ്രമങ്ങള്‍ വിജയിക്കാറില്ല. സൗദിയില്‍ നിന്നും വീണ്ടും ശൈശവ വിവാഹ വാര്‍ത്ത വന്നിരിക്കുന്നു.
70 വയസുള്ള ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ കനാനി 17 വയസുമാത്രമുള്ള ഒരു സ്വദേശി പെണ്‍കുട്ടിയെയാണ് വിവാഹം ചെയ്തത്. 25,000 സൗദി റിയാല്‍ പെണ്‍കുട്ടിയുടെ വീടുകാര്ക്ക് സ്ത്രീധനം നല്‍കിയാണ് അയാള്‍ അവളെ വിവാഹം കഴിച്ചത്. മുസ്ലീം നിയമപ്രകാരം പുരുഷനാണ് വധുവിന്റെ വീട്ടുകാര്‍ക്ക് പണം നല്‍കേണ്ടത്.
അസീസിന്റെ മൂന്നാമത്തെ ഭാര്യയാണ് ഈ 17കാരി. ഈ വിവാഹത്തെയും അസീസ് ന്യായീകരിക്കുന്നു. “വധുവിന്റെ ബന്ധുക്കളുടെയും മാതാപിതാക്കളുടെയും സമ്മതത്തിലും സാന്നിധ്യത്തിലുമാണ് വിവാഹം നടന്നത്ഗ്. പിന്നതില്‍ എന്താണ് തെറ്റ്?”.. അസീസ് ചോദിക്കുന്നു.